മുടി രണ്ടുവശം പിന്നിക്കെട്ടി സ്കൂൾ യൂണിഫോമിൽ ഓടിയെത്തുന്ന 96 ലെ ജാനു തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ മനസിലേക്കാണ് ഓടി കയറിയത്. തനി നാടൻ ലുക്കിൽ എത്തി തെന്നിന്ത്യയുടെ ആകെ മനം കവർന്നു ഗൗരി കിഷൻ. തമിഴ് സിനിമ ലോകത്ത് ഉയർന്നു വരുന്ന നായിക കൂടിയാണ് ഗൗരി.
96 എന്ന ഒറ്റ ചിത്രം മതി ഗൗരിയെ സിനിമ പ്രേക്ഷകർക്ക് എക്കാലവും ഓർത്തിരിക്കാൻ. മാർഗംകളി എന്ന ചിത്രത്തിലൂടെ മലയാളത്തിലും ഗൗരി അരങ്ങേറി. ഇടയ്ക്കിടെ തന്റെ കിടിലൻ ചിത്രങ്ങളും ഗൗരി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഗൗരി പങ്കുവച്ചിരിക്കുന്ന പുതിയ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.
ഗോവയിൽ സുഹൃത്തുക്കൾക്കൊപ്പം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ ആണ് ഗൗരി പങ്കുവച്ചിരിക്കുന്നത്. മലയാളത്തിൽ നിരവധി സിനിമകളാണ് ഗൗരിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. അനുരാഗം, ലിറ്റിൽ മിസ് റാവുത്തർ എന്നീ ചിത്രങ്ങൾ ആണ് ഗൗരിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. സണ്ണി വെയിനിന്റെ നായികയായി ഗൗരി എത്തിയ അനുഗ്രഹീതൻ ആന്റണി എന്ന ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിലെ പാട്ടും ട്രെൻഡിംഗ് ആയിരുന്നു.
പഠിച്ചു കൊണ്ടിരിക്കെ വളരെ അവിചാരിതമായാണ് ഗൗരി സിനിമയിൽ എത്തുന്നത്. ആദ്യ സിനിമയിലെ കഥാപാത്രം തന്നെ ഗൗരിയുടെ പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. സിനിമയിൽ നാടൻ ലുക്കിൽ എത്തുന്ന ഗൗരി യഥാർത്ഥ ജീവിതത്തിൽ വളരെ മോഡേൺ ആയ പെൺകുട്ടിയാണ്. ഗൗരി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്ന ചിത്രങ്ങൾക്ക് നേരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. നിങ്ങളെ ഇത്തരം വേഷത്തിൽ കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല, ഈ വസ്ത്രത്തിൽ നിങ്ങളെ കണ്ടതിൽ വിഷമം ഉണ്ട് എന്നൊക്കെയാണ് പലരും നൽകുന്ന കമന്റുകൾ.
അരങ്ങേറിയ ആദ്യ സിനിമ തന്നെ സൂപ്പര്‍ ഹിറ്റായിരുന്നു. ആദ്യ സിനിമയ്ക്ക് ശേഷം താരം മലയാളത്തിലും അരങ്ങേറി. മാര്‍ഗംകളി എന്ന സിനിമയിലാണ്. അതിന് ശേഷം പിന്നീട് മലയാള സിനിമയില്‍ തന്റേതായ സ്ഥാനം താരം കണ്ടെത്തുകയായിരുന്നു. മലയാളത്തില്‍ തിളങ്ങിയതോടെ താരം തന്റെ ആദ്യ തെലുങ്ക് സിനിമയിലും പിന്നീട് അരങ്ങേറി. ഇന്നിപ്പോള്‍ മലയാളത്തിന് പുറമേ തമിഴ്,തെലുങ്ക് സിനിമയിലും താരം അഭിനയിക്കുകയാണ്.
ആരെയും മയക്കുന്ന അഭിനയവും സൗന്ദര്യവും തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. മോഡലിങ്ങില്‍ കൂടിയാണ് താരം തന്റെ കരിയര്‍ ആരംഭിക്കുന്നത്. അതിന് ശേഷമാണ് താരം അഭിനയ ജീവിതത്തില്‍ അരങ്ങേറുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ താരം അഭിനയ ജീവിതത്തില്‍ സജീവമാക്കുകയായിരുന്നു. അഭിനയത്തോടൊപ്പം തന്നെ താരം സോഷ്യല്‍ മീഡിയിയയിലും സ്റ്റാറാണ്.