അഭിനയ മികവുകൊണ്ടും മികച്ച നർത്തകിയായും ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളി മനസ്സുകളിൽ ഇടം നേടിയ വിദേശി താരമാണ് പാരിസ് ലക്ഷ്മി. മിനി സ്ക്രീനിലും സ്ക്രീനിലും ഒരുപോലെ തിളങ്ങിയിട്ടുള്ള ലക്ഷ്മി, മമ്മൂട്ടി നായകനായ ബിഗ് ബി എന്ന സിനിമയിലൂടെ ബാർ ഡാൻസ് വേഷത്തിലാണ് സിനിമയിലേക്ക് ചുവട് വയ്ക്കുന്നത്. തുടർന്ന് നിരവധി സിനിമകളിൽ ചെറുതും വലുതുമായ മികച്ച വേഷങ്ങൾ താരം കൈകാര്യം ചെയ്തിട്ടുണ്ട്.
ബാംഗ്ലൂർ ഡെയ്സ് എന്ന അഞ്ജലി മേനോൻ ചിത്രത്തിലെ മിഷേൽ എന്ന കഥാപാത്രത്തിലൂടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെട്ടത്. സോൾട്ട് മാംഗോ ട്രീ ഓലപ്പീപ്പി തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള പാരീസ് ലക്ഷ്മി സ്റ്റേജ് ഷോകളിലും റിയാലിറ്റി ഷോകളിലും തൻറെ വ്യക്തമായ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഒരു ക്ലാസിക്കൽ ഡാൻസർ ആയ താരം നൃത്ത ക്ലാസുകളും എടുത്തു കൊടുക്കുന്നുണ്ട്.
കഥകളി കലാകാരനായ പള്ളിപ്പുറം സുനിൽ എന്ന വ്യക്തിയെയാണ് ലക്ഷ്മി കല്യാണം കഴിച്ചിരിക്കുന്നത്. ഫ്രാൻസിൽ ജനിച്ച മറിയം സോഫിയ എന്ന പേരായ ലക്ഷ്മിയുടെ കുടുംബത്തിന് ഇന്ത്യയും ഇന്ത്യൻ കലാരൂപങ്ങളും എല്ലാം ഏറെ പ്രിയമായിരുന്നു. അങ്ങനെയാണ് ഭരതനാട്യം ഉൾപ്പെടെയുള്ള ഇന്ത്യൻ നൃത്തരൂപങ്ങൾ പഠിക്കുന്നതും പിന്നീട് സുനിലിനെ വിവാഹം ചെയ്തു കേരളത്തിൽ സ്ഥിരമായി താമസം തുടങ്ങിയത്. കേരളത്തിൻറെ മരുമകളായി എത്തിയ ശേഷമാണ് ലക്ഷ്മി എന്ന പേര് താരം സ്വീകരിക്കുന്നത്.
ചെറുപ്രായത്തിൽ തന്നെ നൃത്തം അഭ്യസിക്കാൻ തുടങ്ങിയിരുന്ന ലക്ഷ്മി ഏഴാം വയസ്സിലാണ് തന്റെ മാതാപിതാക്കൾക്കൊപ്പം ഇന്ത്യയിലേക്ക് എത്തുന്നത്. ഇവിടെവെച്ച് ഭരതനാട്യം കാണുകയും ഇഷ്ടപ്പെടുകയും ചെയ്തതോടെയാണ് ഇന്ത്യൻ ക്ലാസിക്കൽ നൃത്തം പഠിക്കണമെന്ന് മോഹം താരത്തിന് ഉണ്ടാവുന്നത്. തിരികെ ഫ്രാൻസിൽ എത്തിയശേഷം ഭരതനാട്യം പഠിക്കാൻ ആരംഭിച്ച താരം പിന്നീട് കൂടുതൽ പഠിക്കുവാനായി ഇന്ത്യയിലേക്ക് എത്തുകയായിരുന്നു. പ്രശസ്ത നടത്തുകയായ പത്മ സുബ്രഹ്മണ്യത്തിന്റെ കീഴിൽ നൃത്തം അഭ്യസിച്ചിട്ടുള്ള ലക്ഷ്മി അതുവഴിയാണ് സിനിമയിലേക്ക് ചുവട് വയ്ക്കുന്നത്.
ഫോർട്ട് കൊച്ചിയിൽ ഒരുതവണ കഥകളി കാണാൻ പോയ സമയത്താണ് സുനിലിനെ കാണുന്നതും പരിചയപ്പെടുന്നതും പിന്നീട് ഇരുവരും പ്രണയത്തിലാകുന്നതും. സുനിൽ ലക്ഷ്മിയെക്കാൾ 14 വയസ്സ് മൂത്തതായതുകൊണ്ട് തന്നെ ഇതിന് അവരുടെ വീട്ടുകാർക്ക് എതിരായിരുന്നു. ഈ പ്രതിസന്ധികൾ എല്ലാം മറികടന്ന് വിവാഹം കഴിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ലക്ഷ്മിയുടെ വിസ കാലാവധി തീർന്ന് ഫ്രാൻസിലേക്ക് മടങ്ങേണ്ടി വരുന്നത്.
സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിലായിരുന്ന ഒരു സമയമായിരുന്നു അത്. പൈസയ്ക്ക് വേണ്ടി തെരുവിൽ നൃത്തം ചെയ്യേണ്ടി വന്ന സമയങ്ങൾ ഉണ്ട് എന്നും, ചുറ്റും കൂടി നിൽക്കുന്ന ആളുകൾ ആവശ്യപ്പെടുന്ന പാട്ടിനനുസരിച്ച് നൃത്തം ചെയ്തു നൽകിയിട്ടുണ്ട് എന്നും താരം മുൻപ് തുറന്നു പറഞ്ഞിട്ടുണ്ട്. എന്നാൽ ഇതെല്ലാം ഡാൻസ് പ്രാക്ടീസ് ആയെത്താൻ കണ്ടിട്ടുള്ളൂ എന്ന് താരം വെളിപ്പെടുത്തിയിരുന്നു. പിന്നീട് 2012 ഫെബ്രുവരി 13ന് ക്ഷേത്രത്തിൽ വച്ച് സുനിലും ലക്ഷ്മിയും വരമാല്യം അണിഞ്ഞ് വിവാഹിതരാവുകയായിരുന്നു.