ഒരു അഡാറ് ലവിലെ ‘മാണിക്യ മലര്‍’ എന്ന് തുടങ്ങുന്ന ഒറ്റ ഗാനത്തിലൂടെ കണ്ണിറുക്കി പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധനേടിയ താരമാണ് പ്രിയ വാര്യര്‍. സിനിമ പുറത്തിറങ്ങുന്നതിന് മുന്‍പ് തന്നെ പ്രിയയെ തേടി മികച്ച അവസരങ്ങള്‍ എത്തുകയായിരുന്നു. സോഷ്യല്‍മീഡിയയിലും പ്രിയയ്ക്ക് ആരാധകര്‍ ഏറെയാണ്.
അഡാറ് ലവിന് ശേഷം പ്രിയ വാര്യര്‍ തെന്നിന്ത്യന്‍ ബോളുവുഡ് സിനിമാ ലോകത്തിലേയ്ക്ക് ചേക്കേറുകയായിരുന്നു. ഇതിനോടകം തന്നെ തെലുങ്ക്, കന്നഡ, ഹിന്ദി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അഭിനേത്രി എന്നതില്‍ ഉപരി മികച്ച ഗായിക കൂടിയാണ് പ്രിയ വാര്യര്‍. പിന്നണി ഗാനരംഗത്തും അരങ്ങേറ്റം കുറിച്ചിട്ടുണ്ട്.
മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രം ശ്രീദേവി ബംഗ്ലാവ്, ഷെയ്ന്‍ നിഗം നായകനായി എത്തിയ ‘ഇഷ്‌ക്’ സിനിമയുടെ തെലുങ്ക് റീമേക്ക് എന്നിവയാണ് നടിയുടെ പുതിയ പ്രോജക്ടുകള്‍. 2018 ല്‍ ഒരൊറ്റ കണ്ണിറുക്കലിലൂടെ പ്രശസ്തിയാര്‍ജിച്ച നടി പ്രിയ വാര്യര്‍ രാജ്യാന്തര തലത്തില്‍ തന്നെ ഏവര്‍ക്കും സുപരിചിതയാണ്.
ഇന്‍സ്റ്റാഗ്രാമില്‍ താരത്തിന്റെ ഫോളോേവഴ്‌സിന്റെ എണ്ണം 7 മില്യണിലധികമാണ്. മലയാളത്തിലെ സൂപ്പര്‍ താരങ്ങളെ വരെ പിന്നിലാക്കി കൊണ്ടായിരുന്നു ഇത്. ഇതോടെ ഒമര്‍ ലുലുവിന് പ്രിയയ്ക്ക് വേണ്ടി സിനിമയുടെ കഥ തന്നെ മാറ്റേണ്ടി വന്നു. നായികയാകേണ്ടിയിരുന്ന പുതുമുഖം നൂറിന്‍ ഷെരീഫിന് പകരം പ്രിയാ വാര്യരെ നായികയാക്കി.
എന്നാല്‍ പ്രശസ്തി വര്‍ധിക്കുന്നതിനനുസരിച്ച് നടിക്കെതിരെ സൈബര്‍ ട്രോളുകളും സൈബര്‍ ആക്രമങ്ങളും വര്‍ധിച്ചു. സിനിമയുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവാദങ്ങളും സിനിമയുടെ പരാജയവും സൈബര്‍ ആക്രമങ്ങളുടെ ആക്കം കൂട്ടുകയായിരുന്നു. അതിനിടയില്‍ കന്നഡ, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ച പ്രിയ തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തന്റെ സാന്നിധ്യം അറിയിക്കുകയായിരുന്നു. ലവ് ഹാക്കേഴ്സ് എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്കും ചുവടുവെച്ചു.
ഫോര്‍ ഇയേഴ്‌സ് എന്ന ചിത്രമാണ് താരം നായികയാകുന്ന പുതിയ ചിത്രം. സര്‍ജാനോ ഖാലിദ് നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രഞ്ജിത്ത് ശങ്കറാണ്. ഇതിന് മുന്നോടിയായി ചിത്രത്തിന്റെ പ്രിവ്യൂ ഷോ നടത്തിയിരുന്നു. പ്രിവ്യൂ ഷോ കണ്ട് പൊട്ടിക്കരഞ്ഞ പ്രിയ വാര്യരുടെ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. കൊച്ചിയില്‍ നടന്ന പ്രിവ്യൂ ഷോ കണ്ട് പുറത്തിറങ്ങിയപ്പോഴാണ് പ്രിയ വാര്യര്‍ പൊട്ടിക്കരഞ്ഞത്.ചിത്രത്തിലെ നായകനായ സര്‍ജാനോ ഖാലിദ് ആണ് പ്രിയയെ ആശ്വസിപ്പിച്ചത്.
കുട്ടിക്കാലം മുതലുള്ള സ്വപ്നമാണ് ഈ ചിത്രം മൂലം സാക്ഷാത്കരിച്ചതെന്നും ചിത്രത്തിലെ ഗായത്രി എന്ന കഥാപാത്രം സ്വന്തം ജീവിതത്തോട് അടുത്തനില്‍ക്കുന്നതായി തോന്നിയെന്നും പ്രിയ വാരിയര്‍ പറഞ്ഞു. ചിത്രം എല്ലാവര്‍ക്കും ഇമോഷനലായി കണക്ട് ആകുമെന്നും അതിനേറ്റവും വലിയ തെളിവാണ് പ്രിയയുടെ ഈ പ്രതികരണമെന്നും സര്‍ജാനോ മാധ്യമങ്ങളോട് പറഞ്ഞു.
എന്‍ജിനീയറിങ് വിദ്യാര്‍ഥികളായ വിശാലിന്റെയും ഗായത്രിയുടെയും പ്രണയമാണ് പ്രമേയം. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ എട്ട് ഗാനങ്ങളാണുള്ളത്. ശങ്കര്‍ ശര്‍മയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. രഞ്ജിത് ശങ്കര്‍ ആണ് സംവിധാനം. ഛായാഗ്രഹണം സാലു കെ. തോമസ്, എഡിറ്റര്‍ സംഗീത് പ്രതാപ്, ചിത്രം നവംബര്‍ 25ന് കേരളത്തില്‍ റിലീസിനെത്തും.