in

മുല്ലപ്പൂ ചൂടി അതിസുന്ദരിയായി അമ്പല നടയിൽ വൈക്കത്തപ്പൻറെ ഗാനം ആലപിച്ച് സുരേഷ്‌ ഗോപിയുടെ ഭാര്യ രാധിക, വൈറൽ വീഡിയോ കാണാം

മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട ആക്ഷന്‍ ഹീറോയാണ് സുരേഷ് ഗോപി. സുരേഷ് ഗോപിയും കുടുംബവും പ്രേക്ഷകര്‍ക്ക് വളരെ പ്രിയപ്പെട്ടവരാണ്. അച്ഛന്റെ പാതിയില്‍ മക്കള്‍ ആണ്‍മക്കള്‍ രണ്ടുപേരും സിനിമ തിരഞ്ഞെടുത്തുകഴിഞ്ഞു. ഗോകുല്‍ ശ്രദ്ധേയനായ യുവതാരമായി കഴിവുതെളിയിച്ചു. ഗൗതമിന്റെ ചിത്രം അണിയറയിലാണ്.

മക്കള്‍ മാത്രമല്ല, പ്രിയ പത്‌നി രാധികയും താരമാണ്. സിനിമാതാരമല്ലെങ്കിലും മികച്ച ഗായികയാണ് രാധിക. ഒരു അമ്പലത്തില്‍ രാധിക ഗാനം ആലപിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. വളരെ സുന്ദരിയായിട്ടായി അണിഞ്ഞൊരുങ്ങിയാണ് രാധികയും ഗായക സംഘവും കീര്‍ത്തനം ആലപിക്കുന്നത്. സംഘാഗംങ്ങള്‍ എല്ലാവരും ഒരുപോലെത്തെ സാരിയാണ് ധരിച്ചിരിക്കുന്നത്.

ക്രീം കളറില്‍ ചുവപ്പും ഗോള്‍ഡന്‍ കസവുമുള്ള സാരിയിലും രാധിക സുന്ദരിയായിട്ടുണ്ട്. മാച്ചിങ് ആയി ക്രീമും ചുവപ്പും വളകളും ചുവപ്പ് കല്ലുള്ള ജിമിക്കിയും അണിഞ്ഞിട്ടുണ്ട്. മാത്രമല്ല തലമുടിയില്‍ നിറയെ മുല്ലപ്പൂ ചൂടിയാണ് മൈക്കു പിടിച്ച് ഗാനാലാപനം നടത്തുന്നത്.

കഴുത്തില്‍ മനോഹരമായ വെള്ള ചെറിയ മുത്തുകളാലും വലിയ ലോക്കറ്റുമുള്ള മാലയും താര പത്നിയെ അതിമനോഹരിയാക്കിയിട്ടുണ്ട്. വൈക്കത്തു വാഴുന്ന വിശ്വനാഥാ… എന്ന ഗാനമാണ് ആലപിക്കുന്നത്. ഗാനാലാപനത്തിനിടയില്‍ സംഘാംഗങ്ങളെ നിയന്ത്രിക്കുകയും മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നതുമൊക്കെയാണ് വീഡിയോയില്‍ ഉള്ളത്. ഈ വീഡിയോ സോഷ്യല്‍ ലോകം ഏറ്റെടുത്തുകഴിഞ്ഞു.

മലയാള സിനിമയുടെ മാതൃകാ ദമ്പതികളാണ് സുരേഷ് ഗോപിയും രാധികയും. 1990 ഫെബ്രുവരി എട്ടിനായിരുന്നു ഇവർ വിവാഹിതരായത്. ഗോകുല്‍ സുരേഷ്, ഭാഗ്യ സുരേഷ്, ഭാവ്‍നി സുരേഷ്, മാധവ് സുരേഷ് എന്നിവർ മക്കളാണ്. സുരേഷ് ഗോപിയും രാധികയും നേരിൽ കാണുന്നതു പോലും വാഹനിശ്ചയം കഴിഞ്ഞതിനു ശേഷമാണെന്ന് താരം പല വേദിയിലും തുറന്ന് പറഞ്ഞിരുന്നു.

സുരേഷ് ഗോപിക്ക് അച്ഛൻ ഗോപിനാഥന്‍ പിള്ളയും അമ്മ വി. ജ്ഞാനലക്ഷ്മിയും ചേർന്നാണ് രാധികയെ വിവാഹം ആലോചിച്ചതെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. എന്നാൽ തനിക്ക് മുൻപേ രാധികയെ പോയി കണ്ട തൻ്റെ സഹോദരിയെക്കുറിച്ചും അദ്ദേഹം വാചാലനാകാറുണ്ട്.

ജയറാമിൻ്റെ ഭാര്യ പാർവ്വതിയെക്കുറിച്ചാണ് താരം പറയുന്നത്. അസ്വതി എന്‍റെ മനസ്സിൽ കുടിയേറിയത് ദത്ത് പെങ്ങളായിട്ടാണ്. ഭാവിയിലെ വധുവിന്റെ കൺസപ്റ്റ് എന്താണ് എന്ന് അശ്വതി ചോദിച്ചപ്പോൾ ഞാൻ അതിനെക്കുറിച്ച് ആദ്യം മനസ്സ് തുറന്നത് എന്റെ പ്രിയപ്പെട്ട പെങ്ങളോടായിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

എന്റെ പെണ്ണ് കാണൽ ചടങ്ങിനും മുൻപേ രാധികയെ പോയി കണ്ട് എനിക്ക് ചേരുന്ന കുട്ടിയാണെന്ന് പറഞ്ഞത് എന്റെ പ്രിയപ്പെട്ട സഹോദരി അശ്വതിയാണ്. ഞങ്ങളുടെ കല്യാണത്തിന് മുൻപ് തന്നെ രാധികയും അശ്വതിയുമായിട്ട് നല്ല ബന്ധമായിരുന്നു. അവർ അങ്ങോട്ടുമിങ്ങോട്ടും നല്ല നാത്തൂൻ സ്നേഹം കാത്ത് സൂക്ഷിച്ചിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

Written by Editor 3

അമ്പോ.. മാമങ്കത്തിലെ നായികയല്ലേ ഇത്.. ബ്രാ ലെസ്സ് ഫോട്ടോകളുമായി പ്രാചി തെഹ്‌ലാൻ, കിടിലൻ ഫോട്ടോസ് കാണാം

വിവാഹം എന്നത് ഒരു ബഹുമതിയാണോ? ആരും ഒരു സ്ത്രീയോടും ഇങ്ങനെ ഒരിക്കലും ചോദിക്കാൻ പാടില്ല; മാധ്യമപ്രവർത്തകർക്കെതിരെ തുറന്നടിച്ച് വരലക്ഷ്മി