ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് അനുശ്രീ. ബാലതാരമായി തുടക്കം കുറിച്ച് പിന്നീട് നായികയായി മാറുകയായിരുന്നു താരം. സോഷ്യല്‍മീഡിയയില്‍ സജീവമായ അനുശ്രീ പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ക്യാമറാമാനായ വിഷ്ണുവിനെയാണ് അനുശ്രീ വിവാഹം ചെയ്തത്. അടുത്തിടെയായിരുന്നു ഇവർക്ക് മകൻ ജനിച്ചത്.
വിഷ്ണുവുമായുള്ള പ്രശ്നങ്ങളെക്കുറിച്ചുള്ള അനുശ്രീയുടെ തുറന്നുപറച്ചിൽ വൈറലായിരുന്നു. ക്യാമറ അസിസ്റ്റന്റായിരുന്നു പുള്ളിക്കാരന്‍. ആദ്യം പ്രൊപ്പോസ് ചെയ്തത് പുള്ളിയാണ്. കുറേക്കാലം പിന്നാലെ നടന്നെങ്കിലും അന്നൊന്നും ഞാന്‍ മൈന്‍ഡ് ചെയ്തിരുന്നില്ല.
സംസാരിക്കാന്‍ തുടങ്ങിയപ്പോഴാണ് ഞങ്ങള്‍ തമ്മില്‍ എന്തൊക്കെയോ സാമ്യങ്ങളുണ്ടെന്ന് മനസിലാക്കിയത്. അതോടെയാണ് പ്രണയം തുടങ്ങിയത്. അമ്മയ്ക്ക് തുടക്കത്തിലേ തന്നെ ഇത് മനസിലായിരുന്നു. വിവാഹം നടത്തിത്തരില്ലെന്നും വേണമെങ്കില്‍ നീ ഇറങ്ങി പ്പോയ്‌ക്കൊളൂ എന്നുമായിരുന്നു അമ്മ പറഞ്ഞത്. ഗര്‍ഭിണിയാണെന്നറിഞ്ഞതോടെയായിരുന്നു അമ്മ അനുശ്രീയെ വീട്ടിലേക്ക് വിളിച്ചത്. സന്തോഷകരമല്ലാത്ത വിവാഹജീവിതം ദുരന്തമാണെന്ന കുറിപ്പുമായാണ് കഴിഞ്ഞ ദിവസം അനുശ്രീ എത്തിയത്.
മകന്റെ നൂലുകെട്ട് ചടങ്ങിന് അച്ഛനും വീട്ടുകാരും വരാതിരുന്നതിന്റെ കാരണം ഇതായിരുന്നോ, ഇരുവരും വേര്‍പിരിഞ്ഞുവെന്നും, കുടുംബാംഗങ്ങളെ ഇതിലേക്ക് വലിച്ചിഴയ്ക്കരുതെന്നും സ്വന്തം തീരുമാനമാണെന്ന് അനുശ്രീ പറഞ്ഞതായുമുള്ള വിവരങ്ങളായിരുന്നു പ്രചരിച്ചത്. ഒന്നിക്കാന്‍ പറ്റും എന്ന സാഹചര്യമുള്ളിടത്തേ പ്രതീക്ഷ വെച്ചിട്ട് കാര്യമുള്ളൂ. അല്ലാത്ത ഇടത്ത് നമ്മള്‍ പ്രതീക്ഷ വെച്ചിട്ട് കാര്യമില്ല. അത് നടക്കൂലെന്നുള്ളത് ഇത്രയുള്ള ലൈഫില്‍ നമുക്ക് മനസിലായെന്നും അനുശ്രീ പറഞ്ഞിരുന്നു.
എന്നെ മാത്രമല്ല ഇതെല്ലാം എന്റെ കുഞ്ഞിനേയും ബാധിക്കും. അവനേതെങ്കിലും ഒന്നില്‍ സ്റ്റിക്ക് ഓണ്‍ ചെയ്യണം. ഒന്നുകില്‍ ഞാന്‍ അല്ലെങ്കില്‍ അച്ഛന്‍. ഇപ്പോള്‍ പ്രായമായിട്ടില്ല. വളര്‍ന്നുവരുന്ന കാലത്തെ കാര്യമാണ് പറഞ്ഞതെന്നുമായിരുന്നു അനുശ്രീ പറഞ്ഞത്. മകനായ ആരവിന്റെ നൂലുകെട്ട് വീഡിയോ പങ്കുവെച്ചായിരുന്നു അനുശ്രീ യൂട്യൂബ് ചാനലുമായെത്തിയത്. ചടങ്ങില്‍ വിഷ്ണു പങ്കെടുക്കാതിരുന്നതിനെക്കുറിച്ചായിരുന്നു വീഡിയോ കണ്ടവര്‍ ചോദിച്ചത്. വിഷ്ണുവിനെ വിളിച്ചിരുന്നുവെന്നും വന്നില്ലെന്നും പറഞ്ഞ അനുശ്രീ പിന്നീടാണ് പ്രശ്‌നങ്ങളെക്കുറിച്ച് പറഞ്ഞത്. വിവാഹം എടുത്ത് ചാട്ടമായിപ്പോയി എന്ന് പിന്നീട് തോന്നിയെന്നും താരം പറഞ്ഞിരുന്നു.
അനുശ്രീയുടെ ഹോസ്പിറ്റൽ കാര്യങ്ങൾ നോക്കിയിരുന്നത് താൻ തന്നെയാണെന്നു വിഷ്ണു പറയുന്നത്. എന്നാൽ ഒന്നാം വിവാഹ വാർഷികം എത്തിയപ്പോൾ അനുശ്രീ അത് ആഘോഷമാക്കാൻ വേണ്ടി പൈസ ചോദിച്ചു. എന്നാൽ താൻ പറഞ്ഞത് പ്രസവം വരുന്നില്ലേ അതുകൊണ്ടു അനാവശ്യമായി പണം ചിലവഴിക്കേണ്ട എന്നാണു പറഞ്ഞതെന്ന് വിഷ്ണു പറയുന്നു.
പിന്നീട് പ്രസവത്തിനായി ഹോസ്പിറ്റലിൽ എത്തിച്ചപ്പോളും, അവളുടെ വീട്ടുകാർ എന്നെ പണം ഇല്ലായ്‌മയുടെ പേരിൽ വേദനിപ്പിച്ചരുന്നു. അത് സഹിക്കാൻ കഴിയാത്തതിന്റെ പേരിൽ താൻ ഹോസ്പിറ്റലിൽ നിന്നും ഇറങ്ങിപ്പോയി. കുഞ്ഞിന്റെ ജനനത്തോട് വിഷ്ണുവിനെ അനുശ്രീ വിളിച്ചിരുന്നില്ല എന്നും പറയുന്നു. ഇതെല്ലം ദാമ്പത്യം ഇല്ലാതാക്കി എന്നും വിഷ്ണു പറയുന്നു.