in

വിവാഹത്തിനു ശേഷവും ഒരാളോട് നമ്മുക്ക് പ്രണയം തോന്നാം… പക്ഷേ അത് എവിടെ നിർത്തണമെന്ന് അറിയണം; ആശാ ശരത് പറയുന്നു

പ്രണയിക്കാന്‍ പ്രായമൊരു പ്രശ്‌നമല്ലെന്നും എന്നാല്‍ വിവാഹിതരായവര്‍ പ്രണയിക്കുമ്പോള്‍ സമൂഹത്തെ കുറിച്ച് ചിന്തിക്കണമെന്നും പറഞ്ഞ് നടി ആശാ ശരത്ത്. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഒരാള്‍ക്ക് മറ്റൊരു വ്യക്തിയോട് പ്രണയം തോന്നിയാല്‍ അതിന് പ്രായം ഒന്നും പ്രശ്നമല്ല എന്നാണ് ഞാന്‍ കരുതുന്നത്. അതൊക്കെ ഓരോ വ്യക്തികളുടെയും കാഴ്ച്ചപ്പാടാണ്.

പ്രായം കുറഞ്ഞ ഒരു ആണ്‍കുട്ടി തന്നേക്കാള്‍ പ്രായംകൂടിയ പെണ്‍കുട്ടിയെ പ്രണയിക്കുന്നതില്‍ ഒരു തെറ്റുമില്ലെന്ന് ആശാ ശരത്ത് പറഞ്ഞു. പണ്ട് കാലത്തായിരുന്നു ഇതൊക്കെ വലിയ പ്രശ്നമായി കരുതിയിരുന്നത്. ഇന്ന് പ്രണയിക്കാനും വിവാഹം കഴിക്കാനും ഒന്നും പ്രായം ഒരു പ്രശ്നമേ അല്ല. അതുപോലെ ഉയര്‍ന്നു വരുന്ന മറ്റൊരു ചോദ്യമാണ് വിവാഹിതരായവര്‍ക്ക് പ്രണയിക്കാമോ എന്നത്. അങ്ങനത്തെ ചോദ്യം തന്നെ ആവശ്യമില്ലെന്നും ആശാ ശരത്ത് പറഞ്ഞു.

ആര്‍ക്കും ആരോട് വേണമെങ്കിലും പ്രണയം തോന്നാം. ഞാന്‍ നേരത്തെ പറഞ്ഞതുപോലെ അതൊക്കെ വ്യക്തിപരമായ തീരുമാനങ്ങളാണ്. അതുകൊണ്ട് തന്നെ പ്രണയം തോന്നാനും സാധ്യതയുണ്ട്. കാരണം മനുഷ്യന്‍ മോണോഗമിക്ക് അല്ല, പോളിഗമിക്കാണ്. ഞാന്‍ കല്ല്യാണം കഴിഞ്ഞ ഒരാളാണ് അതുകൊണ്ട് ഇനി മറ്റാരോടും പ്രണയം തോന്നില്ല എന്നൊക്കെ പറയുന്നത് സത്യസന്ധമല്ല.

എന്നാല്‍ അവിടെയാണ് നമ്മള്‍ നമ്മുടെ അതിരുകള്‍ തീരുമാനിക്കേണ്ടത്. നമുക്ക് ഒരു കുടുംബമുണ്ടെന്നും നമ്മള്‍ കമ്മിറ്റഡാണെന്നും ചുറ്റിലും ഒരു സമൂഹമുണ്ടെന്നും നമ്മള്‍ ചിന്തിക്കണം. നമുക്ക് ചുറ്റും നമ്മള്‍ സ്വയം ഒരു വര വരച്ചുവെക്കണം അവിടെയാണ് കുടുംബഭദ്രതയിരിക്കുന്നതെന്നും ആശാ ശരത് പറഞ്ഞു.

നൃത്ത രംഗത്തൂടെ സീരിയൽ രംഗത്തേയ്ക്ക് കടന്നു വന്ന ആളാണ് നടി ആശാ ശരത്. അതും നടിമാരുടെ നല്ലപ്രായം കഴിഞ്ഞു എന്നൊക്കെ പൊതുവെ വിലയിരുത്തപ്പെടുന്ന വിവാഹ ശേഷം. ഈ വരവിൽ താരം തുടക്കം മുതൽ തിളങ്ങുകയും ചെയ്തു. കുങ്കുമപ്പൂവ് എന്ന സീരിയലിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെട്ടത്.

മികച്ച നർത്തകിയായി വരാണസിയിൽ വച്ച് ഇന്ത്യാതലത്തിൽ തിരഞ്ഞെടുക്കപ്പെട്ട ശേഷം വിവാഹം കഴിച്ച് ദുബായിലെത്തുകയും പിന്നീട് റേഡിയോ, ടെലിവിഷൻ എന്നീ മാധ്യമങ്ങളിലൂടെ സിനിമയിലെത്തുകയും ചെയ്തു. ദൃശ്യം എന്ന സിനിമയിലെ അവരുടെ ഐ.ജി. വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കമലദളം എന്ന നൃത്തം കേന്ദ്രീകരിച്ച് നിർമ്മിച്ച സിനിമയിൽ അഭിനയിക്കാൻ ക്ഷണം ഉണ്ടായിരുന്നു, എന്നാൽ അച്ഛനും അമ്മയും അനുവദിക്കാത്തതിനാൽ സിനിമയിലെത്തിയില്ല.

പിന്നീട് ദൂരദർശനിൽ പരമ്പരകളിൽ അഭിനയിച്ചു തുടങ്ങി.ദുബായിൽ എഞ്ചിനീയറായി ജോലി ചെയ്യുന്ന ശരത്തിനെയാണ് ആശ വിവാഹം ചെയ്തിരിക്കുന്നത്. മൂത്ത സഹോദരനായ വേണുഗോപാലിന്റെ സുഹൃത്തായിരുന്നു ശരത്ത്. ശരത്തിന്റെ മാതാ പിതാക്കൾ നാസിക്കിൽ സ്ഥിരതാമസക്കാരാണ്. അമ്മ മാനന്തവാടിക്കാരിയും അച്ഛൻ കണ്ണൂർ കാരനും. ശരത്ത് മസ്കറ്റിൽ ജോലി ചെയ്യുമ്പോഴാണ് വിവാഹം നടന്നത്. ഇവർക്ക് രണ്ട് കുട്ടികൾ, ഉത്തരയും കീർത്തനയും.

Written by Editor 3

കൃപാസനത്തിൽ പോയി പ്രാർത്തിച്ചതിന് ശേഷം വര്ഷങ്ങളായി നടക്കാതിരുന്ന എന്റെ അനിയന്റെ വിവാഹം നടന്നു; തുറന്ന് പറഞ്ഞ് ധന്യ

കിടിലൻ വർക്കൗട്ട് വീഡിയോയിൽ തിളങ്ങി നടി അൻസിബ… ശക്തമായൊരു തിരിച്ചുവരവ് പ്രതീക്ഷിക്കാമോന്ന് ആരാധകർ: വീഡിയോ