in

കൃപാസനത്തിൽ പോയി പ്രാർത്തിച്ചതിന് ശേഷം വര്ഷങ്ങളായി നടക്കാതിരുന്ന എന്റെ അനിയന്റെ വിവാഹം നടന്നു; തുറന്ന് പറഞ്ഞ് ധന്യ

ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെയും ബിഗ്ഗ് ബോസ് ഷോയിലൂടെയും പ്രേക്ഷകര്‍ക്ക് ഏറെ പരിചിതയാണ് ധന്യ മേരി വര്‍ഗ്ഗീസും കുടുംബവും. ബിഗ്ഗ് ബോസ്‌ഷോയ്ക്ക് അകത്ത് വച്ച് തന്റെ ജീവിതത്തിലുണ്ടായ ഏറ്റവും വേദന നിറഞ്ഞ അനുഭവത്തെ കുറിച്ച് ധന്യ മേരി പറഞ്ഞിരുന്നു. നാലാം സീസണിൽ ഫൈനലിസ്റ്റുകളിൽ ആറ് പേരിൽ ഒരാൾ ധന്യയായിരുന്നു. അ‍ഞ്ചാം സ്ഥാനമായിരുന്നു ധന്യയ്ക്ക് ലഭിച്ചത്.

നടൻ ജോണിനെയാണ് ധന്യ വിവാഹം ചെയ്തത്. വിവാഹശേഷം ധന്യയുടെ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ സംഭവിക്കുകയും താരം കേസിൽപ്പെട്ട് അറസ്റ്റിലാവുകയും ചെയ്തിരുന്നു. ബി​ഗ് ബോസിൽ വന്നശേഷമാണ് ധന്യയെ കൂടുതൽ ആളുകൾ മനസിലാക്കാനും ഇഷ്ടപ്പെടാനും തുടങ്ങിയത്. സോഷ്യൽമീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം സോഷ്യൽമീ‍ഡിയ വഴി പങ്കുവെക്കാറുണ്ട്.

കൃപാസനത്തിൽ പോയി പ്രാർഥിച്ചതുകൊണ്ട് തനിക്കുണ്ടായ നേട്ടങ്ങളെ കുറിച്ചും ധന്യ മേരി വർ​ഗീസ് സംസാരിക്കുന്ന വീഡിയോയാണ് വൈറലാകുന്നത്. താൻ കേസിൽ ഉൾപ്പെട്ടുവെന്നതിന്റെ പേരിൽ‌ സഹോദരന്റെ കല്യാണം നടക്കുന്നില്ലായിരുന്നുവെന്നും കൃപാസനത്തിൽ പോയി ഉടമ്പടി വെച്ച് പ്രാര്‍ത്ഥിച്ച ശേഷം സഹോദന്റെ വിവാഹം ഭം​ഗിയായി നടന്നുവെന്നുമെല്ലാമാണ് ധന്യ വീഡിയോയിൽ പറയുന്നത്.

നടിയുടെ വീഡിയോയ്ക്ക് എതിരെ വിമർശനങ്ങളും ഉയർന്നിരുന്നു. കൃപാസനത്തിൽ പോയത് പണം വാങ്ങിയിട്ടാണ് എന്ന ചിലരുടെ വീഡിയോയ്ക്കുള്ള മറുപടിയാണ് ഇത് എന്ന് പറഞ്ഞുകൊണ്ടാണ് ധന്യയും ഭർത്താവും മറുപടി പറഞ്ഞെത്തിയത്. ഇത് ഒരാൾക്കുള്ള മറുപടി ആണ് എന്ന് പറഞ്ഞുകൊണ്ടാണ് ധന്യ വീഡിയോ തുടങ്ങിയത്. ഞാൻ ഡേറ്റ് കൃത്യമായി പറയാനായി ഒരു കാര്യമുണ്ട് എന്നും ധന്യ വീഡിയോയിൽ പറയുന്നു. ഞാൻ കൃപാസനത്തിൽ ക്യാഷ് വാങ്ങിച്ചിട്ടാണ് സാക്ഷ്യം പറഞ്ഞത് എന്ന് ഒരു സഹോദരൻ പറയുകയുണ്ടായി. എനിക്ക് ക്യാഷ് വാങ്ങി അത് ചെയ്യേണ്ട കാര്യമില്ല. ഞാൻ എന്റെ വിശ്വാസം കൊണ്ട് ചെയ്തതാണ്.

കാശ് വാങ്ങിയിട്ടാണ് ഞാൻ അത് ചെയ്തത് എങ്കിൽ അവർക്ക് അത് എഡിറ്റ് ചെയ്തു വര്ഷം മാറ്റാമല്ലോ. പക്ഷേ ഞാൻ എന്റെ അനുഭവം ആണ് അവിടെ പറഞ്ഞത്. നമ്മൾ ഓരോ അനുഭവം അനുഭവിച്ചു തീർത്തിട്ട് നല്ല അനുഭവം കിട്ടുമ്പോൾ പറയുന്നതാണ് അനുഭവ സാക്ഷ്യം. ജിത്തുവിന്റെ വിവാഹത്തിന് പോയ സമയത്ത് വണ്ടി ഓവർ ഹിറ്റായി അത് ഓഫായിപ്പോയി. അത് കൃപാസനത്തിനു തൊട്ട് അടുത്താണ്. ഞങ്ങൾ വണ്ടി അവിടെ പാർക്ക് ചെയ്തിട്ട് വിവാഹത്തിന് പോയി, തിരികെ വന്നാണ് ഞങ്ങൾ വണ്ടി എടുക്കുന്നത്.

ആ ഏരിയ അത്ര പരിചയം ഇല്ല. വണ്ടി ശരിയാക്കുന്ന സമയം ആണ് ധന്യ കൃപാസനത്തിൽ പോയാലോ എന്ന ആഗ്രഹം പറയുന്നതും. ധന്യക്കൊപ്പം ജോണും വീഡിയോയിൽ ചേരുന്നു. ജീവിതത്തിൽ നമ്മളെ കൊണ്ട് നിയന്ത്രിക്കാൻ പറ്റാത്ത പല കാര്യങ്ങൾ ഉണ്ട്. ആ സമയത്ത് നമ്മൾ അറിയാതെ നമ്മൾ ദൈവമേ എന്ന് വിളിച്ചു പോകും. കൃപാസനം എന്നത് എന്റെ വിശ്വാസം ആണ്. അനുജന്റെ വിവാഹം നടക്കുക എന്നത് എന്റെ ആവശ്യം ആയിരുന്നു എന്നും താരം വ്യക്തമാക്കി.

Written by Editor 5

അമ്പോ… എജ്ജാതി ഡാൻസ് റിതിക സിംഗിന്റെ പുത്തൻ ഡാൻസ് ഏറ്റെടുത്ത് ആരാധകർ: വീഡിയോ

വിവാഹത്തിനു ശേഷവും ഒരാളോട് നമ്മുക്ക് പ്രണയം തോന്നാം… പക്ഷേ അത് എവിടെ നിർത്തണമെന്ന് അറിയണം; ആശാ ശരത് പറയുന്നു