in

അമ്പോ.. ഹെവി വർക്ക്‌ ഔട്ടുമായി നമ്മുടെ ഐഷു.. വീഡിയോ ഏറ്റെടുത്ത് ആരാധകർ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഐശ്വര്യ ലക്ഷ്മി. ആഷിഖ് അബു 2017ല്‍ ഒരുക്കിയ മായാനദിയിലെ അപര്‍ണ എന്ന കഥാപാത്രം ഐശ്വര്യയ്ക്ക് കരിയറില്‍ വലിയ വഴിത്തിരിവായി. തിരുവനന്തപുരം ആണ് ഐശ്വര്യയുെട സ്വദേശം. ഹോളി ഏഞ്ചല്‍സ് ഐ.എസ്.സി. സ്‌കൂളിലെ പഠനശേഷം എറണാകുളത്തെ ശ്രീ നാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നിന്നും എം.ബി.ബി.എസ്. ബിരുദം നേടി.

ബിരുദ പഠനകാലത്തു തന്നെ മോഡലിംഗ് തുടങ്ങിയിരുന്നു. പിന്നീട് കൊച്ചിയില്‍ താമസം തുടങ്ങി ഹൗസ് സര്‍ജന്‍സി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ആദ്യ സിനിമയിലേക്ക് അവസരം ലഭിച്ചത്. വിവാഹത്തെ പറ്റിയുള്ള തന്റെ നിലപാടുകള്‍ താരം നേരത്തെ വ്യക്തമാക്കിയിരുന്നു. ആണായാലും പെണ്ണായാലും കുടുംബ ജീവിതം മുന്നോട്ടു കൊണ്ടു പോകാന്‍ സാമ്പത്തിക ഭദ്രതയും മാനസിക പക്വതയും ആവശ്യമാണ്.

ചിന്തിച്ച് നല്ലൊരു തീരുമാനത്തിലെത്താനുള്ള മാനസിക പക്വത കുറഞ്ഞത് 25 വയസ്സ് എങ്കിലും ആകണം എന്നാണ് എന്റെ തോന്നല്‍. എല്ലാവര്‍ക്കും അങ്ങനെ ആകണമെന്നില്ല. ഒരു വ്യക്തിക്ക് ജീവിതം മറ്റൊരാളുമായി പങ്കുവെക്കണം എന്ന് തോന്നുന്ന പ്രായമാണ് അയാളുടെ വിവാഹപ്രായം. അത് 40 ആവാം 45 ആവാം. കുടുംബം അല്ല ഈ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്, വ്യക്തി തന്നെയാണ്.

താനിപ്പോള്‍ കരിയറിന് ആണ് കൂടുതല്‍ ഫോക്കസ് നല്‍കുന്നതെന്നാണ് ഐശ്വര്യ പറയുന്നത്. ഇനി ഇഷ്ടപ്പെട്ട ഒരാളോടൊപ്പം ജീവിക്കണം എന്നൊരു വ്യക്തത കടന്നു വരുന്നത് വരേയ്ക്കും ഇങ്ങനെ തന്നെ മുന്നോട്ടു പോകാനാണ് ഇഷ്ടം. വ്യക്തി ജീവിതത്തില്‍ ഓരോരുത്തര്‍ക്കും ആവശ്യമായ സ്വകാര്യത വേണമെന്ന് ചിന്തിക്കുന്ന ആളാണ് ഞാന്‍. എങ്കിലും വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നു എങ്കില്‍ തീര്‍ച്ചയായും ഞാന്‍ അത് പറയും.

പ്രേമം എന്ന ചലച്ചിത്രത്തില്‍ ‘മേരി’ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുവാന്‍ അവസരം ലഭിച്ചിരുന്നുവെങ്കിലും പഠനത്തിരക്കുകള്‍ കാരണം അഭിനയിക്കുവാന്‍ കഴിഞ്ഞില്ല. 2014 മുതല്‍ മോഡലിംഗ് രംഗത്തു പ്രവര്‍ത്തിച്ചുവന്ന ഐശ്വര്യ ലക്ഷ്മിഫ്‌ലവര്‍ വേള്‍ഡ്, സാള്‍ട്ട് സ്റ്റുഡിയോ, വനിത, എഫ്.ഡബ്ല്യു.ഡി. ലൈഫ് എന്നീ മാസികകളുടെ കവര്‍ പേജിലും ഇടം നേടിയിരുന്നു.

