യുവ നടിമാരിൽ ശ്രദ്ധേയയാണ് സ്വാസിക. ചുരുങ്ങിയ കാലത്തിനുള്ളി മലയാളികളുടെ പ്രിയതാരമാകാൻ സ്വാസിക കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ വിവാഹത്തെക്കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാട് പങ്കുവെച്ചിരിക്കുകയാണ് നടി. വിവാഹം കഴിച്ച് കുടുംബമായി ജീവിക്കണമെന്നാണ് തന്റെ ആഗ്രഹം. പക്ഷെ അതിന് വേണ്ടി തിരക്ക് പിടിക്കുന്നില്ലെന്നുമാണ് താരം പറയുന്നത്.
തനിക്ക് ഇത്ര വയസ്സായി. അതിനാൽ കല്യാണം കഴിക്കണം എന്ന ചിന്തയൊന്നുമില്ല. എന്നാൽ കല്യാണം കഴിക്കുന്നില്ലെന്ന മനോഭാവവും ഇല്ലെന്നും കല്യാണം പവിത്രമായി കാണുന്ന വ്യക്തിയാണ് ഞാൻ എന്നുമാണ് സ്വാസിക പറയുന്നത്.തന്റെ ഭർത്താവ് കുറച്ച് നിയന്ത്രണങ്ങൾ വെക്കുന്ന ആളായാലും എനിക്ക് കുഴപ്പമില്ലെന്ന് ഞാനൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. എനിക്ക് കുഴപ്പമില്ല എന്നാണ് ഞാൻ പറഞ്ഞത് അല്ലാതെ എല്ലാ സ്ത്രീകളും അങ്ങനെ ആവണമെന്ന് ഞാൻ പറഞ്ഞില്ലെന്നും നടി വ്യക്തമാക്കി.
തന്റെ ഭർത്താവിന് ഭക്ഷണം പാചകം ചെയ്യാൻ എനിക്കിഷ്ടമാണ്. അതുപോലെ ഭർത്താവ് വരുന്നത് വരെ കാത്തിരിക്കുന്നതും എനിക്കിഷ്ടമുള്ള കാര്യമാണ്. രാവിലെ എണീറ്റ് അദ്ദേഹത്തിന്റെ കാല് തൊട്ട് തൊഴണം എന്നുണ്ട് എന്നാൽ അത് എത്രത്തോളം പ്രാക്ടിക്കൽ ആവുമെന്ന് അറിയില്ലെന്നും ഇതക്കെ എന്റെ ഇഷ്ടങ്ങളാണെും ഇതാണ് തന്റെ വിവാഹ സങ്കൽപ്പവും പ്രണയ സങ്കൽപ്പവുമെന്ന് യുവനടി സ്വാസിക പറഞ്ഞു.
അടുത്തിടെയാണ് വാസന്തി എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ മികച്ച സഹനടിക്കുളള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നടിക്ക് ലഭിച്ചത്. സീരിയലിനേക്കാള്‍ ഇപ്പോള്‍ സിനിമാ രംഗത്താണ് നടി കൂടുതല്‍ സജീവമായിരിക്കുന്നത്. ബിലഹരിയുടെ തുടരും, ഭയം എന്നീ മിനി സീരീസുകളില്‍ പ്രധാന വേഷം ചെയ്യുകയാണ് താരം ഇപ്പോൾ.
കഥയും കഥാപാത്രത്തെയും കുറിച്ച് പറഞ്ഞതിനൊപ്പം വിവാഹ ബന്ധങ്ങളെയും ഡിവോസിനെയും കുറിച്ച് പറയുകയാണ് താരം. സീരീസിന്റെ രണ്ടാമത്തെ ഭാഗം ഇതിനോടകം തന്നെ സമൂഹമാധ്യമത്തില്‍ വൈറലായി കഴിഞ്ഞു. സീരീസ് പറയുന്നത് സമൂഹത്തില്‍ കണ്ട് വരുന്ന ടോക്‌സ് ബന്ധങ്ങളെ കുറിച്ചാണ്. കേരളത്തില്‍ കഴിഞ്ഞ മാസങ്ങളായി റിപ്പോര്‍ട്ട് ചെയ്ത സ്ത്രീധന മരണങ്ങളും സീരീസിന് ഉദാഹരണമാണ്.
ഈ സീരീസിലൂടെ എന്തെങ്കിലും രീതിയിലുള്ള മാറ്റങ്ങള്‍ സമൂഹത്തില്‍ കൊണ്ട് വരാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. വിവാഹമോചനം ചെയ്യുന്നതില്‍ തെറ്റില്ലെന്ന് പല സിനിമകളും പറഞ്ഞ് വെക്കുന്നുണ്ടെങ്കിലും ഇതിൽ ഒട്ടുമിക്കപ്പോഴും നിരവധി സ്ത്രീകള്‍ ദുഷ്‌കരമായ വിവാഹ ബന്ധങ്ങളില്‍ തുടരുന്നുണ്ട്. രണ്ട് ജീവിതങ്ങള്‍ നശിപ്പിക്കാതിരിക്കാനുള്ള പോംവഴിയാണ് വിവാഹ മോചനം.
ഞാന്‍ വിവാഹം കഴിച്ചതിന് ശേഷം പങ്കാളിയുമായി എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ അത് പരസ്പരം പറഞ്ഞുതീര്‍ക്കാനും എന്താണ് ഞങ്ങള്‍ക്കിടയിലെ പ്രശ്‌നമെന്ന് മനസിലാക്കാനും ശ്രമിക്കണം എന്നൊക്കെയാണ് തീര്‍ച്ചയായും ആഗ്രഹിക്കുന്നത്. പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ടുപോകണം എന്നാണ് ആഗ്രഹവും.
എന്നുവെച്ച് തീരെ സഹിക്കാന്‍ പറ്റാതാകുന്നത് വരെ കാത്തുനില്‍ക്കുകയും അവസാനം ആത്മഹത്യയെ കുറിച്ച് ആലോചിക്കാന്‍ നിര്‍ബന്ധിതരാകുകയും ചെയ്യുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. വിവാഹം പോലെ തന്നെ പവിത്രമായി വിവാഹമോചനത്തെയും കാണാന്‍ നമുക്ക് പറ്റണം. നന്നായി ആലോചിച്ചുവേണം ആ തീരുമാനമെടുക്കാന്‍ എന്നുള്ളതാണ് കാര്യം എന്നുo സ്വാസിക പറഞ്ഞു.