in

വിവാഹ നിശ്ചയത്തിൽ അതിസുന്ദരിയായി അമീർ ഖാന്റെ മകൾ ഇറ ഖാൻ… ഫോട്ടോസ് വൈറൽ

ബോളിവുഡ് സൂപ്പര്‍ താരം അമീര്‍ ഖാന് ആരാധകര്‍ ഏറെയാണ്. താരവും രണ്ടാംഭാര്യ കിരണ്‍ റാവുവും വിവാഹമോചിതരായി എന്ന വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ വളരെ വലിയ ചലനം തന്നെയായിരുന്നു സൃഷ്ടിച്ചിരുന്നത്. പരസ്പര ധാരണയോടെയും സമ്മതത്തോടുകൂടിയുമാണ് തങ്ങള്‍ വേര്‍പിരിയുന്നത് എന്ന് ഇവര്‍ പുറത്തിറക്കിയ കുറിപ്പില്‍ നിന്ന് താരങ്ങള്‍ പറഞ്ഞിരുന്നു.

മകനുവേണ്ടി ഇനിയും ഒരുമിക്കും എന്നും സിനിമയും മറ്റു ജോലികളും മുന്‍പ് ചെയ്തിരുന്നതുപോലെ നടക്കുമെന്നും അമീര്‍ വ്യക്തമാക്കുകയുണ്ടായി. ഇന്ത്യയിലെ അറിയപ്പെടുന്ന താര പുത്രിമാരില്‍ ഒരാളാണ് അമീര്‍ ഖാന്റെ മകള്‍ ഇറാ ഖാന്‍. ആമിര്‍ ഖാന്റെയും മുന്‍ ഭാര്യയും സിനിമാ നിര്‍മാതാവുമായ റീന ദത്തയുടേയും മകള്‍ ഇറാ ഖാന്‍.

അമീര്‍ ഖാനെ പോലെ തന്നെ വലിയ ആരാധക പിന്‍ബലം താര പുത്രിയ്ക്കും ലഭിക്കാറുണ്ട്. താന്‍ ഒരാളുമായി പ്രണയത്തിലാണെന്ന് മുന്‍പേ തന്നെ ഇറ വ്യക്തമാക്കിയിരുന്നു. അയാള്‍ക്കൊപ്പം ഉള്ള ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിരുന്നു. അടുത്തിടെയായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം.

ഇറയുടേയും കാമുകന്‍ നുപുര്‍ ഷിഖരെയുടേയും വിവാഹ നിശ്ചയ ചടങ്ങില്‍ കിടിലന്‍ ലുക്കിലായിരുന്നു അമീര്‍ ഖാന്‍ എത്തിയത്. അതി സുന്ദരിയായിട്ടായിരുന്നു ഇറയും. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് സെലിബ്രിറ്റി ഫിറ്റനസ് ട്രെയ്‌നറായ നുപുര്‍ ഇറയെ പ്രപ്പോസ് ചെയ്യുന്നത്. ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. പിന്നാലെയാണ് ഇരുവരുടേയും വിവാഹം നിശ്ചയിക്കുന്നത്.

വിവാഹ നിശ്ചയ ചടങ്ങില്‍ ആമിര്‍ ഖാന്‍, മുന്‍ ഭാര്യ റീന ദത്ത, കിരണ്‍ റാവു എന്നിവര്‍ക്ക് പുറെ ബന്ധുവും നടനുമായ ഇമ്രാന്‍ ഖാന്‍, മന്‍സൂര്‍ ഖാന്‍ എന്നിവരും പങ്കെടുത്തു. ഇപ്പോള്‍ വിവാഹ നിശ്ചയ ദിവസത്തിലെ എടുത്ത താരത്തിന്റെ ഫോട്ടോകളാണ് വൈറലാകുന്നത്.

റെഡ് ഫ്രോക്കിലാണ് താരം വിവാഹ നിശ്ചയ ദിവസം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. അതീവ സുന്ദരിയായാണ് താരത്തെ ഫോട്ടോകളില്‍ കാണാന്‍ കഴിയുന്നത് എന്ന് തന്നെയാണ് ഫോട്ടോകള്‍ കാണുന്ന ഓരോ ആരാധകരും കമന്റ് ചെയ്തു കൊണ്ടിരിക്കുന്നത്. വിവാഹ തീയതി സംബന്ധിച്ച വിവരങ്ങളൊന്നും നിലവില്‍ പുറത്ത് വന്നിട്ടില്ല.

മുന്‍പും നൂപുരിന് ഒപ്പമുള്ള രസകരമായ വീഡിയോസും ചിത്രങ്ങളുമെല്ലാം താരം പങ്കുവെച്ചിരുന്നു. ഇതോടെയാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന കാര്യം പുറംലോകമറിയുന്നത്. അമീറിന് റീന ദത്തയില്‍ ഉള്ള മക്കളാണ് ജുനൈദ് ഖാനും ഇറ ഖാനും. ദീര്‍ഘനാളത്തെ പ്രണയത്തിനുശേഷം 1986ലാണ് അമീര്‍ ഖാന്‍ റീന ദത്തയെ വിവാഹം കഴിക്കുന്നത്. 16 വര്‍ഷത്തെ നീണ്ട ദാമ്പത്യത്തിന് ഒടുവില്‍ 2002 ഇരുവരും വിവാഹമോചിതരാവുകയും ആയിരുന്നു.

Written by Editor 3

പുത്തൻ ഫോട്ടോസുമായി അഹാന… അപ്പോൾ അഹാനയുടെ സൗന്ദര്യത്തിന്റെ രഹസ്യം ഇതാണല്ലേ എന്ന് ആരാധകർ

ഇനി ജീവിതത്തിൽ ഇനി ഒരു വിവാഹമുണ്ടാകില്ല, എത്ര നല്ല ആലോചന വന്നാലും ഇനി ഒരു വിവാഹത്തിന് ഞാൻ തയ്യാറാവില്ല, വിഷ്ണുവുമായും ഇനി ജീവിതമില്ല അതിന്റെ കാരണം ഇതാണ്; അനുശ്രീ പറയുന്നു