താരത്തിന്റെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ടതും യുവാക്കള്‍ക്കിടയിലും സിനിമ പ്രേമികള്‍ക്കിടയിലും ഒരുപോലെ തരംഗമാവുകയും ചെയ്ത ചിത്രം ടോവിനോ തോമസ് നായകനായി എത്തിയ മായാനദിയാണ്. വളരെ പെട്ടെന്ന് തന്നെ ചിത്രത്തിലെ അപര്‍ണ എന്ന കഥാപാത്രം സിനിമ ഇന്‍ഡസ്ട്രിയില്‍ ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയുണ്ടായി.

ഒരുപക്ഷേ താരത്തിന്റെ കരിയറിലെ തന്നെ ഒരിക്കലും മാറ്റി നിര്‍ത്താന്‍ കഴിയാത്ത അല്ലെങ്കില്‍ കരിയറില്‍ വഴിത്തിരിവായി എന്ന് പറയാന്‍ കഴിയുന്ന ഒരു കഥാപാത്രം തന്നെയാണ് മായാനദിയിലേത്വളരെയധികം ബോള്‍ഡും എന്നാല്‍ സെന്‍സിറ്റീവുമായ കഥാപാത്രത്തെയാണ് മായാനദിയില്‍ ഐശ്വര്യ അവതരിപ്പിച്ചത്. ടോവിനോയിക്കൊപ്പം കട്ടയ്ക്ക് പിടിച്ചുനില്‍ക്കുവാന്‍ ഈ കഥാപാത്രത്തിലൂടെ താരത്തിന് സാധിച്ചിട്ടുണ്ട്.

മായാനദിക്ക് ശേഷം മലയാളത്തിലെ ഒട്ടുമിക്ക എല്ലാ യുവതാരങ്ങള്‍ക്കും ഒപ്പം അഭിനയിക്കുവാനും മികച്ച പ്രകടനം കാഴ്ചവയ്ക്കുവാനും ഐശ്വര്യയ്ക്ക് സാധിച്ചിട്ടുണ്ട്. ഇന്ന് തിരക്കേറിയ യുവനായികമാരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഐശ്വര്യയുടെ പേര് സിനിമ ലോകത്തിന്റെ മുന്‍നിരയിലേക്കാണ് ഉയര്‍ന്നു വന്നുകൊണ്ടിരിക്കുന്നത്.

പൊന്നിയന്‍ സെല്‍വന്‍, കുമാരി തുടങ്ങിയവയാണ് താരത്തിന്റേതായി പുറത്തുവന്ന ചിത്രങ്ങള്‍. ഇപ്പോഴിതാ താരത്തിന്റെ വര്‍ക്കൗട്ട് വീഡിയോയാണ് പുറത്തുവന്നിട്ടുള്ളത്. സാധാരണയായി തന്നെ ആരോഗ്യത്തിനും ഫിറ്റ്‌നസിലും വല്ലാതെ ശ്രദ്ധിക്കുന്ന താരം കാട്ടാഗുസ്തി എന്ന ഈ ഒരു സിനിമയ്ക്ക് വേണ്ടി മാത്രം ഒരുപാട് വര്‍ക്കൗട്ടുകള്‍ ചെയ്തിരുന്നു എന്നും ഒരുപാട് പരിശ്രമിച്ചിട്ടുണ്ട് എന്നും മനസ്സിലാക്കിത്തരുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

Written by Editor 3

സ്ത്രീകളുടെ പൊക്കിളിനോടും കുട്ടിയുടുപ്പിനോടും ഒക്കെ വല്ലാത്ത അഭിനിവേശമാണ് സൗത്ത് ഇന്ത്യൻ പ്രേക്ഷകർക്ക്; പൂജ ഹെഗ്‌ഡെ പറയുന്നു

ഇത് നമ്മുടെ സീതയല്ലേ… ഞെട്ടിക്കുന്ന ഗ്ലാമർ ലുക്കിൽ സീതാരാമം നായിക.. പൊളിച്ചെന്ന് ആരാധകർ