നിരവധി ആരാധകരുള്ള താരമാണ് സൊനാക്ഷി സിന്‍ഹി. 2010 ല്‍ അഭിനയ രംഗത്തേക്ക് ചുവടു വെച്ചു. കോസ്റ്റ്യൂം ഡിസൈനര്‍ ആയി ഔദ്യോഗിക ജീവിതം ആരംഭിച്ച സോനാക്ഷി 2005 പുറത്തിറങ്ങിയ മേര ദില്‍ ലേകെ ദേഖോ പോലെയുള്ള നിരവധി ചിത്രങ്ങള്‍ക്ക് വേണ്ടി വസ്ത്രങ്ങള്‍ രൂപകല്പന ചെയ്തിരുന്നു.
അവിടെനിന്നും ആണ് അഭിനയ രംഗത്തേക്കുള്ള ചുവടുവെപ്പ് നടത്തിയത്. ആദ്യചിത്രം സല്‍മാന്‍ ഖാന് ഒപ്പമായിരുന്നു. 2010ല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ ഒന്നായി വിലയിരുത്തപ്പെടുകയും ചെയ്ത ദാബാങ്കില്‍ അഭിനയിച്ചതോടു സോനാക്ഷി എന്ന താരത്തിന്റെ താരമൂല്യം വര്‍ദ്ധിക്കുകയായിരുന്നു.
ആത്യന്തികമായി ഒരു ബ്ലോക്ക് ബസ്റ്റര്‍ ആയി മാറിയ ചിത്രത്തിലെ ഗ്രാമീണ പെണ്‍കുട്ടിയുടെ വേഷം ചെയ്യുന്നതിനായി മൂന്ന് കിലോ ഭാരമാണ് അന്ന് താരം കുറച്ചിരുന്നത്. ആദ്യ ചിത്രത്തിന് വേണ്ടി ഇത്തരത്തില്‍ വണ്ണം കുറയ്ക്കുന്നതിന് തയ്യാറായ സോനാക്ഷിയുടെ അഭിനയത്തോടുള്ള അഭിനിവേശം സമൂഹമാധ്യമങ്ങളും സിനിമാ മേഖലയിലും വളരെയധികം ചര്‍ച്ചചെയ്യപ്പെടുകയും ചെയ്തു.
പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിക്കുവാന്‍ സോനാക്ഷിക്ക് അവസരം ലഭിക്കുകയായിരുന്നു. അഭിനയ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നാണ് കടന്നുവന്നത് എങ്കിലും ഒരിക്കല്‍ പോലും അതിന്റെ പിന്‍ബലത്തില്‍ അല്ല താരം ഇക്കണ്ട ആരാധകരെ അത്രയും നേടിയെടുത്തത് എന്ന കാര്യം എടുത്തു പറയേണ്ടത് തന്നെയാണ്.
സ്വന്തം കഴിവും അഭിനയവും സൗന്ദര്യവും ഒന്നുകൊണ്ടുമാത്രമാണ് സോനാക്ഷിക്ക് ആരാധകരെ നേടിയെടുക്കുവാന്‍ കഴിഞ്ഞത്. അഭിനയ ജീവിതത്തില്‍ എന്നതുപോലെതന്നെ വ്യക്തിജീവിതത്തിലും തന്റെതായ നിലപാടുകള്‍ തുറന്നുപറയുന്ന താരമാണ് സോനാക്ഷി. ഏതുകാര്യത്തിനെയും വ്യത്യസ്തമായ രീതിയില്‍ അഭിമുഖീകരിക്കുക എന്നതോടൊപ്പം മുഖം നോക്കാതെ തന്നെ അഭിപ്രായവും നിലപാട് വ്യക്തമാക്കുവാനും താരം എപ്പോഴും ശ്രദ്ധിക്കാറുണ്ട്.
സല്‍മാന്‍ ഖാനൊപ്പം നിരവധി ചിത്രങ്ങളില്‍ പിന്നീട് വേഷങ്ങള്‍ കൈകാര്യം ചെയ്തു എങ്കിലും ഇപ്പോള്‍ താരത്തിന്റെ പ്രശസ്ത ചിത്രമായ ദ ബാഗ് ത്രിയെ പറ്റിയുള്ള സോനാക്ഷിയുടെ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. സമൂഹമാധ്യമങ്ങളില്‍ അടക്കം നിരവധി ആരാധകരുള്ള സോനാക്ഷിയുടെ വാക്കുകളൊക്കെ വളരെ പെട്ടെന്ന് തന്നെ ആരാധകര്‍ എടുക്കാറുണ്ട്.
ഇപ്പോള്‍ സോനാക്ഷി പറഞ്ഞിരിക്കുന്ന വാക്കുകളും വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടിരിക്കുകയാണ്. തബാംഗ് ത്രി എന്ന ചിത്രത്തില്‍ തന്നെക്കാള്‍ പ്രായം കുറഞ്ഞ ഒരാളെയാണ് സല്‍മാന്‍ഖാന്‍ പ്രണയിക്കുന്നത് .ഇത് സിനിമാ മേഖലയില്‍ നിലനില്‍ക്കുന്ന അസാധാരണത്വം ആണ് എന്നതാണ് തന്റെ വ്യക്തിപരമായ അഭിപ്രായം എന്നാണ് സോനാക്ഷി ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്.
ഇതിനുമുന്‍പും പല താരങ്ങളും ഇത്തരത്തിലുള്ള കാര്യങ്ങള്‍ തുറന്നു പറഞ്ഞിരുന്നു. ഇപ്പോള്‍ താരം തുറന്നു പറയുന്നത് സിനിമ മേഖലയില്‍ നടക്കുന്ന ദുരനുഭവങ്ങളാണ്. താരം അഭിനയിക്കില്ല എന്ന ഒരു പ്രസ്താവന നടത്തിയിരുന്നു അതിലേക്ക് താരത്തെ എത്തിച്ച സംഭവങ്ങളാണ് താരമൊരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
ചില സൂപ്പര്‍ താരങ്ങള്‍ സൈറ്റിലേക്ക് എത്തുന്നത് തലേദിവസം മദ്യപിച്ച് മണം മാറാതെയും കുളിക്കാതെയും ആണ് എന്ന് താരം പറഞ്ഞിരുന്നു. അതുപോലെതന്നെ ഒരുമിച്ച് അഭിനയിക്കേണ്ടി വന്ന ചുംബന രംഗങ്ങളെ കുറിച്ചും താരം പറയുന്നുണ്ട്.
ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ട സമയമാകുമ്പോള്‍ അവര്‍ അത് ശരിക്കും ഉപയോഗിക്കും എന്നും നെഞ്ചില്‍ അമര്‍ത്തും എന്നുമാണ് താരം പറയുന്നത്. ചുംബന രംഗങ്ങള്‍ വരുമ്പോള്‍ അത് ഒരു ബ ലാ ത്സംഗം പോലെയാണ്. ഇതെല്ലാം അനുഭവിക്കുന്ന നായികയുടെ അവസ്ഥ ആര്‍ക്കും മനസ്സിലാകുന്നില്ലെന്നും താരം പറയുന്നു. അത് കൊണ്ട് തന്നെ മേലില്‍ മുന്‍നിര നായകന്മാരുമായി പ്രവര്‍ത്തിക്കില്ലെന്നും താരം പറയുന്നു.