ഇന്ന് കേരളത്തിൽ ഒട്ടാകെ ആരാധകരുള്ള ഒരു അഭിനേത്രയും മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമാണ് ആഷിക അശോകൻ. സമൂഹമാധ്യമ വീഡിയോകളിലൂടെയും ഷോർട്സ് വീഡിയോകളിലൂടെയുമാണ് താരം ജനങ്ങൾക്കിടയിൽ പ്രീതി നേടിയത്.
ശ്രദ്ധ നേടിയ ചില ഷോർട്ട് ഫിലിമുകളിൽ പ്രധാന വേഷത്തിൽ എത്തിയ ആഷിക ചില മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 2021ൽ പുറത്തിറങ്ങിയ നീഹാരം പെയ്ത രാവിൽ എന്ന ഹ്രസ്വചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തതോടെയാണ് താരം ഏറെ ശ്രദ്ധ നേടുന്നത്.
2021-ൽ റിലീസ് ആയ ഈ ഹ്രസ്വ ചിത്രം മൂന്നാഴ്ചയ്ക്കുള്ളിൽ യൂട്യൂബിൽ ഒന്നര ദശലക്ഷത്തോളം വ്യൂസ് നേടിയിരുന്നു. വളരെ മികച്ച അഭിനയമാണ് താരം ആ ഷോർട്ട് ഫിലിമിൽ കാഴ്ച വെച്ചിട്ടുള്ളത്. ടിക്ടോക് എന്ന മൊബൈൽ ആപ്ലിക്കേഷൻ ഇന്ത്യയിൽ ഏറെ പ്രചാരം നേടിയിരുന്നു സമയത്താണ് ആഷിക ജനങ്ങൾക്കിടയിൽ പ്രശസ്തയാവുന്നത്.
നിഹാരം പെയ്ത രാവിലെ ചിത്രത്തിനുശേഷം ധാരാളം സംഗീത വീഡിയോകളിൽ പ്രധാന വേഷങ്ങളിൽ ആഷിക പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇപ്പോൾ മോഡൽ എന്ന നിലയിലും, നടി എന്ന നിലയിലും സോഷ്യൽ മീഡിയ ഇൻഫ്ളവർ എന്ന നിലയിലും തരം തൻറെ കരിയർ വളരെ വിജയകരമായി മുന്നോട്ടു കൊണ്ടുപോയി കൊണ്ടിരിക്കുകയാണ്.
കോയമ്പത്തൂർ അമൃത വിശ്വവിദ്യാപീഠത്തിൽ നിന്ന് ബിരുദ പഠനം പൂർത്തിയാക്കിയ താരം, തൻറെ ഇഷ്ട ഹോബികൾ മ്യൂസിക്കും നൃത്തവും മോഡലിംഗും മറ്റുമാണ് എന്ന് തുറന്നു പറഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയ ഒട്ടാകെ നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്.
നിരവധി മോഡൽ ഫോട്ടോഷോട്ടുകൾ പങ്കെടുത്തുള്ള താരം തനിക്ക് അപ്പോൾ ലഭിച്ചിട്ടുള്ള നെഗറ്റീവ് കമന്റുകളെ കുറിച്ചും വ്യക്തമാക്കിയിട്ടുണ്ട്. തനിക്ക് ലഭിച്ചിട്ടുള്ള ഫീഡ്ബാക്കുകൾ എല്ലാം അതിൻറെ തായ് രൂപത്തിലും പ്രാധാന്യത്തിലും മാത്രമാണ് എടുക്കാറുള്ളത് എന്നും പലതരം മാന്യമായി തന്നെ മറുപടി നൽകാറുണ്ട് എന്നും താരം വ്യക്തമാക്കുന്നു.
ഇങ്ങനെ വെളിപ്പെടുത്തൽ നടത്തിയ ഒരു അഭിമുഖമാണ് താരത്തിന്റെതായി ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. ആണുങ്ങൾ ശരീരം കാണിക്കുന്നതിന് പ്രത്യേകിച്ച് കുഴപ്പമൊന്നും ആരും കണ്ട് പിടിക്കുന്നില്ല എന്നും പെണ്ണ് കാണിച്ചാലാണ് പ്രശ്നമാകുന്നത് എന്നുമാണ് താരം പറയുന്നത്.
വളരെക്കാലം മുൻപ് തന്നെ ഫീഡ് ചെയ്തു വെച്ചിട്ടുള്ള ഒരു ചിന്തയും കാഴ്ചപ്പാടും ആണ് ഇന്നും പ്രേക്ഷകർക്കുള്ളത് എന്നും, സ്ത്രീ ശരീരം കാണിക്കുമ്പോൾ അതിനെ ഒരു ലൈം ഗി കതയുടെ കണ്ണിലൂടെ മാത്രം കാണുന്നതുകൊണ്ടാണ് ഇപ്രകാരം സംഭവിക്കുന്നത് എന്നും ആണ് താരം അഭിപ്രായപ്പെടുന്നത്. നല്ലത് അന്വേഷിക്കുമ്പോൾ മാത്രമാണ് നല്ലത് ലഭിക്കുക എന്നും പോസിറ്റീവ് ആണ് എല്ലാവർക്കും വേണ്ടത് എന്നും താരം അഭിപ്രായപ്പെടുന്നു.