ആസിഫ് അലി നായകനായ കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം നടത്തിയ നടിയാണ് ഷിബ്ല. ചിത്രത്തില്‍ അഭിനയിക്കാന്‍ വേണ്ടി 20 കിലോ ഭാരമാണ് ഫറ കൂട്ടിയത്. ചിത്രത്തിന്റെ ഒഡിഷന്‍ സമയത്ത് 68 കിലോ ആയിരുന്നു ഫറയുടെ ശരീര ഭാരം. അമ്മിണിപ്പിള്ളയിലെ കാന്തി ശിവദാസന്‍ ആവാനായി താരം 85 കിലോ ആയി ശരീരഭാരം വര്‍ധിപ്പിക്കുകയായിരുന്നു.
ആറ് മാസം കൊണ്ടാണ് താരം 20 കിലോ കൂട്ടിയത്. സിനിമയുടെ ഷൂട്ട് പൂര്‍ത്തിയായതിന് പിന്നാലെ മൂന്ന് മാസം കൊണ്ട് 15 കിലോ കുറക്കുകയായിരുന്നു. ജിമ്മില്‍ കഠിനമായ വര്‍ക്കൗട്ട് നടത്തിയാണ് താരം ഭാരം കുറച്ചത്. ഈ വാർത്തകൾ എല്ലാം പ്രേക്ഷകരെ ഞെട്ടിച്ചു. ഒരു നടി എന്നതിലുപരി താരം ഒരു അവതാരക കൂടിയാണ്.
ഒരു തുടക്കക്കാരിയായി സിനിമയിലേക്ക് എത്തുമ്പോൾ നേരിടേണ്ടിവന്നു ദുരനുഭവത്തെ കുറിച്ചാണ് ഫറ ഇപ്പോൾ തുറന്നു പറയുന്നത്. സിനിമയുടെ പ്രേക്ഷകർ കാണുന്ന ലോകമല്ല യഥാർത്ഥത്തിൽ ഉള്ളതെന്ന് വീണ്ടും തെളിയുകയാണ്.അഭിനയിക്കാൻ അവസരം കൊടുക്കുന്നതിന്റെ പേരിൽ വലിയ ചൂഷണങ്ങളാണ് പലപ്പോഴും സിനിമയ്ക്ക് അകത്ത് സംഭവിക്കുന്നത്.
ആരോപണങ്ങൾ ഒന്നിനു പിറകെ ഒന്നായി പുറത്തെത്തുമ്പോഴും വീണ്ടും വീണ്ടും മാറ്റമില്ലാതെ ഇത്തരം ചൂഷണങ്ങൾ തുടരുകയാണ്. വളരെ യാഥാസ്ഥിതികമായ ചിന്താഗതികൾ ഉള്ള മനുഷ്യർക്കിടയിൽ നിന്നാണ് ഷിബില സിനിമയിലേക്ക് എത്തുന്നത്. അഭിനയം എന്ന ആഗ്രഹം ചെറുപ്പം മുതലേ മനസ്സിൽ ഉണ്ടെങ്കിലും കുടുംബത്തിൽ നിന്നുള്ള പിന്തുണ വേണ്ടത്ര ലഭിക്കാത്തതിനാൽ പലപ്പോഴും അവസരങ്ങൾ വേണ്ടെന്ന് വച്ചിട്ടുണ്ട് താരം ഒരു സിനിമയിൽ അഭിനയിക്കാൻ ചാൻസ് കിട്ടിയെങ്കിലും ഉപ്പ സമ്മതിച്ചിരുന്നില്ല.
തുടർന്ന് ചാനലിൽ ഷിബ്ലക്ക് ഒരവസരം കിട്ടി. ഇത് ഒരു നല്ല തുടക്കം ആയിരുന്നു. സിനിമാ കമ്പനി എന്ന സിനിമയിലാണ് ഷിബില ആദ്യം വേഷമിട്ടത്. തുടർന്ന് ആസിഫലി ചിത്രമായ കക്ഷി അമ്മിണിപ്പിളളയിൽ എത്തുന്നത്. എന്നാൽ തനിക്ക് ഒരു സിനിമയിൽ നിന്നും സംവിധായകൻ മോശമായി പെരുമാറി എന്നാണ് പറയുന്നത്.
ഒട്ടനവധി സ്ത്രീകളാണ് തൊഴിലിടത്തിൽ ഇത്തരം അപമാനങ്ങൾ ഏൽക്കേണ്ടി വരുന്നത്. കാസ്റ്റിംഗ് കൗശിനെ കുറിച്ച് ഒട്ടനവധി താരങ്ങൾ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട് അപ്പോഴും ഇത് ഇൻഡസ്ട്രിയിൽ തുടർന്നുകൊണ്ടിരിക്കുകയാണ്. പലരും തങ്ങളുടെ ഭാവിയെ മുന്നിൽകണ്ടാണ് ഇത്തരം കാര്യങ്ങൾ തുറന്നു പറയാത്തത്.
എന്നാൽ ഷിബില തനിക്കുണ്ടായ അനുഭവത്തെ കുറിച്ച് തുറന്നു പറയുകയും പ്രതികരിക്കുകയും ചെയ്യുകയാണ്. സോഷ്യൽ മീഡിയയിലും സജീവമാണ് ഫറ ഷിബ് ല. അടുത്തിടെ നടി പങ്കുവെച്ച ബോൾഡ് ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് നേരെ സൈബർ അറ്റാക്കുകൾ ഉണ്ടായിരുന്നു.
ഫോട്ടോഗ്രാഫിയുടെ സൗന്ദര്യത്തിലാണ് താൻ വിശ്വസിക്കുന്നത്. ഓരോ ചിത്രവും മനോഹരമായൊരു പെയ്ന്റിംഗ് പോലെ ആയിരിക്കണം. ഫോട്ടോഷൂട്ടുകൾ നിസ്സംശയമായും നിങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കും. ഒരു കലാകാരി എന്നതിന്റെ ഏറ്റവും വലിയ സൗന്ദര്യം എന്നത് സ്വാതന്ത്ര്യമാണെന്നും ഫറ വ്യക്തമാക്കി.