ഒരുപാട് ചിത്രങ്ങളിലൊന്നും അഭിനയിച്ചിട്ടില്ലെങ്കിലും തന്റേതായ സ്ഥാനം സിനിമയില്‍ നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട് ദീപ്തി സതിയ്ക്ക്. മോഡലിങ് രംഗത്തു നിന്നാണ് ദീപ്തി അഭിനയത്തിലേക്ക് എത്തുന്നത്. നിരവധി ഫോട്ടോഷൂട്ടുകളുടെയും പരസ്യ ചിത്രങ്ങളുടേയും ഭാഗമാണ് ദീപ്തി.
ഇപ്പോള്‍ താരം പങ്കുവച്ചിരിക്കുന്ന പുതിയ ചിത്രങ്ങളിലാണ് ആരാധകരുടെ കണ്ണുടക്കിയത്. സിംപിള്‍ ലെഹങ്കയിലാണ് ദീപ്തി എത്തിയിരിക്കുന്നത്.അംബിക സിംഗ് ദാബിയുടെ ഇന്‍ഫൈന്‍ ലൈന്‍ എന്ന ക്ലോത്തിങ് ബ്രാന്‍ഡിന് വേണ്ടി മഞ്ഞ ലെഹങ്കയിലാണ് ദീപ്തിയെത്തിയത്.
ഔര്‍ കടല്‍ തീരത്ത് വച്ചാണ് ഷൂട്ട് എടുത്തിരിക്കുന്നത്. ജിക്സണ്‍ ഫ്രാന്‍സിസ് എന്നാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ടച്ച് ബൈ സിരേയാണ് ദീപ്തിയ്ക്ക് ഷൂട്ടിന് വേണ്ടി മേക്കപ്പ് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് കമന്റുമായെത്തിയത്. ലാല്‍ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലൂടെ അഭീനയ രംഗത്തെത്തിയ താരമാണ് ദീപ്തി സതി.
നീന എന്ന സിനിമയ്ക്കു അനുയോജ്യമായ കഥാപാത്രത്തിനു വേണ്ടിയുള്ള ഓഡിഷനിലൂടെ ആണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തിരഞ്ഞെടുത്തത്. മികച്ച പ്രതികരണമാണ് നീന എന്ന കഥാപാത്രത്തിലൂടെ ദീപ്തിക്കു ലഭിച്ചതും, താന്‍ യഥാര്‍ത്ഥ ജീവിതത്തില്‍ നീന എന്ന കഥാപാത്രവുമായി നിരവതി സാമ്യങ്ങള്‍ ഉണ്ടെന്നും അതുകൊണ്ടുതന്നെ അങ്ങനെ ഒരു വേഷം ചെയ്യാന്‍ എളുപ്പത്തില്‍ സാധിച്ചു എന്നും ദീപ്തി പറയുകയുണ്ടായി.
മോഡലെന്ന നിലയിലും ശ്രദ്ധേയയാണ് ദീപ്തി. താരത്തിന്റെ ഹോട്ട് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പലപ്പോഴും വൈറലായി മാറിയിട്ടുണ്ട്. മമ്മൂട്ടി നായകനായ പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തിലെ കഥാപാത്രം പ്രേക്ഷകര്‍ക്കിടയില്‍ ദീപ്തിയെ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്.
2016ല്‍ കന്നട – തെലുഗു എന്നീ ഭാഷകളിലായി പുറത്തിറങ്ങിയ ജാഗര്‍ എന്ന ചിത്രത്തില്‍ അഭിനിയിച്ചു. 2012ല്‍ ദീപ്തി സതി മിസ്സ് കേരള കിരീടം നേടി. 2014 ല്‍ മിസ് ഫെമിന ഇന്ത്യയില്‍ പങ്കെടുത്ത ദീപ്തി മികച്ച പത്ത് മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു. അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ഗോള്‍ഡില്‍ ഒരു പ്രധാന വേഷത്തില്‍ ദീപ്തി എത്തുന്നുണ്ട്.
പൃഥ്വിരാജും നയന്‍ താരയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. വിനയന്‍ ചിത്രം പത്തൊമ്പതാം നൂറ്റാണ്ടിലും ദീപ്തി അഭിനയിച്ചിരുന്നു. കുറച്ച് നാളുകള്‍ക്ക് മുമ്പ് ദീപ്തിയുടെ ചില ബി ക്കിനി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
താരം ഫേസ്ബുക്കില്‍ പങ്കുവച്ച ചിത്രം ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു. ചിത്രത്തിനെതിരെ ചില സദാചാര വാദികള്‍ രംഗത്തെത്തിയെങ്കിലും താരം അതൊന്നും പരിഗണിച്ചേയില്ല. മറാത്തി ചിത്രത്തിലേതായിരുന്നു വൈറലായ ചിത്രങ്ങള്‍. ആ സംഭവത്തെ കുറിച്ച് ദീപ്തി മനസ് തുറക്കുന്നു.
”മറാത്തി ചിത്രത്തില്‍ ബിക്കിനിയിട്ട് അഭിനയിച്ചിരുന്നു. അതിന്റെ ഫോട്ടോഷൂട്ട് വൈറലായിരുന്നു. ചിത്രത്തില്‍ 10 സെക്കന്റ് മാത്രമാണ് ആ വേഷത്തിലെത്തുന്നത്. പക്ഷെ കഥാപാത്രം ആവശ്യപ്പെടുന്നു എന്നതുകൊണ്ടാണ് ആ വേഷം ധരിച്ചത്. കഥാപാത്രത്തിനായി ആവശ്യപ്പെടുന്ന വേഷം ധരിക്കണം. അവിടെ സംവിധായകനില്‍ വിശ്വസിക്കണം.
നല്ല കഥയാണെങ്കില്‍ നന്നായി ചെയ്യാന്‍ കഴിഞ്ഞാല്‍ പ്രേക്ഷകര്‍ നമ്മളുടെ കൂടെ നില്‍ക്കും”. മാതൃഭൂമി ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ദീപ്തിയുടെ പ്രതികരണം. താനൊരു മോഡല്‍കൂടിയായണെന്നും അപ്പോള്‍ എന്തുകൊണ്ട് ചെയ്തൂകൂടെന്നും താന്‍ ചിന്തിച്ചെന്നും താരം പറയുന്നു. മോഡലിങ്ങും അഭിനയവും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്നും ദീപ്തി പറയുന്നു.