കാര്‍ത്തിക തോമസ്, എന്ന നടിയെ അറിയാത്ത മലയാള സിനിമ പ്രേമികള്‍ കുറവാണ്. ലിഡിയ ജേക്കബ് എന്ന സാദാ നാട്ടിന്‍ പുറത്തുകാരി ആയ താരത്തെ മലയാള സിനിമയ്ക്ക് സംഭാവന ചെയ്തത് സംവിധായകന്‍ വിനയന്‍ ആണ്. പിന്നീട് മീശ മാധവനില്‍ മാധവന്റെ പെങ്ങള്‍ ആയും, വെള്ളിനക്ഷത്രത്തില്‍ പൃഥ്വി രാജിന്റെ നായിക ആയും വേഷം ഇട്ട കാര്‍ത്തിക ഇപ്പോള്‍ യൂ എസ്സില്‍ ആണുളളത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
മലയാളത്തിന് പുറമെ തമിഴിലും സജീവം ആയ കാര്‍ത്തിക മലയാളത്തിലെ സൂപ്പര്‍ താരങ്ങളുടെ നായികയായും സഹ നടിയായുമൊക്കെ തിളങ്ങിയിട്ടുണ്ട്. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിനിമയില്‍ നിന്നും ഇടവേളയെടുത്ത കാര്‍ത്തിക ഇപ്പോള്‍ രണ്ടുമക്കളുടെ അമ്മ കൂടിയാണ്. ഊമപ്പെണ്ണിന് ഉരിയാടാ പയ്യന്‍ മീശ മാധവന്‍, പുലിവാല്‍ കല്യാണം, വെള്ളി നക്ഷത്രം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ കാര്‍ത്തിക വിനയന്‍ സംവിധാനം ചെയ്ത ഊമപെണ്ണിന് ഉരിയാടാപയ്യനെന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലെത്തിയത്.
ചെറിയ റോളികളില്‍ തുടങ്ങിയ താരം നായികയായിട്ടാണ് തമിഴികത്ത് എത്തുന്നത്. നാം നാടു, ദിണ്ടിഗള്‍ സാര്‍ഥി തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ ഇന്നും പ്രേക്ഷര്‍ ഓര്‍ത്തിരിക്കുന്നു. 2001 ല്‍ കാശി എന്ന ചിത്രത്തിലൂടെയാണ് കാര്‍ത്തിക അഭിനയ രംഗത്തേക്കെത്തിയത്.
സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന കാര്‍ത്തിക 2009 മെയില്‍ ആണ് വിവാഹിത ആകുന്നത്. നീണ്ട നാളത്തെ പ്രണയത്തിനു ഒടുവില്‍ ആണ് മെറിന്‍ മാത്യൂവും ആയി കാര്‍ത്തികയുടെ വിവാഹം നടക്കുന്നത്. വിവാഹത്തിന് ശേഷവും അഭിനയരംഗത്തേക്ക് എത്തിയ കാര്‍ത്തിക ഇപ്പോള്‍ വിദേശ മലയാളികൂടിയാണ്.
ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം അമേരിക്കയില്‍ സന്തുഷ്ട കുടുംബ ജീവിതം നയിക്കുന്ന കാര്‍ത്തിക പങ്ക് വച്ച ചില ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്. മാം എന്ന് തിരികെ വരും എന്ന ചോദ്യവും ആരാധകര്‍ കാര്‍ത്തികയോടായി ചോദിക്കുന്നുണ്ട്.
അമേരിക്കയിലെ മിഷിഗണിലെ ബ്ലു മോണ്ട് ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസറാണ് കാര്‍ത്തികയുടെ ഭര്‍ത്താവ് മെറിന്‍ മാത്യു. ഇടക്കാലത്തു പുതിയ ലുക്കില്‍ എത്തിയ കാര്‍ത്തികയുടെ ചിത്രങ്ങള്‍ വൈറല്‍ ആയിരുന്നു. കിട്ടൂസ് എന്ന ക്യാപ്ഷനിലൂടെയാണ് കാര്‍ത്തിക മക്കളുടെ പുതിയ ചിത്രം പങ്ക് വച്ചത്. താരം പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുക്കാറുണ്ട്. എന്നാണ് സിനിമയിലേക്ക് തിരിച്ചുവരുന്നതെന്നാണ് ആരാധകരുടെ ചോദ്യം.