ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണില്‍ മത്സരാര്‍ത്ഥിയായി എത്തിയതോടെയാണ് ജാനകി സുധീര്‍ ഏറെ ശ്രദ്ധ നേടുന്നത്. ഒരാഴ്ച മാത്രമേ ബിഗ് ബോസ് വീടിനകത്ത് ചെലവഴിക്കാനായതുള്ളെങ്കിലും പ്രേക്ഷകര്‍ക്കിടയില്‍ ജാനകിയേറെ സ്വീകാര്യത നേടിയിരുന്നു.
ഷോയിലുണ്ടായിരുന്ന ഏഴ് ദിവസത്തിനുള്ളില്‍ തന്നെ തന്റെ ചില വലിയ സ്വപ്നങ്ങള്‍ നടി പങ്കുവച്ചിരുന്നു. എനിക്ക് നല്ല അവസരങ്ങള്‍ കിട്ടുന്നില്ല. ഈ ഷോയിലേക്ക് വന്നതിന് ശേഷം കൂടുതല്‍ ആളുകള്‍ എന്നെ അറിയാന്‍ തുടങ്ങും. അപ്പോള്‍ എനിക്ക് അവസരങ്ങള്‍ കിട്ടിയേക്കും.
മറ്റേത് ഒത്തിരി കഷ്ടപാടാണ്. കുറച്ചൊക്കെ വളര്‍ച്ചയുണ്ടെങ്കിലും ഇപ്പോഴും സ്ട്രഗിളിംഗാണ്. പിന്നില്‍ നിന്നും മുന്നിലേക്ക് വരേണ്ടവരെയാണ് ഞാന്‍ പ്രതിനിധികരിക്കുന്നത്. അവര്‍ക്കൊക്കെ എന്നില്‍ നിന്നും പ്രചോദനം കിട്ടട്ടേ എന്നും ആഗ്രഹിക്കുന്നു. ഇതിനകം 13 സിനിമകള്‍ ചെയ്തിട്ടുണ്ടെന്നും ജാനകി ബിഗ് ബോസില്‍ തുറന്നു പറഞ്ഞു.
താരം പ്രധാന വേഷത്തിലെത്തിയ ഹോളി വൂണ്ട് എന്ന ചിത്രത്തെ കുറിച്ചും ഷോയില്‍ ജാനകി സംസാരിച്ചിരുന്നു. അടുത്തിടെയാണ് ഹോളിവൗണ്ട് റിലീസ് ആയത്. ചിത്രം സംവിധാനം ചെയ്യുന്നത് അശോക് ആര്‍ നാഥ് ആണ്. സ്വ വര്‍ ഗ്ഗാനുരാഗികളുടെ കഥ പറയുന്ന ചിത്രമാണ് ഹോളി വൂണ്ട്. ചിത്രത്തിലെ കേന്ദ്ര നായിക വേഷമാണ് ജാനകി സുധീര്‍ ചെയ്യുന്നത്.
ഇതുവരെ ചെയ്തതില്‍ കൃത്യമായി ശമ്പളംകിട്ടിയ സിനിമ ഹോളി വൂണ്ട് ആണെന്ന് ജാനകി സുധീര്‍ ഒരഭിമുഖത്തില്‍ പറഞ്ഞു. ഹോളിവൂണ്ടിലെ പ്രധാനകഥാപാത്രം ചെയ്യാന്‍ താത്പര്യമുണ്ടെന്ന് അങ്ങോട്ട് പറയുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. ‘ബോള്‍ഡ് എന്ന് വിശേഷണമുള്ള ഫോട്ടോഷൂട്ട് നടത്തിയിട്ടുണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ ഫോട്ടോയ്ക്ക് വരുന്ന കമന്റുകള്‍ ശ്രദ്ധിക്കാറില്ല. കാണുമ്പോഴല്ലേ വിഷമമുണ്ടാകൂ. പിന്നെ എവിടെയോ കിടക്കുന്ന ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ എനിക്കെന്താ?
ഹോളിവൂണ്ട് കണ്ടിട്ട് എല്ലാവരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. ചുംബനരംഗങ്ങളുള്‍പ്പെടെയുള്ള ഇന്റിമേറ്റ് രംഗങ്ങളില്‍ ബോഡി ഡബിളൊന്നും ചെയ്തിരുന്നില്ല.’ ജാനകി സുധീര്‍ പറഞ്ഞു. ട്രെയിലര്‍ കണ്ടിട്ട് ഇതില്‍ എന്തൊക്കെയോ ഉണ്ടെന്ന് പ്രതീക്ഷിച്ച് പോയവരെയെല്ലാം സിനിമ നിരാശപ്പെടുത്തി. സിനിമയ്ക്ക് ആവശ്യമായ രീതിയിലേ അത്തരം രംഗങ്ങളുള്‍പ്പെടുത്തിയിട്ടുള്ളൂ എന്ന് നേരത്തെ ചില ഇന്റര്‍വ്യൂകളില്‍ പറഞ്ഞിരുന്നു. അത് മനസില്‍ വെച്ചുപോയവരെല്ലാം സിനിമയെ ഉള്‍ക്കൊണ്ടുവെന്നും ജാനകി സുധീര്‍ പറഞ്ഞു.
ബാല്യം മുതല്‍ പ്രണയിക്കുന്ന രണ്ടു പെണ്‍കുട്ടികള്‍ വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും കണ്ടുമുട്ടുമ്പോള്‍ ഉണ്ടാകുന്ന വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെ മുന്നേറുന്ന ചിത്രമാണ് ഹോളി വൂണ്ട്. പോള്‍ വിക്ലിഫ് തിരക്കഥ ഒരുക്കിയ ചിത്രത്തിന് ഉണ്ണി മടവൂരാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ സംഗീതം ഒരുക്കിയ റോണി റാഫേലാണ് ഈ ചിത്രത്തിന്റെ സംഗീതസംവിധാനം.