in

ജിമ്മിൽ വർക്ക്‌ഔട്ട്‌ ചെയ്യുന്ന മലയാളികളുടെ ഈ പ്രിയ താരത്തെ മനസ്സിലായോ? വീഡിയോ ഏറ്റെടുത്ത് ആരധകർ

ടെലിവിഷന്‍ പരിപാടികളില്‍ കൂടി അരങ്ങേറി പിന്നീട് മലയാള സിനിമയില്‍ എത്തിയ താര സുന്ദരിയാണ് മലയാളികളുടെ സ്വന്തം ഷംന കാസിം.ഡാന്‍സ് മേഖലയില്‍ തന്റേതായ സ്ഥാനം കണ്ടത്തിയതോട് കൂടിയാണ് താരത്തിന് ബിഗ് സ്‌ക്രീനില്‍ അവസരങ്ങള്‍ ലഭിക്കാന്‍ തുടങ്ങുന്നത്. ഒന്നില്‍ കൂടുതല്‍ മേഖലയില്‍ കഴിവ് തെളിയിക്കാനും താരത്തിന് സാധിച്ചു.

2004ല്‍ പുറത്തിറങ്ങിയ മഞ്ഞുപോലെയൊരു പെണ്‍കുട്ടി എന്ന സിനിമയില്‍ കൂടിയാണ് ഷംന തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. ആദ്യ സിനിമയിക്ക് ശേഷം ഒരുപാട് സിനിമയില്‍ താരത്തിന് അവസരം ലഭിച്ചിരുന്നു. മലയാളത്തില്‍ തിളങ്ങിയതോട് കൂടി താരത്തിന്റെ ശ്രദ്ധ അന്യ ഭാഷയിലും എത്തിയിരുന്നു.

മലയാളത്തിന് പുറമെ തമിഴ്, കന്നട, തെലുങ്ക് തുടങ്ങിയ ഭാഷയിലും തന്റേതായ സ്ഥാനം നേടാനും താരത്തിന് സാധിച്ചു. തെലുങ്കില്‍ അരങ്ങേറുന്നത് മഹാലക്ഷ്മി എന്ന സിനിമയില്‍ കൂടിയാണ്. എന്നാല്‍ ഒരുപാട് കഴിവ് ഉണ്ടായിട്ടും മലയാള സിനിമയില്‍ ഷംന എന്ന താരത്തിന് വേണ്ടത്ര പരിഗണന ലഭിച്ചിട്ടില്ല എന്നാല്‍ തെലുങ്കുവിലും കന്നടയിലും ഒരുപാട് ഹിറ്റ് സിനിമയില്‍ ഇതിനകം താരം അഭിനയിച്ചു.

ഒരുപക്ഷെ താരത്തിന്റെ കരിയര്‍ തന്നെ മാറ്റി മറിച്ചത് തെലുങ്ക് സിനിമയാണ് എന്ന് പറയുന്നതാണ് സത്യം. ബിഗ് സ്‌ക്രീനില്‍ എന്നത് പോലെ തന്നെ താരം ടീവി പരിപാടികളിലും സജീവമാണ് അതുകൊണ്ട് തന്നെ ആ മേഖലയിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഇന്നിപ്പോള്‍ തെന്നിന്ത്യയിലെ തന്നെ എറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ് ഈ മലയാളി താരം.

തന്റെ ആരാധകര്‍ക്ക് വേണ്ടി താരത്തിന്റെ എല്ലാ വിശേഷങ്ങളും ചിത്രങ്ങളും താരം നിരന്തരമായി പങ്കുവെയിക്കാറുണ്ട് അതൊക്കെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോള്‍ കിടിലന്‍ ഫിറ്റ്നസ് വീഡിയോ ആണ് താരം. അപ്ലോഡ് ചെയ്തിരിക്കുന്നത്. പതിവുപോലെ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ താരത്തിന്റെ പുതിയ വീഡിയോയും ആരാധകര്‍ ഏറ്റെടുക്കുകയും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു.

സൗന്ദര്യം തുളുമ്പുന്ന താരത്തിന്റെ ചിത്രങ്ങള്‍ ഇതിനകം തന്നെ സോഷ്യല്‍ മീഡിയ കീഴടക്കിയിരിക്കുകയാണ്. വെള്ള നിറത്തിലുള്ള വസ്ത്രത്തില്‍ അതീവ സുന്ദരിയായിട്ടാണ് താരമെത്തിയത്.ഗ്ലാമര്‍ വേഷങ്ങളും നാടന്‍ വേഷവും ഒരുപോലെ കൈകാര്യം ചെയ്യുന്ന താരങ്ങളില്‍ ഒരാള്‍ കൂടിയാണ് ഷംന കാസിം. തെലുങ്കിലും തമിഴിലും മലയാളത്തിലുമായി ഷംനയുടെ ധാരാളം സിനിമകളും പുറത്തിറങ്ങാനുണ്ട്. ദുബൈയില്‍ ബിസിനെസുകാരനായ ഷാനിദ് ആസിഫ് അലിയാണ് താരത്തിന്റെ ഭര്‍ത്താവ്.

മലയാളത്തില്‍ ഷംന അഭിനയിച്ചിട്ട് ഏകദേശം മൂന്ന് വര്‍ഷത്തോളമായി. മമ്മൂട്ടി നായകനായ മധുരരാജയിലാണ് ഷംന അവസാനമായി അഭിനയിച്ചത്. ടെലിവിഷന്‍ ഷോകളില്‍ ഇപ്പോള്‍ സജീവ സാന്നിദ്ധ്യമാണ് ഷംന. മോഹന്‍ലാല്‍ ചിത്രമായ അലി ഭായിലൂടെയാണ് ഷംന മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയത്.

പിന്നീട് തെലുങ്കില്‍ ശ്രീ മഹാലക്ഷ്മി എന്ന സിനിമയില്‍ ടൈറ്റില്‍ റോളില്‍ അഭിനയിച്ചപ്പോള്‍ കൂടുതല്‍ ആരാധകരെ സ്വന്തമാക്കി ഷംന. സ്റ്റേജ് ഷോകളില്‍ ഡാന്‍സിലൂടെയും ആരാധകരെ നേടിയെടുത്തിട്ടുള്ള ഷംന, ധാരാളം ഡാന്‍സ് റിയാലിറ്റി ഷോകളില്‍ വിധികര്‍ത്താവായും നിറഞ്ഞ് നിന്നിട്ടുണ്ട്.

Written by Editor 3

പ്രോഗ്രാമിന്റെ ഇടയിൽ വെച്ച് പണി പാളിയപ്പോൾ.. സഹ താരത്തിന്റെ ഡ്രസ്സ്‌ വാങ്ങിയിടേണ്ടി വന്ന അവസ്ഥ. അനന്യ പാണ്ടേയ്ക്ക് സംഭവിച്ചത് ഇങ്ങനെ

അമ്പോ.. ഹോട്ട് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് ദീപ്തി സതി, കിടിലൻ ഫോട്ടോസ് കാണാം