ബിഗ് ബോസിലൂടെ ശ്രദ്ധേയമായ താരമാണ് ജാനകി സുധീര്‍. കാര്യങ്ങള്‍ തുറന്ന് പറയുന്നതിനോട് യാതൊരു മടിയും ഇല്ലാത്ത താരമാണ് ജാനകി. ബിഗ്ഗ് ബോസ് ഷോയില്‍ നിന്ന് തന്നെ അത് വ്യക്തമായ കാര്യമാണ്. ജീവിതത്തില്‍ സംഭവിച്ച എല്ലാ കാര്യങ്ങളെ കുറിച്ചും ജാനകി തുറന്ന് പറഞ്ഞിട്ടുണ്ട്.
ആ തുറന്ന് പറച്ചിലുകള്‍ കാരണം വിട്ടുപോയ ബന്ധങ്ങളും ഉണ്ട്. എന്നാല്‍ അത് കാര്യമാക്കുന്നില്ല, തന്നെ മനസ്സിലാക്കുന്നവര്‍ മതി എന്നാണ് അന്നും ഇപ്പോഴും ജാനകി സുധീര്‍ പറയുന്നത്. അത് പോലൊരു തുറന്ന് പറച്ചിലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
ലെ സ്ബി യന്‍ പ്രണയ കഥ പറയുന്ന തന്റെ ഏറ്റവും പുതിയ ചിത്രമായ ഹോളിവൂണ്ടിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഇന്ത്യഗ്ലിഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് ജാനകി സുധീര്‍ ചില തുറന്ന് പറച്ചിലുകള്‍ നടത്തിയത്. ‘ഓപ്പണ്‍ ടോക്ക്’ എന്ന സെഗ്മെന്റില്‍ ചോദിച്ച ചോദ്യങ്ങളോട് ഒന്നും തന്നെ ജാനകി മുഖം തിരിച്ചില്ല.
ആദ്യമായി മദ്യം കഴിച്ചത് ഏത് വയസ്സില്‍ ആയിരുന്നു എന്നായിരുന്നു ഒരു ചോദ്യം. ഇരുപത്തിയൊന്ന് – ഇരുപത്ത് രണ്ട് വയസ്സില്‍ ആയിരുന്നു. ബി യര്‍ ആണ് ആദ്യം അടിച്ചു നോക്കിയത് എന്നും ജാനകി തുറന്ന് പറഞ്ഞു. കൂട്ടുകാര്‍ക്കൊപ്പമുള്ള ഒരു നേരം പോക്കായിരുന്നു അതെന്നും ജാനകി പറയുന്നു. ഇപ്പോള്‍ ഇഷ്ടമുള്ള ബ്രാന്റ് ബക്കാടിയന്‍ ആണത്രെ.
ബ ക്കാടിയന്‍ എന്ന് പറയുമ്പോള്‍, ഹാങ് ഓവര്‍ എന്നാണ് ജാനകിയ്ക്ക് ഓര്‍മവരുന്നത്. പക്ഷെ ഇപ്പോള്‍ വര്‍ക്കൗട്ടും കാര്യങ്ങളുമൊക്കെ ചെയ്യുന്നതിനാല്‍ അടിക്കാറില്ല എന്നും ജാനകി പറഞ്ഞു. പോ ണ്‍ വീ ഡിയോകളും സിനിമകളും ആദ്യമായി കണ്ടത് എപ്പോഴാണെന്ന ചോദ്യത്തോടും ജാനകി യാതൊരു മടിയും ഇല്ലാതെ പ്രതികരിച്ചു.
അതും ഇരുപത്തിയൊന്ന്- ഇരുപത്തി രണ്ട് വയസ്സില്‍ തന്നെയാണ്. ഏതായിരുന്നു ആദ്യമായി കണ്ട ആ പോ ണ്‍ സിനിമ എന്ന് ഇപ്പോള്‍ ഓര്‍മയില്ല. തന്റെ ശരീരത്തില്‍ ഇഷ്ടപ്പെട്ട ഭാഗം ഏതാണെന്ന് ചോദിച്ചപ്പോള്‍ ‘കണ്ണ്’ എന്നായിരുന്നു ജാനകിയുടെ മറുപടി. ഫോട്ടോഷൂട്ടുകള്‍ക്കും മറ്റും ആളുകള്‍ എഴുതുന്ന കമന്റ് എന്നെ ബാധിക്കാറില്ല.
കമന്റുകള്‍ ഞാന്‍ നോക്കാറില്ല. എനിക്ക് ഇഷ്ടപ്പെട്ട ഫോട്ടോകള്‍ ആണ് ഞാന്‍ എന്റെ ഇന്‍സ്റ്റഗ്രാം പേജ് വഴി പോസ്റ്റ് ചെയ്യുന്നത്. അതിന് താഴെ വരുന്ന കമന്റുകള്‍ കുത്തിയിരുന്ന് നോക്കുന്ന ശീലം എനിക്കില്ല. അതേസമയം തന്നെ വരുന്നതെല്ലാം ഓരേ പാറ്റേണിലുള്ള കഥാപാത്രമായതോടെയാണ് ആളുകള്‍ക്ക് എന്നെ കൂടുതല്‍ പരിചയപ്പെടുത്തണമെന്ന ചിന്തയോടെ ബിഗ് ബോസിലേക്ക് ശ്രമിച്ചത്.
മുമ്പും ഞാന്‍ ഓഡീഷന് പോയിരുന്നുവെങ്കിലും കിട്ടിയിരുന്നില്ല. നാലാം സീസണില്‍ വിളി വന്നപ്പോള്‍ ഒന്നുകൂടി ഭാഗ്യ പരീക്ഷണം നടത്തിയതാണ്. ഒരാഴ്ചയെ നില്‍ക്കാന്‍ സാധിച്ചുള്ളൂവെങ്കില്‍പോലും ഞാന്‍ പ്രതീക്ഷിച്ച റീച്ച് എത്തിപ്പിടിക്കാന്‍ സാധിച്ചു. വീടിന് പുറത്തായപ്പോള്‍ സങ്കടം തോന്നിയിരുന്നില്ല.
പിന്നെ വീട്ടില്‍ വന്ന ശേഷം സോഷ്യല്‍ മീഡിയയിലും മറ്റും എന്നെ സ്‌നേഹിക്കുന്നവര്‍ കുറിപ്പുകളൊക്കെ പങ്കുവെച്ച് കണ്ടപ്പോഴാണ് വിഷമമായത്. പക്ഷെ ഇപ്പോള്‍ നഷ്ടം തോന്നുന്നില്ല. ഞാന്‍ പ്രതീക്ഷിച്ചതിനും അപ്പുറമായി ആളുകളിലേക്ക് എനിക്ക് എത്താന്‍ സാധിച്ചു. – ജാനകി സുധീര്‍ പറഞ്ഞു.