in

സൂപ്പർ താരത്തിനൊപ്പമുള്ള അവിഹിത ബന്ധം നടന്റെ ഭാര്യ കയ്യോടെ പൊക്കി, പിന്നീട് വിലക്ക് മൂലം കരിയർ നശിച്ച് പോയ നടി നികിതയുടെ ജീവിത്തിൽ സംഭവിച്ചത് ഇങ്ങനെ

മലയാള സിനിമയില്‍ ഒരുപാട് ആരാധകരുള്ള താരമാണ് ഫഹദ് ഫാസില്‍. കയ്യെത്തും ദൂരത്ത് എന്ന മലയാള സിനിമയില്‍ കൂടിയാണ് ഫഹദ് അഭിനയ ജീവിതത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഇതെ സിനിമയില്‍ ഫഹദിന്റെ നായികയായി അഭിനയ ലോകത്ത് അരങ്ങേറിയ തെന്നിന്ത്യന്‍ താര സുന്ദരിയായിരുന്നു നികിത തുക്രാല്‍.

നികിത തുക്രാല്‍ എന്ന പേര് കേട്ടാല്‍ ഇന്നും മലയാളികള്‍ ഓര്‍ക്കുക ഫഹദ് ഫാസിലിനൊപ്പം ചുവടു വെച്ച ”വസന്ത രാവിന്‍ കിളിവാതില്‍” എന്ന ഗാനം ആയിരിക്കും. ആദ്യ ചിത്രം വേണ്ടത്ര വിജയം ആകാതിരുന്നിട്ടും, സിനിമയിലെ നായികയായിരുന്ന നികിതയ്ക്ക് പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റാന്‍ സാധിച്ചിരുന്നു. പക്ഷേ വെള്ളിത്തിരയില്‍ തന്റേതായ സ്ഥാനമുറപ്പിക്കാന്‍ സാധിച്ചോ എന്ന കാര്യത്തില്‍ ഇപ്പോഴും ആരാധകര്‍ക്ക് സംശയം ഉണ്ട്.

സിനിമയില്‍ തീര്‍ത്തും അപ്രതീക്ഷിതമായ ഒരു തുടക്കം ലഭിച്ച നായികമാരില്‍ ഒരാളാണ് നികിത. 2002 ഇല്‍ സീ ടിവിയില്‍ പ്രക്ഷേപണം ചെയ്ത ആധി രഹേംഗി ബഹാരെം എന്ന സീരിയലില്‍ അഭിനയിച്ചു കൊണ്ടാണ് നികിത അഭിനയരംഗത്തേക്ക് കടന്നു വന്നത്. ജൂഹുവിലെ ഒരു റെസ്റ്റോറന്റില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന നികിതയെ തെലുഗു നിര്‍മ്മാതാവായ രാം നായിഡു കണ്ടതോടെയാണ് അവരുടെ തലവര തന്നെ മാറ്റിയത്. തന്റെ പുതിയ ചിത്രമായ ഹായ് എന്ന ചിത്രത്തിലേയ്ക്ക് രാം നായിഡു നികിതയെ ക്ഷണിച്ചു.

ഹായ്ക്കു ശേഷം ദക്ഷിണേന്ത്യന്‍ സിനിമാ ഇന്‍ഡസ്ട്രിയില്‍ ശ്രദ്ധയൂന്നാന്‍ തീരുമാനിച്ച നികിതയ്ക്ക് അടുത്ത ക്ഷണം നല്‍കിയത് മലയാളി സംവിധായകന്‍ ഫാസില്‍ ആയിരുന്നു. അങ്ങിനെയാണ് കയ്യെത്തും ദൂരത്ത് എന്ന ചിത്രത്തില്‍ നികിത എത്തിയത്. മലയാളത്തിന് പുറമെ തമിഴ് കന്നട, തെലുങ്ക് ഭാഷയിലും താരം തന്റേതായ സ്ഥാനം കണ്ടെത്തിയ താരം കൂടിയാണ്. ഒരു സമയത്ത് തെന്നിന്ത്യയില്‍ ഒരുപാട് ആരാധകരുള്ള താര സുന്ദരിയായിരുന്നു നികിത.

എന്നാല്‍ സിനിമയില്‍ സജീവമായപ്പോള്‍ തന്നെ താരത്തെചുറ്റി പറ്റി ഒരുപാട് വിവാദങ്ങള്‍ ഉണ്ടായിരുന്നു. 2011ലാണ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് താരം ഒരു വലിയ വിവാദത്തില്‍ അകപെടുകയായിരുന്നു. കന്നട സിനിമയില്‍ ഒരുപാട് ആരാധകരുള്ള താരമായ ദര്‍ശനമായുള്ള അവിഹിത ബന്ധ ഒരുപാട് വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.

ആ സമയത്ത് സോഷ്യല്‍ മീഡിയയില്‍ ഈ വാര്‍ത്ത വന്‍ വിവാദങ്ങളാണ് ഉണ്ടാക്കിയത്. ദര്‍ശന്റെ ഭാര്യയാണ് ഈ വിവാദങ്ങള്‍ ആദ്യം പൊക്കിയെടുത്ത് എത്തിയത്. ഇരുവരും തമ്മില്‍ ഒരു സിനിമയില്‍ ഒന്നിച്ചു അഭിനയിക്കാന്‍ എത്തിയപ്പോളാണ് ഇത്തരത്തിലുള്ള വിവാദങ്ങള്‍ ഉയര്‍ന്ന് വന്നത്.

കൂടാതെ ദര്‍ശന്റെ ഭാര്യയുടെ പരാതിയെ തുടര്‍ന്ന് താരത്തിന് മുന്ന് വര്‍ഷത്തെ വിലക്ക് കര്‍ണാടക ഫിലിം താരത്തിന് നല്‍കിയിരുന്നു എന്നാല്‍ അത് പെട്ടന്ന് തന്നെ പിന്‍വലിക്കുകായിരുന്നു. പല ഇന്റര്‍വ്യൂകളിലും ഇത് വെറും ഗോസ്സിപ്പാണ് എന്ന് ചൂണ്ടി കാട്ടി നികിത തന്നെ എത്തിയിരുന്നു. അതിന് ശേഷം താരം സിനിമയില്‍ അത്ര സജീവമല്ല. എന്നാല്‍ പോലും ഇടയില്‍ താരം സിനിമയില്‍ എത്താറുണ്ട്. ഇപ്പോള്‍ വിവാഹ ശേഷം രണ്ട് കുട്ടികളോടൊപ്പം ജീവിക്കുകയാണ് താരം.

Written by Editor 3

എന്തൊരു വിചിത്ര ആചാരം.. ആദ്യ രാത്രിയിൽ വധൂവരന്മാരോടൊപ്പം മണിയറയിൽ മൂന്നാമതൊരാൾ…. ആദ്യ രാത്രിയിലെ കാര്യങ്ങൾ പഠിപ്പിക്കാൻ ആണ് ഇയാൾ വധൂവരന്മാരോടൊപ്പം കിടക്കുന്നത്..!

ഏഴ്മല പൂഞ്ചോല റീ ക്രിയേറ്റ് ചെയ്ത് താരങ്ങൾ… എന്റെ പൊന്നോ ഇത് ശരിക്കും ലാലേട്ടനും സിൽകും തന്നെ എന്ന് ആരാധകർ, വീഡിയോ വൈറൽ