ഇന്ന് മോളിവുഡിൽ ഉള്ള മിക്ക നടിമാരും നടന്മാരെ പോലെ തന്നെ തങ്ങളുടെ ഫിറ്റ്നസ് കാത്തു സൂക്ഷിക്കുവാൻ ശ്രദ്ധിക്കുന്നവരാണ്. യോഗ ചെയ്യുകയും ജിമ്മിൽ പോവുകയും നൃത്തം അഭ്യസിക്കുകയും ചെയ്യുന്ന നടിമാർ ഇന്ന് മലയാളത്തിൽ ഉണ്ട്.
ഇത് കാരണം സിനിമയിൽ മാത്രമല്ല ജീവിതത്തിലും കരിയറിലും മോഡലിംഗ് രംഗത്തും എല്ലാം ഇവർക്ക് അതിൻറെതായ പ്രയോജനങ്ങൾ ഉണ്ടാവാറുണ്ട്. യുവ നടിമാർ മാത്രമല്ല മുതിർന്ന നടിമാരും ഇതേ പാത പിന്തുടരുന്നത് ഏറെ പ്രതീക്ഷ നൽകുന്ന ഒരു കാര്യമാണ്.
ദൃശ്യം എന്ന സൂപ്പർഹിറ്റ് ജിത്തു ജോസഫ് ചിത്രത്തിലൂടെ മോഹൻലാലിന്റെ മകളായി മലയാളികളുടെ മനസ്സിൽ കയറി പറ്റിയ നടിയാണ് അൻസിബ ഹസ്സൻ. തൻറെ ശരീര സൗന്ദര്യം കാത്തുസൂക്ഷിക്കാനായി കൊച്ചിയിലെ ഫിറ്റ്നസ് ഫോർ എവർ എന്ന ജിമ്മിൽ അൻസിബ വർക്കൗട്ട് ചേർന്നിരിക്കുകയാണ്. ആര്യയാണ് അൻസിബയുടെ ട്രെയിനർ ആയിരിക്കുന്നത്.
ഈ അടുത്തിടെയാണ് അൻസിബ വീണ്ടും ജിമ്മിൽ പോകാൻ തീരുമാനിക്കുന്നതും അവിടെ നിന്നുള്ള വീഡിയോകൾ പോസ്റ്റ് ചെയ്യുകയും ചെയ്യുന്നത്. ഇപ്പോൾ ജിമ്മിലെ ചര്യകൾ തൻറെ ജീവിതത്തിൻറെ ഒരു ഭാഗം ആക്കി മാറ്റിയിരിക്കുകയാണ് താരം. ഷൂട്ടിംഗ് പൂർത്തിയായി കഴിഞ്ഞാൽ ഉടനെ അൻസിബ ജിമ്മിലേക്ക് പോകുകയാണ്. ഇത് നല്ല തീരുമാനമാണ് എന്നും മുന്നോട്ടു തന്നെ പോവുക എന്നും ആരാധകർ താരത്തിന് പ്രചോദനം നൽകുന്നുമുണ്ട്.
ദൃശ്യത്തിനുശേഷം ധാരാളം സിനിമകളിൽ അൻസിബ നല്ല വേഷങ്ങൾ കൈകാര്യം ചെയ്തു എങ്കിലും ശ്രദ്ധേയമായ ഒരു വേഷം വീണ്ടും വന്നത് ദൃശ്യം ടൂവീലാണ്. സിബിഐ അഞ്ചിലും മികച്ച അഭിനയം കാഴ്ചവച്ച ആൻസിക്ക് കൂടുതൽ സിനിമകൾ ലഭിക്കുന്നത് കാണാൻ കാത്തിരിക്കുകയാണ് താരത്തിന്റെ ആരാധകർ.