ഒരുകാലത്ത് തെന്നിന്ത്യൻ പ്രേക്ഷകരുടെ ഇഷ്ടതാരമായിരുന്നു മലയാളിയായ ഗോപിക. ചുരുങ്ങിയ കാലയളവിൽ നിരവധി മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ സാധിച്ച താരത്തിന്റെ യഥാർത്ഥ പേര് ഗേളി ആൻ്റോ എന്നാണെങ്കിലും ഗോപിക എന്ന പേരിലാണ് പ്രശസ്തയായത്. അഭിനേത്രി എന്ന നിലയിൽ മാത്രമല്ല മികച്ച ഒരു നർത്തകി കൂടിയാണ് ഗോപിക.
ചെറുപ്പം മുതൽ തന്നെ എയർഹോസ്റ്റസ് ആകാൻ ആഗ്രഹിച്ചിരുന്ന ഗോപിക വളരെ അപ്രതീക്ഷിതമായാണ് സിനിമയിലേക്ക് എത്തിപ്പെടുന്നത്. തുടർന്ന് ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ചേക്കേറാൻ താരത്തിനായി. മമ്മൂട്ടി ജയസൂര്യ ജയറാം തുടങ്ങി മലയാളത്തിലെ മിക്ക പ്രമുഖ നായക നടന്മാർക്കൊപ്പവും അഭിനയിക്കാനുള്ള അവസരം താരത്തിന് ലഭിച്ചിട്ടുണ്ട്.
ജയസൂര്യ വിനീത് എന്നിവർക്കൊപ്പം അഭിനയിച്ച പ്രണയമണിത്തൂവൽ എന്ന ചിത്രത്തിലൂടെയാണ് ഗോപിക വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിച്ചത്. ചിത്രം വലിയ വിജയമായില്ല എങ്കിലും ഗോപികയുടെ അഭിനയം ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് ജയരാജ് സംവിധാനം ചെയ്ത ബ്ലോക്ബസ്റ്റർ ചിത്രമായ 4 ദ പീപ്പിളിലൂടെ ഇന്ത്യ ഒട്ടാകെ ശ്രദ്ധിക്കപ്പെട്ട ഗോപിക, പിന്നീട് നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി. 4 ദി പീപ്പിൾ സിനിമയിലെ ലജ്ജാവതിയെ എന്ന ഗാനം വലിയ വിജയമായിരുന്നു.
തൃശ്ശൂർ ജില്ലയിലെ ഒല്ലൂർ സ്വദേശിനിയാണ് ഗോപിക. അച്ഛൻ ആൻ്റോ ഫ്രാൻസിസ്, അമ്മ ഡെസ്സി ആൻ്റോ. ഗ്ലിനി എന്നാണ് താരത്തിൻ്റെ സഹോദരിയുടെ പേര്. കരിയറിൽ ഏറെ തിളങ്ങി നിന്ന സമയത്ത് ആയിരുന്നു ഗോപിക വിവാഹം ചെയ്തത്. 2018 ജൂലൈ 17നായിരുന്നു അയർലൻഡിൽ ജോലി ചെയ്യുന്ന അജിലേഷിനെ ഗോപിക കല്യാണം കഴിക്കുന്നത്. വിവാഹത്തിനുശേഷം അഭിനയത്തിൽ നിന്നും താരം ഒരു നീണ്ട ഇടവേള എടുക്കുകയായിരുന്നു. ഇപ്പോൾ ഭർത്താവിനും ആമി, എയ്ഡ്സ് എന്നീ മക്കൾക്കൊപ്പം അയർലൻഡ് സ്ഥിരതാമസമാണ് താരം.
വിവാഹത്തിനുശേഷം ഉണ്ടായ നീണ്ട ഇടവേളയ്ക്ക് ശേഷം ഭാര്യ അത്ര പോര എന്ന ചിത്രത്തിലൂടെ ആയിരുന്നു താരം സിനിമ രംഗത്തേക്ക് തിരിച്ചെത്തിയത്. ജയറാമിനൊപ്പം അഭിനയിച്ച ചിത്രം വമ്പൻ ഹിറ്റ് ആയിരുന്നു. മുൻപ് ഏറെ പ്രേക്ഷക നേടിയ വെറുതെയല്ല ഭാര്യ എന്ന ചിത്രത്തിൻറെ അതേ ടീമിൽ ആയിരുന്നു ഈ സിനിമയും പുറത്തിറങ്ങിയത്.