തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിയാണ് ശ്രുതി ഹാസന്‍. കമല്‍ഹാസന്റെ മകളാണ് ശ്രുതി. നിരവധി സിനിമകളില്‍ നായികയായി നടി തിളങ്ങി. ബോളിവുഡില്‍ ഉള്‍പ്പെടെ തന്റെ സാന്നിധ്യം ശ്രുതി അറിയിച്ചിട്ടുണ്ട് പലപ്പോഴും തന്റേതായ അഭിപ്രായങ്ങള്‍ തുറന്ന് പറയുന്നതില്‍ യാതൊരു മടിയും കാണിക്കാത്ത നടി കൂടിയാണ് ശ്രുതി ഹാസന്‍.
ഇപ്പോഴിതാ ശ്രുതി ഹാസന്‍ നല്‍കിയൊരു മറുപടി സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുകയാണ്. ശരീരത്തില്‍ ഏതൊക്കെ ഭാഗത്താണ് നിങ്ങള്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തതെന്നായിരുന്നു ചോദ്യം. മുടി കളര്‍ ചെയ്യുന്നത് പോലെയോ ബ്ലീച്ച് ചെയ്യുന്നത് പോലെയോ മാറുന്നതല്ല മുഖം. എന്റെ യാത്ര സത്യസന്ധമായിരിക്കണം എന്നുള്ളതിനാലാണ് ഈ കാര്യങ്ങള്‍ തുറന്നുപറയുന്നത് എന്നായിരുന്നു താരം പറഞ്ഞത്. മൂക്കിന് പ്ലാസ്റ്റിക് സര്‍ജറി ചെയ്യുന്നതിന് മുന്‍പും ശേഷവും ഒത്തിരി വിമര്‍ശനങ്ങള്‍ കേട്ടിട്ടുണ്ടെന്നും ശ്രുതി പറഞ്ഞിരുന്നു.
അതേസമയം വിദേശികളെപ്പോലെയുണ്ട്, പൗരുഷം തോന്നുന്നു എന്നൊക്കെയായിരുന്നു സര്‍ജറിക്ക് മുന്‍പ് താന്‍ കേട്ടിരുന്നതെന്നും ശ്രുതി പറയുന്നു. താരത്തിന്റെ മൂക്കിനായിരുന്നു സര്‍ജറി ചെയ്തത്. മുഖത്തെ ഈ മാറ്റം എനിക്ക് സന്തോഷമാണ്, പ്ലാസ്റ്റിക് സര്‍ജറി ചെയ്തു എന്ന് തുറന്ന് പറയാന്‍ എനിക്കൊരു മടിയുമില്ല. ഇത് പ്രമോട്ട് ചെയ്യാനോ എതിരെ സംസാരിക്കാനോ ഞാനില്ല. ഇത് ഞാന്‍ സ്വയം തിരഞ്ഞെടുത്ത ജീവിതമാണെന്നായിരുന്നു ശ്രുതി പറഞ്ഞത്. മാറ്റങ്ങള്‍ അംഗീകരിക്കുകയെന്നതാണ് നമുക്ക് നമ്മളോട് ചെയ്യാന്‍ പറ്റുന്ന കാര്യം എന്നും ശ്രുതി പറയുന്നു.
ഇത് എന്റെ ജീവിതമാണെന്നും എന്റെ മുഖമാണെന്നും പറയുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഞാന്‍ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയ ആയിരുന്നു. അത് അംഗീകരിക്കുന്നതില്‍ നാണക്കേട് കാണിക്കേണ്ട കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഞാന്‍ അതിനെ പ്രോത്സാഹിപ്പിക്കുന്നില്ല. എതിര്‍ക്കുന്നുമില്ല. ഞാന്‍ ഇങ്ങനെയാണ് ജീവിക്കാന്‍ ആഗ്രഹിക്കുന്നത്. നമ്മളായി തന്നെ ജീവിക്കാനും ശരീരത്തിലും മനസിലും വരുന്ന മാറ്റങ്ങളെ അംഗീകരിക്കുന്നതിനും കഴിയുക എന്നതാണ് സ്വയം ചെയ്യാന്‍ പറ്റുന്ന ഏറ്റവും മികച്ച കാര്യം.
ഇതുകൊണ്ടാണ് എന്റെ തന്നെ രണ്ട് ചിത്രങ്ങള്‍ പോസ്റ്റിനൊപ്പം ചേര്‍ക്കുന്നത്. മറ്റുള്ളവരുടെ അഭിപ്രായം കേട്ട് വിഷമിച്ചിരിക്കുകയല്ല എന്റെ രീതി. പക്ഷേ അവള്‍ തടിച്ചത് കണ്ടില്ലേ? മെലിഞ്ഞത് കണ്ടില്ലേ തുടങ്ങിയ കമന്റുകള്‍ തുടര്‍ച്ചയായി വരുന്നത് ഒഴിവാക്കാനാവില്ല. മൂന്ന് ദിവസത്തെ വിത്യാസത്തില്‍ എടുത്ത ചിത്രങ്ങളാണിത്.
ചില സ്ത്രീകള്‍ക്കെങ്കിലും ഞാന്‍ പറയുന്നത് മനസിലാകുമെന്ന് കരുതുന്നു. കുറേക്കാലമായി ശരീരത്തിലെ ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചിലിനെ ആശ്രയിച്ചാണ് മാനസിക-ശാരീരിക ആരോഗ്യം നിലനില്‍ക്കുന്നത്. ആരോഗ്യകരമായ രീതിയില്‍ മുന്നോട്ട് പോകാന്‍ ഞാന്‍ കഠിന പ്രയത്‌നം ചെയ്യുന്നുണ്ടെങ്കിലും അത് ഒട്ടും എളുപ്പമായിരുന്നില്ല. ശാരീരിക മാറ്റങ്ങള്‍ വേദനയുളവാക്കുന്നതാണ്.
ആരെയും വിധിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നാണ് ഞാന്‍ കരുതുന്നത്. അതത്ര നല്ല കാര്യവുമല്ല. കുറച്ച് കൂടുതലായി എന്നെ സ്‌നേഹിക്കാന്‍ ഈ ദിവസങ്ങളില്‍ ഞാന്‍ ശ്രമിക്കുന്നുണ്ട്. ജീവിതത്തില്‍ എനിക്കേറ്റവുമധികം പ്രണയം എന്നോട് തന്നെയാണെന്ന് തിരിച്ചറിഞ്ഞതില്‍ പിന്നെയാണത്. നിങ്ങള്‍ക്കും അങ്ങനെ തന്നെയാകുമെന്ന് കരുതുന്നു. സ്‌നേഹമായിരിക്കട്ടെ എങ്ങും.’ എന്നും താരം പറയുന്നു.
ചെറുതും വലുതുമായ വേഷങ്ങളിലൂടെയാണ് സിനിമ അഭിനയ മേഖലയില്‍ താരം സജീവമാകുന്നത്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ സെലക്ട് ചെയ്യുന്നതിലൂടെ ഒരുപാട് ആരാധകരെ താരം നേടിയിട്ടുണ്ട്. താരമിപ്പോള്‍ തിരക്കുള്ള നടിമാരിലൊരാളായി മാറിക്കഴിഞ്ഞു.