in

എൻ്റെ മനസ്സും ശരീരവും നിരന്തരം കലഹിച്ചു കൊണ്ടിരുന്നു, ഞാൻ ആ സത്യം ഒടുവിൽ അംഗീകരിച്ചു; വെളിപ്പെടുത്തലുമായി നടി കാർത്തിക മുരളീധരൻ

അഭിനയിച്ച ഒറ്റ സിനിമ കൊണ്ട് മലയാളികളുടെ ഇഷ്ട താരമായി മാറിയ താരമാണ് കാര്‍ത്തിക മുരളീധരന്‍. സിനിമ പാര്യമ്പരം ഉള്ള കുടുംബത്തില്‍ നിന്നാണ് താരം സിനിമയിലേക്ക് എത്തിയത് താരത്തിന്റെ അച്ഛന്‍ സി കെ മുരളിധരന്‍ മലയാളത്തില്‍ അറിയപ്പെടുന്ന ഒരു ക്യാമറമാനാണ്.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സൂപ്പര്‍ ഹിറ്റ് സിനിമ സിഐഎ എന്ന സിനിമയിലാണ് കാര്‍ത്തിക തന്റെ അഭിനയ ജീവിതത്തില്‍ അരങ്ങേറുന്നത്. നായികയായി അഭിനയിച്ചത് രണ്ടേ രണ്ട് ചിത്രങ്ങളില്‍ മാത്രം, സിഐഎ, അങ്കിള്‍. പക്ഷേ ഈ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടാന്‍ കഴിഞ്ഞ താരമാണ് നടി കാര്‍ത്തിക മുരളീധരന്‍.

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം സിഐഎയിലെ സാറ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിനുശേഷം മമ്മൂട്ടി ചിത്രം അങ്കിളില്‍ ശ്രുതി എന്ന കഥാപാത്രമായെത്തി. വാപ്പയ്ക്കും മകനുമൊപ്പം രണ്ട് ചിത്രങ്ങള്‍. ഇപ്പോള്‍ സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമാണ് കാര്‍ത്തിക. അധികം ചിത്രങ്ങളില്‍ അഭിനയിച്ചില്ല, പക്ഷേ കാര്‍ത്തിക മുരളീധരന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമാണ്. സോഷ്യല്‍ മീഡിയയില്‍ കാര്‍ത്തിക പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ പലപ്പോഴും തരംഗമാകാറുമുണ്ട്. താന്‍ ബോഡി ഷെയിമിങ് നേരിട്ടതിനെ കുറിച്ച് താരം തുറന്നു പറഞ്ഞിരുന്നു.

‘കുട്ടിക്കാലം മുതല്‍ ഞാന്‍ തടിച്ച ശരീരമുള്ള പെണ്‍കുട്ടിയായിരുന്നു. ഞാന്‍ അത് ശ്രദ്ധിക്കുന്നത് രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ്. ശരീരഭാരത്തെക്കുറിച്ചുള്ള പരിഹാസം അന്ന് മുതല്‍ വലുതാകുന്നത് വരെ ഞാന്‍ അനുഭവിച്ചതാണ്. കുട്ടിക്കാലത്ത് അതിനെ ചെറുക്കാന്‍ ഞാന്‍ വളറെ വിചിത്രമായ പ്രതിരോധമാണ് ശീലിച്ചു പോന്നത്.

ഞാന്‍ എന്നെ തന്നെ പരിഹസിച്ചും വെറുത്തുമാണ് അതിനോട് പോരാടിയത്. പക്ഷേ അതിലൂടെ ഞാന്‍ കൂടുതല്‍ ഭാരം വയ്ക്കുകയാണ് ചെയ്തത്. വളരെ അനാരോഗ്യകരമായ സൗന്ദര്യ സങ്കല്‍പ്പങ്ങളുള്ള സിനിമാ ഇന്‍ഡസ്ട്രിയില്‍ എത്തിയപ്പോള്‍ ഈ പരിഹാസം എനിക്ക് കൈകാര്യം ചെയ്യാന്‍ സാധിക്കുന്നതിനും അപ്പുറമായിരുന്നു. തടിയെ ലൈം ഗി കമായ രീതിയിലും അവിടെ പരിഹസിച്ചു.’

‘ഞാനും എന്റെ ശരീരവും നിരന്തരം സംഘര്‍ഷത്തിലായി. ഞാന്‍ യുദ്ധത്തില്‍ തളരാന്‍ തുടങ്ങി. ഞാന്‍ എങ്ങനെയാണോ അങ്ങനെ എന്നെ സ്വീകരിക്കാന്‍ ലോകത്തെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ എനിക്ക് കഴിഞ്ഞില്ല. എന്തിന് എനിക്ക് പോലും എന്നെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല. ലോ കാബ് ഡയറ്റ്, കീറ്റോസ തുടങ്ങിയ പല ഡയറ്റുകളും ഞാന്‍ കുറച്ച് കാലത്തേക്ക് പരീക്ഷിച്ചു. എന്നാല്‍ ഒന്നും ശരിയായില്ല.

കാരണം എന്താണെന്ന് വച്ചാല്‍ ഞാന്‍ ഇതെല്ലാം ചെയ്യുന്നത് എന്റെ ശരീരത്തോടുള്ള വിരോധം കൊണ്ടായിരുന്നു. എന്താണ് പ്രശ്‌നമെന്നും എന്റെ ശരീരം എന്താണെന്നും ഞാന്‍ മനസ്സിലാക്കാനും തുടങ്ങിയപ്പോഴാണ് മാറ്റങ്ങള്‍ സംഭവിക്കുന്നത്. എന്റെ ഭക്ഷണശീലവും ധാരണകളും ശരീരത്തോടുള്ള സമീപനവും ചിന്താഗതിയും മാറ്റേണ്ടിവന്നു.

ഭാരം കുറക്കണമെന്ന ഉദ്ദേശത്തോടെ മാത്രമാണ് യോഗ ചെയ്യാന്‍ ആരംഭിച്ചത്. എന്നാല്‍ എന്റെ മനസ്സിനും ശരീരത്തിനും ചിന്തകള്‍ക്കും യോഗ നല്‍കിയ കരുത്ത് എന്നെ ആകെ മാറ്റി മറച്ചു. ശരീരത്തെ ഒരു മെഷീനായി കാണാതെ അദ്ഭുത കവചമായി ഞാന്‍ കണ്ടു’.- കാര്‍ത്തിക സോഷ്യല്‍ മീഡിയയില്‍ കുറിച്ചതിങ്ങനെയായിരുന്നു. ഛായാഗ്രാഹകന്‍ സി.കെ മുരളീധരന്റേയും മീന നായരുടേയും മകളായി കോട്ടയത്താണ് കാര്‍ത്തിക ജനിച്ചത്. ആകാശ് മുരളീധരനാണ് സഹോദരന്‍.

Written by Editor 3

ഉദ്ഘടന വേദിയിൽ ബോബി ചെമ്മണ്ണൂരിന് ഒപ്പം തകർത്താടി ഹണി റോസ്, വീഡിയോ ഏറ്റെടുത്ത് ആരാധകർ

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരിയായ നടി.. നടി കാർത്തികയുടെ ഇപ്പൊഴത്തെ വിശേഷങ്ങൾ ഇങ്ങനെ