ഇന്ത്യയില്‍ ഏറ്റവുമധികം താരമൂല്യവും ആരാധകവൃന്ദവുമുള്ള നടിയാണ് പ്രിയങ്ക ചോപ്ര. അഭിനയമികവ് കൊണ്ട് ബോളിവുഡ് കീഴടക്കി, ഹോളിവുഡിലും സാന്നിദ്ധ്യം അറിയിച്ച താരമാണ് പ്രിയങ്ക. പ്രിയങ്ക ചോപ്രയുടെ ആദ്യ ഹിന്ദി ചിത്രം അനില്‍ ശര്‍മ്മ സംവിധാനം ചെയത ദി ഹീറോ:ലവ് സ്റ്റോറി ഓഫ എ സ്പൈ ആണ്.
താരത്തിന് കോടിക്കണക്കിനു ആരാധകര്‍ ആണ് ഉള്ളത്. തന്റെ പതിനെട്ടാമത്തെ വയസിലായിരുന്നു പ്രിയങ്കയ്ക്ക് ലോകസുന്ദരിപ്പട്ടം ലഭിക്കുന്നത്. 2000ത്തിലെ ലോകസുന്ദരിയായിരുന്നു പ്രിയങ്ക. എല്ലായ്പ്പോഴും വിവിധ തരത്തില്‍ മാധ്യമശ്രദ്ധ നേടാറുള്ള നടിയായ പ്രിയങ്ക ചോപ്ര അമേരിക്കന്‍ അവതാരിക എല്ലെന്‍ ഡിജെനറേര്‍സുമായുള്ള ടെലിവിഷന്‍ ഷോയില്‍ ടക്കീല കഴിച്ച് പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു.
അതിന് ശേഷം ക്വാന്‍ഡിക്കോ സീരിയലും അടുത്ത് പുറത്തിറങ്ങാന്‍ ഒരുങ്ങുന്ന ബേവാച്ച് സിനിമയും പ്രിയങ്കക്ക് ഹോളിവുഡിലും ആരാധകരെ സൃഷ്ടിച്ചു. മിസ് വേള്‍ഡ് പട്ടം കരസ്ഥമാക്കിയ പ്രിയങ്ക ചൊപ്രയ്ക്ക് ബോളിവുഡില്‍ നിന്നും കോളിവുഡില്‍ നിന്നും നിരവധി അവസരങ്ങളാണ് എത്തിയത്.
അത് നടിയ്ക്ക് രാശിയായി മാറി. പ്രൊഫഷന് അഭിനയ രംഗമായി തെരഞ്ഞെടുക്കുകയായിരുന്നു പ്രിയങ്ക ചൊപ്ര പിന്നീട്. ‘തമിഴന്’ എന്ന തമിഴ് ചിത്രത്തിലൂടെ ആയിരുന്നു പ്രിയങ്ക ചൊപ്രയുടെ സിനിമാ അരങ്ങേറ്റം. പിന്നീട് ദ ഹീറോ- ലൗ സ്റ്റോറി ഓഫ് എ സ്പൈ എന്ന ബോളിവുഡ് ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു.
അന്താശ് എന്ന ചിത്രമാണ് പ്രിയങ്ക ചോപ്രയുടെ ആദ്യ ബോക്സോഫീസ് ഹിറ്റ് ചിത്രം. ഈ സിനിമയില്‍ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് പ്രിയങ്ക ചോപ്ര സ്വന്തമാക്കി. ഐത്രാശ്, മുജ്സെ ശാദി കരോഗെ, ക്രിഷ്, ഡോണ്‍-ദി ചേസ് ബിഗെന്‍സ് എഗൈന്‍ എന്നീ ചിത്രങ്ങള്‍ പ്രിയങ്ക ചോപ്രയുടെ ഹിറ്റ് ചിത്രങ്ങളില്‍ ചിലതാണ്.
വളരെ പെട്ടെന്നായിരുന്നു ഒരു ഇന്ത്യന്‍ നടി എന്നതിനപ്പുറത്തേക്ക് പ്രിയങ്ക ചൊപ്ര ലോകം അറിയപ്പെടുന്ന സെലിബ്രിറ്റിയായി മാറിയത്. കരിയറില്‍ വന്ന മാറ്റം പ്രിയങ്കയുടെ ബാങ്ക് ബാലന്‍സിലും നന്നേ പ്രതിഫലിച്ചിരുന്നു. നടിയുടെ സാമ്പത്തിക വളര്‍ച്ചയും അത്ഭുതാവഹമാണെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പ്രിയങ്ക ചോപ്രയുടെ ഇന്നത്തെ ആസ്തി 559 കോടിയോളമാണ്.
ഒരു സിനിമയ്ക്ക് പ്രിയങ്ക വാങ്ങുന്ന പ്രതിഫലം 14 കോടിയോളമാണ്. ഒരു എപ്പിസോഡിന് രണ്ട് കോടി രൂപ വീതമാണ് ഷോയ്ക്കാണെങ്കില് നടി വാങ്ങുന്നതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അതേസമയം നടി പരസ്യങ്ങള്‍ക്കായി വാങ്ങുന്ന പ്രതിഫലം അഞ്ച് കോടിയാണ് എന്നാണ് പുറത്ത് വരുന്ന വിവരം. കൂടാതെ പ്രിയങ്കയ്ക്ക് ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് ലഭിക്കുന്ന തുക മൂന്ന് കോടിയും.
ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത്. പതിവുപോലെ കിടിലന്‍ ഹോട്ട് ആന്‍ഡ് ബോള്‍ഡ് വേഷത്തില്‍ ഗ്ലാമര്‍ ലുക്കിലാണ് താരം ഫോട്ടോകളില്‍ കാണപ്പെടുന്നത്. പതിനെട്ടാം വയസ്സില്‍ ബിക്കിനി ധരിച്ച ഫോട്ടോകളും ഇപ്പോള്‍ ബിക്കിനിയില്‍ തിളങ്ങിയിരിക്കുന്ന ഫോട്ടോകളും താരം പങ്കുവയ്ക്കാറുണ്ട്. ഈ സമയത്തും സൗന്ദര്യം കൂടിയിട്ടേയുള്ളൂ എന്നാണ് ആരാധകരുടെ അഭിപ്രായം.