in

അമ്പോ.. ഹോട്ട് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് ദീപ്തി സതി, കിടിലൻ ഫോട്ടോസ് കാണാം

ഒരുപാട് ചിത്രങ്ങളിലൊന്നും അഭിനയിച്ചിട്ടില്ലെങ്കിലും തന്റേതായ സ്ഥാനം സിനിമയില്‍ നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട് ദീപ്തി സതിയ്ക്ക്. മോഡലിങ് രംഗത്തു നിന്നാണ് ദീപ്തി അഭിനയത്തിലേക്ക് എത്തുന്നത്. നിരവധി ഫോട്ടോഷൂട്ടുകളുടെയും പരസ്യ ചിത്രങ്ങളുടേയും ഭാഗമാണ് ദീപ്തി.

ഇപ്പോള്‍ താരം പങ്കുവച്ചിരിക്കുന്ന പുതിയ ചിത്രങ്ങളിലാണ് ആരാധകരുടെ കണ്ണുടക്കിയത്. ദീപ്തിയുടെ ഹോട്ട് ആന്‍ഡ് സ്‌റ്റൈലിഷ് ലുക്കിലുള്ള പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. മാകസോ ലൈഫിന് വേണ്ടിയാണ് ദീപ്തി ഈ ഷൂട്ട് ചെയ്തിരിക്കുന്നത്. ബിഗ് ബോസിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ ഡെയ്‌സി ഡേവിഡാണ് ദീപ്തിയുടെ ഫോട്ടോ പകര്‍ത്തിയത്.

ലാല്‍ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലൂടെ അഭീനയ രംഗത്തെത്തിയ താരമാണ് ദീപ്തി സതി. നീന എന്ന സിനിമയ്ക്കു അനുയോജ്യമായ കഥാപാത്രത്തിനു വേണ്ടിയുള്ള ഓഡിഷനിലൂടെ ആണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തിരഞ്ഞെടുത്തത്.

മികച്ച പ്രതികരണമാണ് നീന എന്ന കഥാപാത്രത്തിലൂടെ ദീപ്തിക്കു ലഭിച്ചതും, താന്‍ യഥാര്‍ത്ഥ ജീവിതത്തില്‍ നീന എന്ന കഥാപാത്രവുമായി നിരവതി സാമ്യങ്ങള്‍ ഉണ്ടെന്നും അതുകൊണ്ടുതന്നെ അങ്ങനെ ഒരു വേഷം ചെയ്യാന്‍ എളുപ്പത്തില്‍ സാധിച്ചു എന്നും ദീപ്തി പറയുകയുണ്ടായി.

മോഡലെന്ന നിലയിലും ശ്രദ്ധേയയാണ് ദീപ്തി. താരത്തിന്റെ ഹോട്ട് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പലപ്പോഴും വൈറലായി മാറിയിട്ടുണ്ട്. മമ്മൂട്ടി നായകനായ പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തിലെ കഥാപാത്രം പ്രേക്ഷകര്‍ക്കിടയില്‍ ദീപ്തിയെ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. 2016ല്‍ കന്നട – തെലുഗു എന്നീ ഭാഷകളിലായി പുറത്തിറങ്ങിയ ജാഗര്‍ എന്ന ചിത്രത്തില്‍ അഭിനിയിച്ചു.

2012ല്‍ ദീപ്തി സതി മിസ്സ് കേരള കിരീടം നേടി. 2014 ല്‍ മിസ് ഫെമിന ഇന്ത്യയില്‍ പങ്കെടുത്ത ദീപ്തി മികച്ച പത്ത് മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു. അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ഗോള്‍ഡില്‍ ഒരു പ്രധാന വേഷത്തില്‍ ദീപ്തി എത്തുന്നുണ്ട്. പൃഥ്വിരാജും നയന്‍ താരയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍.

വിനയന്‍ ചിത്രം പത്തൊമ്പതാം നൂറ്റാണ്ടിലും ദീപ്തി അഭിനയിച്ചിരുന്നു. ദീപ്തിയുടെ അഭിനയത്തെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇന്നിപ്പോള്‍ മലയാളം തെലുങ്ക്, മറാഠി, കന്നട തുടങ്ങിയ സിനിമയില്‍ അറിയപ്പെടുന്ന താരമായി മാറിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയ ഒട്ടാകെ നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്.

Written by Editor 3

ജിമ്മിൽ വർക്ക്‌ഔട്ട്‌ ചെയ്യുന്ന മലയാളികളുടെ ഈ പ്രിയ താരത്തെ മനസ്സിലായോ? വീഡിയോ ഏറ്റെടുത്ത് ആരധകർ

എത്രമാത്രം വയ്യെങ്കിലും എന്റെ ജോലി ചെയ്തേ പറ്റൂവെന്ന അവസ്ഥയാണ് സീരിയൽ, റെസ്റ്റ് എടുത്ത് ഇരിക്കാൻ പറ്റില്ല, എപ്പിസോഡ് മുടങ്ങും; ബീന ആന്റണി