അവതരണ മേഖലയിലൂടെ പ്രേക്ഷകരുടെ മനം കവർന്ന താരങ്ങളാണ് ജീവയും അപർണയും. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ഈ ദമ്പതികൾ ഏറെ ശ്രദ്ധ നേടിയിരിക്കുന്നു അവരുടെ യൂട്യൂബ് ചാനലിലൂടെയാണ്. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ ഇവർ തങ്ങളുടെ ചിത്രങ്ങളും വിശേഷങ്ങളും വീഡിയോകളും മറ്റും നവമാധ്യമങ്ങളിൽ സ്ഥിരമായി പങ്കുവയ്ക്കാറുണ്ട്.
സൂര്യ ടിവിയിൽ അവതരിപ്പിച്ചിരുന്ന പാട്ടുപെട്ടി എന്ന മ്യൂസിക് ഷോയിലൂടെയാണ് ഇരുവരും ശ്രദ്ധേയരാകുന്നത്. അപർണയുടെയും ജീവയുടെയും വിവാഹത്തിനുശേഷം അപർണ ക്യാബിൻ കുറവായി ഖത്തറിൽ ജോലി നോക്കുകയായിരുന്നു. പിന്നീട് ഏറെ കാലത്തിനുശേഷമാണ് താരം ഖത്തറിൽ നിന്ന് കേരളത്തിലേക്ക് എത്തുന്നത്. അതിനുശേഷം യൂട്യൂബ് ചാനൽ ആരംഭിച്ച ഇവർ ബ്യൂട്ടി ബ്ലോഗുകൾ ആണ് കൂടുതലും ചാനലിൽ കൂടി പങ്കുവയ്ക്കാറുള്ളത്.
പല വീഡിയോകളിലും ജീവയും സജീവ സാന്നിധ്യമാണ്. ഇരുവരുടെയും കെമിസ്ട്രി നിറഞ്ഞ കോമ്പോ പ്രേക്ഷകർക്ക് വളരെ ഇഷ്ടമാണ്. അതിനുശേഷം സി കേരളത്തിൽ റിയാലിറ്റി ഷോയിലും അപർണ്ണ അവതാരിക ആയി പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നീടങ്ങോട്ട് ഇരുവരും മിനി സ്ക്രീനിലെ സജീവ സാന്നിധ്യം ആവുകയായിരുന്നു.
ഇതേ തുടർന്ന് നവമാധ്യമങ്ങളിലും ആരാധകർ ഏറിയതോടെ സോഷ്യൽ മീഡിയയിലും മിനിസ്ക്രീനിലും ഇവർ സെലിബ്രേറ്റുകൾ ആവുകയായിരുന്നു. അതിനുശേഷം ഇരുവരും നിരവധി ഇൻറർവ്യൂകളും നൽകിയിട്ടുണ്ട്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായി കൊണ്ടിരിക്കുന്നത് ഇവരുടേതായതായി പുറത്തെത്തിയ ഏറ്റവും പുതിയ ഇൻറർവ്യൂ ആണ്.
നവമാധ്യമങ്ങളിൽ ഫോട്ടോകൾ പോസ്റ്റ് ചെയ്യുമ്പോൾ പലപ്പോഴും അപർണയ്ക്ക് സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ നേരിടേണ്ടി വരാറുണ്ട്. കൂടുതലും ഗ്ലാമർ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്ന താരം സോഷ്യൽ മീഡിയയിൽ വരുന്ന പ്രതികരണങ്ങളോട് എന്താണ് മറുപടി നൽകേണ്ടത് എന്ന ചോദ്യത്തിന് ഉത്തരം നൽകുന്നത്.
തൻറെ ഭാര്യ എന്തിടണം എന്ന് തീരുമാനിക്കുന്നത് താനും അവളും ആണ് അതിന് നാട്ടുകാർക്ക് എന്താണ് പ്രശ്നം എന്ന് തനിക്ക് മനസ്സിലാകുന്നില്ല എന്നാണ് ജീവ ആവർത്തിക്കുന്നത്. തങ്ങൾക്ക് ഇഷ്ടമുള്ള വേഷങ്ങളാണ് തങ്ങൾ ഇടാറുള്ളതെന്നും അത് മറ്റുള്ളവർക്ക് പ്രശ്നമുണ്ടാകേണ്ട കാര്യമില്ല എന്നും താരങ്ങൾ വ്യക്തമാക്കുന്നു.