in ,

സ്ത്രീകളുടെ പൊക്കിളിനോടും കുട്ടിയുടുപ്പിനോടും ഒക്കെ വല്ലാത്ത അഭിനിവേശമാണ് സൗത്ത് ഇന്ത്യൻ പ്രേക്ഷകർക്ക്; പൂജ ഹെഗ്‌ഡെ പറയുന്നു

തമിഴ്, തെലുങ്ക് ബോളിവുഡ് എന്നിങ്ങനെ എല്ലാ ഭാഷകളിലും ഇപ്പോൾ തിരക്കേറിയ താരങ്ങളുടെ കൂട്ടത്തിലാണ് പൂജ ഹെഗ്‌ടെയുടെ പേര്. വീട്ടിൽ കയറാൻ പോലും നേരമില്ലാത്തത്ര തിരക്കാണ് എന്ന് പറഞ്ഞാലും അതിൽ അതിശയോക്തി ഒന്നുമില്ല. സൂപ്പർ പരിവേഷമുള്ള താരങ്ങൾക്കൊപ്പം ആണ് പലചിത്രങ്ങളും അടുത്തിടെ താരം പ്രത്യക്ഷപ്പെട്ടത്.

നിലവിൽ ഏറ്റവും മൂല്യമുള്ള നടിമാരിൽ ഒരാൾ ആയതുകൊണ്ടും അവസരങ്ങൾ തുടർച്ചയായി വരുന്നതുകൊണ്ട് താരം തന്റെ പ്രതിഫലം കൂട്ടിയ വാർത്ത മാധ്യമങ്ങൾ ഒന്നടങ്കം ഏറ്റെടുത്തിരുന്നത് ആണ്. പുറത്തുവന്ന വാർത്തകൾ സത്യമാണെങ്കിൽ പുതിയ തമിഴ് ചിത്രത്തിനുവേണ്ടി താരം വാങ്ങിയ പ്രതിഫലം മൂന്നുകോടി രൂപയാണ്. തമിഴ് സിനിമയെ സംബന്ധിച്ച് നായികമാർ വാങ്ങുന്ന ഏറ്റവും ഉയർന്ന പ്രതിഫല തുകയാണ് മൂന്നുകോടി.

ദളപതി വിജയ് നായകനായി എത്തിയബീസ്റ്റിൽ ആണ് താരം ഇത്രയും രൂപ പ്രതിഫലം വാങ്ങിയത്. ചിത്രത്തിൻറെ ഷൂട്ടിംഗ് നടന്നുകൊണ്ടിരുന്ന വേളയിലാണ് പ്രതിഫലം കൂട്ടിയ വാർത്തകൾ പുറത്തുവന്നത്.ഷൂട്ടിംഗ് തുടങ്ങി രണ്ടാഴ്ചകൾക്ക് ശേഷമാണ് പൂജ ടീമിനൊപ്പം ജോയിൻ ചെയ്തത്. അഭിനയത്തെക്കാൾ ഗാനം രംഗങ്ങളിലൂടെ പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ട താരമാണ് പൂജ.

ചുരുങ്ങിയ കാലം കൊണ്ട് ബോളിവുഡിലും തെലുങ്കിലും മിന്നിത്തിളങ്ങുവാനും താരത്തിന് സാധിച്ചിട്ടുണ്ട്.ബീസ്റ്റിലെ അറബിക് കുത്ത് സോങ്ങ് വൈറൽ ആയതോടെ പൂജയുടെ താരമൂല്യം വീണ്ടും ഉയരുകയായിരുന്നു. ഷൂട്ടിംഗ് തിരക്കുകൾ കഴിഞ്ഞാൽ വീടിൻറെ സ്നേഹത്തണലിൽ ഓടിയെത്താൻ ഇഷ്ടപ്പെടുന്ന ആളാണ് താനെന്ന് പൂജ മുൻപ് വ്യക്തമാക്കിയിരുന്നു.

മുംബൈയിലെ ഫ്ലാറ്റിന്റെ ചിത്രങ്ങൾ പൂജയുടെ സമൂഹമാധ്യമ പേജിൽ സ്ഥിരമായി പ്രത്യക്ഷപ്പെടാറുണ്ട്. ഈ ചിത്രങ്ങൾ ഒക്കെയും ശ്രദ്ധയാകർഷിക്കുന്ന നിലയിലേക്ക് ഉയർന്നിട്ടുള്ളതിന്റെ ഒരു പ്രധാന കാരണം വീടിൻറെ അകത്തളത്തിലെ മനോഹാരിതയാണ്. ബീച്ചിലെ ലൈഫ് എന്ന അടിക്കുറിപ്പോടെ താരം പങ്കുവെച്ച ചിത്രങ്ങൾ വളരെ പെട്ടെന്ന് തന്നെ ആളുകൾ ഏറ്റെടുത്തിരുന്നു.

അടുത്തിടെ താരം ഗ്ലാമർ ലുക്കിലുള്ള നിരവധി ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും അവയൊക്കെ വളരെ പെട്ടെന്ന് തന്നെ വൈറൽ ആയി മാറാറുണ്ട്. മുംബൈ സ്വദേശിയായ താൻ തെന്നിന്ത്യൻകാരി ആണെന്നാണ് പലരും കരുതിയിരുന്നത് എന്നും ഹൃതിക്റോഷന് പോലും അത്തരത്തിൽ ഒരു തെറ്റ് പറ്റിയിട്ടുണ്ട് എന്ന് ഒരിക്കൽ പൂജ വ്യക്തമാക്കിയിരുന്നു. ചെറുപ്പകാലം മുതൽ താൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുകയും ആരാധിക്കുകയും ചെയ്യുന്ന താരമാണ് ഹൃതിക് റോഷൻ.

സിനിമയിലേക്ക് അവിചാരിതമായ കടന്നുവന്നപ്പോൾ അദ്ദേഹത്തിനൊപ്പം അഭിനയിക്കാൻ തനിക്ക് അവസരം ലഭിച്ചത് വലിയ ഭാഗ്യമാണെന്നും താരം വ്യക്തമാക്കുകയുണ്ടായി. എന്നാലിപ്പോൾ പൂജ പറഞ്ഞിരിക്കുന്ന മറ്റൊരു വാക്കാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. തെന്നിന്ത്യൻ സിനിമയിൽ നായികമാർ ഗ്ലാമർ വേഷങ്ങൾ കൈകാര്യം ചെയ്താൽ മാത്രമേ ആളുകൾ ശ്രദ്ധിക്കുകയുള്ളൂ.

തെന്നിന്ത്യകാർക്ക് നായികമാരുടെ പുക്കിളിനോടും കുട്ടിയുടുപ്പിനോടും ഒരു പ്രത്യേക താൽപര്യം ആണെന്നുമാണ് പൂജ തുറന്നു പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇഷ്ടമല്ലെങ്കിൽ പോലും പലപ്പോഴും അത്തരത്തിലുള്ള വേഷങ്ങൾ കൈകാര്യം ചെയ്യുവാൻ നായികമാർ നിർബന്ധിതരാകുന്നുണ്ടെന്ന് പൂജ വ്യക്തമാക്കുന്നു.