in

അമ്പോ… എജ്ജാതി… മാഗസിൻ ഷൂട്ടിൽ ഗ്ലാമസ് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് ഹുമ ഖുറേഷി, കിടിലൻ ഫോട്ടോസ് കാണാം

‘വൈറ്റ്’ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചതിലൂടെയാണ് ബോളിവുഡ് സുന്ദരി ഹുമ ഖുറേഷിയെ മലയാളികള്‍ പരിചയപ്പെട്ടത്. ഇന്ന് ബോളിവുഡില്‍ ഏറ്റവും താരമൂല്യമുള്ള നടിമാരില്‍ ഒരാളാണ് ഹുമ.  പ്രശസ്തിയുടെ ഉയരത്തില്‍ നില്‍ക്കുമ്പോള്‍ ലഭിയ്ക്കുന്ന വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും ശക്തിയും കൂടും. എന്നാല്‍ അത്തരം നെഗറ്റീവ് കമന്റുകളും വിമര്‍ശനങ്ങളും ഒഴിവാക്കാന്‍ മെഗാസ്റ്റാറിന്റെ നായികയുടെ വശം ഒരു ഉഗ്രന്‍ വഴിയുണ്ട്.

എങ്ങിനെയാണ് താന്‍ നെഗറ്റീവ് കമന്റുകളെ കൈകാര്യം ചെയ്യുന്നത് എന്ന് അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ ഹുമ ഖുറേഷി വെളിപ്പെടുത്തി. ”ഞാന്‍ നിങ്ങള്‍ക്ക് ഒരു സമ്മാനം നല്‍കുകയും, അത് നിങ്ങള്‍ സ്വീകരിക്കാതിരിക്കുകയും ചെയ്താല്‍, ആ സമ്മാനം ശരിക്കും ഇപ്പോഴും ഉണ്ടാവുന്നത് ആരുടെ പക്കല്‍ ആയിരിക്കും. തീര്‍ച്ചയായും അത് എന്റെ പക്കല്‍ തന്നെയാണ്. നെഗറ്റീവ് ട്രോളുകളും ഇങ്ങനെ തന്നെയാണെന്നാണ് എന്റെ വിശ്വാസം.

ആരെങ്കിലും മോശമായതും വൃത്തികെട്ടതുമായ കാര്യങ്ങള്‍ എന്നോടോ, എന്നെ കുറിച്ചോ പറഞ്ഞാല്‍ ഞാന്‍ അത് ഒരിക്കലും സ്വീകരിക്കില്ല. അപ്പോള്‍ അവര്‍ പറഞ്ഞതും പ്രവൃത്തിച്ചതും ആയിട്ടുള്ള മോശം കാര്യങ്ങള്‍ അവരുടെ പക്കല്‍ തന്നെ ഉണ്ടാവും”- ഹുമ ഖുറേഷി പറഞ്ഞു.

നെഗറ്റീവ് കമന്റുകള്‍ എപ്പോഴും മനുഷ്യ മനസിനെ എളുപ്പത്തില്‍ ബാധിക്കും എന്ന് ഹുമ ഖുറേഷി പറയുന്നു. നൂറ് ആളുകള്‍ നിങ്ങള്‍ ചെയ്യുന്ന നല്ല കാര്യത്തെ പ്രശംസിച്ചാലും, ഒരാള്‍ ഒരു നെഗറ്റീവ് പറഞ്ഞാല്‍ നിങ്ങളുടെ മുഴുവന്‍ ആത്മവിശ്വാസവും ചോര്‍ന്നു പോവും. ആ പറഞ്ഞ നെഗറ്റീവ് മാത്രമായിരിയ്ക്കും ഉള്ളില്‍.

എന്നെ സംബന്ധിച്ച് എന്നെ കുറിച്ച് പറയുന്ന നെഗറ്റീവ് കമന്റ്‌സുകളെക്കാള്‍ ഞാന്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കുന്നത്, എനിക്ക് ലഭിയ്ക്കുന്ന സ്‌നേഹത്തിലാണ് എന്ന് ഹുമ ഖുറേഷി പറഞ്ഞു. സോണിലിവ് വെബ് സീരീസായ മഹാറാണിയിലെ റാണി ഭാരതി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് താരം പ്രശംസിക്കപ്പെട്ടു. ടെലിവിഷൻ പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടാൻ താരം ആദ്യ സമയങ്ങളിൽ ഹിന്ദുസ്ഥാൻ യുണിലിവറുമായി രണ്ട് വർഷത്തെ കരാറിൽ ഒപ്പുവച്ചിരുന്നു.

ആമിർ ഖാനൊപ്പം സാംസങ് മൊബൈൽ, ഷാരൂഖ് ഖാനൊപ്പം നെറോലാക്ക്, വിറ്റ മേരി, സഫോള ഓയിൽ, മെഡെർമ ക്രീം, പിയേഴ്സ് സോപ്പ് എന്നിവയുൾപ്പെടെ നിരവധി ഉൽപ്പന്നങ്ങൾ താരം പ്രമോട്ട് ചെയ്തിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെ ഒരു കിടിലൻ ഫോട്ടോഷൂട്ട് ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മാഗസിൻ ഫോട്ടോഷൂട്ടിന് വേണ്ടി സ്റ്റണ്ണിങ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. വളരെ പെട്ടെന്ന് ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

Written by Editor 3

കൂടെ കിടക്കാൻ സമ്മതിച്ചാൽ ജോലി ശെരിയാക്കി തരാമെന്ന് പറഞ്ഞവരുണ്ട്: നടി ഫാത്തിമ സന ഷെയ്ക്ക് വെളിപ്പെടുത്തുന്നു

ഹോട്ട് ലുക്കിൽ ആരാധകരുടെ മനം മയക്കി അനിക വിക്രമൻ, ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