മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ അഭിനേത്രികളിലൊരാളാണ് സരിത ബാലകൃഷ്ണന്‍. നൃത്തവേദിയിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. ‘ചാരുലത’ ആണ് ആദ്യ സീരിയല്‍. തെസ്നിചേച്ചി (തെസ്നിഖാന്‍) വഴിയാണ് ആ സീരിയലിലേക്ക് അവസരം ലഭിക്കുന്നതെന്ന് നടി ഒറു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ഇതുവരെ ഏകദേശം അമ്പതോളം സീരിയലുകളില്‍ അഭിനയിച്ചു. സ്ത്രീജന്മം എന്ന സീരിയലിലെ വാറ്റു ചാരായക്കാരി സുജയാണ് എന്റെ ഇഷ്ടപ്പെട്ട കഥാപാത്രം. നിരവധി കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ആളുകള്‍ക്ക് ഓര്‍മയില്‍ നില്‍ക്കുക മിന്നുകെട്ട് എന്ന സീരിയലിലെ ആ ഗാനരംഗമാണ്. അത് അന്നത്തെ ഹിറ്റ് ആയിരുന്നല്ലോ. എല്ലാവരും എന്നും കാണുമായിരുന്നു. അതുകൊണ്ടായിരിക്കണം അത് ആദ്യം ഓര്‍മയില്‍ വരുന്നത്.
ഭര്‍ത്താവ് അനുരാഗ് എന്‍ജിനീയറാണ്. വിവാഹത്തിനുശേഷം എട്ടുവര്‍ഷത്തോളം മിനിസ്‌ക്രീനില്‍ നിന്നു വിട്ടുനിന്നു. മകന്‍ കൃഷ്ണമൂര്‍ത്തി കുറച്ചു വളര്‍ന്നശേഷം തിരിച്ചു വരാനായിരുന്നു തീരുമാനം. ഇപ്പോള്‍ മകന് ഒന്‍പതു വയസ്സുണ്ട്. നാലു വര്‍ഷങ്ങള്‍ക്കു മുന്‍പ് വീണ്ടും മിനിസ്‌ക്രീനില്‍ തിരിച്ചെത്തി. ഭര്‍ത്താവിന്റെ ഉറച്ച പിന്തുണയാണ് അതിനു കരുത്തായത്. തിരിച്ചു വരവിലും നല്ല വേഷങ്ങള്‍ ലഭിച്ചു. മഴവില്‍ മനോരമയിലെ ‘മക്കള്‍’ എന്ന സീരിയല്‍ അടുത്താണ് അവസാനിച്ചത്. തകര്‍പ്പന്‍ കോമഡിയിലും മികച്ച സ്‌കിറ്റുകളുടെ ഭാഗമായി. റാണാ ദഗുപതി നായകനായി തമിഴിലും തെലുങ്കിലുമായി പ്രദര്‍ശനത്തിനെത്തുന്ന ‘1945’ എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ ജനപ്രിയ പരമ്പരയായ സാന്ത്വനത്തിലും താരം ഒരു പ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്നു. സാന്ത്വനം തറവാട്ടിലുള്ളവരുടെ സമാധാനം നശിപ്പിച്ച് വലിഞ്ഞ് കയറി വന്ന് നില്‍ക്കുകയാണിപ്പോള്‍ തമ്പി മുതലാളിയുടെ സഹോദരി രാജലക്ഷ്മി. പുതിയൊരു കഥാപാത്രത്തെ അംഗീകരിക്കുന്നത് കൊണ്ട് സാന്ത്വനം പ്രേമികയ്ക്ക് വിരോധമില്ല എങ്കിലും, ഈ വന്ന ലച്ചു അപ്പച്ചി സാന്ത്വനത്തില്‍ ഒരു വിള്ളല്‍ വീഴ്ത്തുമോ എന്ന ആശങ്ക പ്രേക്ഷകര്‍ക്കുണ്ട്.
അങ്ങനെ പ്രേക്ഷകര്‍ക്കൊരു ശല്യമായി ആ കഥാപാത്രം മാറിയെങ്കില്‍ അതിന് കാരണം ആ കഥാപാത്രത്തിന് ജന്മം നല്‍കിയ സരിതയുടെ കഴിവ് തന്നെയാണ്. സീരിലുകള്‍ക്കും സ്‌കിറ്റുകള്‍ക്കും പുറമെ വേറെയും വരുമാന മാര്‍ഗ്ഗം ഉറപ്പിച്ച നടിയാണ് സരിത. സ്വന്തമായി ബ്യൂട്ടി പാര്‍ലര്‍ ഉണ്ട്. പക്ഷെ സീരിയലുകള്‍ക്ക് വേണ്ടി അല്ലാതെ സാധാരണ ജീവിതത്തില്‍ താന്‍ മേക്കപ്പ് ചെയ്യാറില്ല എന്ന് സരിത പറയുന്നു. യൂട്യൂബ് ചാനലാണ് മറ്റൊരു വരുമാന മാര്‍ഗ്ഗം.
മകന്‍ കൃഷ്ണമൂര്‍ത്തിയും അഭിനയരംഗത്തുണ്ട്. മഴവില്‍ മനോരമയിലെ ആത്മസഖി സീരിയല്‍, പാര്‍വതി ഓമനക്കുട്ടന്‍ നായികയായ ഹിന്ദി ഷോട്ട് ഫിലിം ദൊബാറയിലും മകന്‍ അഭിനയിച്ചു. കുടുംബസമേതം എറണാകുളത്താണു താമസം. ജീവിതം സന്തുഷ്ടമായി മുന്നോട്ടു പോകുന്നു.