നിരവധി ആരാധകരുള്ള നടിയാണ് ലക്ഷ്മി ഗോപാലസ്വാമി. നല്ലൊരു നര്‍ത്തകിയും കൂടിയായ താരം തെന്നിന്ത്യന്‍ സിനിമാലോകത്ത് സജീവമായുള്ളയാളാണ്. ബെംഗളുരുവില്‍ ജനിച്ച് നൃത്തലോകത്ത് നിന്ന് സിനിമാലോകത്തേക്കെത്തിയാളാണ് നടി ലക്ഷ്മി ഗോപാലസ്വാമി. രണ്ടായിരത്തില്‍ അരയന്നങ്ങളുടെ വീട് എന്ന സിനിമയിലൂടെ മമ്മൂട്ടിയുടെ നായികയായിരുന്നു തുടക്കം.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടിയും നര്‍ത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമിയുടെ വിവാഹക്കാര്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. താരം അന്പത്തിരണ്ടാം വയസ്സില്‍ വിവാഹിതയാവാന്‍ തീരുമാനിക്കുന്നു എന്നായിരുന്നു ചില സോഷ്യല്‍ മീഡിയ പേജുകളിലൂടെയുള്ള പ്രചാരണം. രണ്ട് പതിറ്റാണ്ടിലേറെയായി ലക്ഷ്മി മലയാള സിനിമയില്‍ എത്തിയിട്ട്.
പലപ്പോഴും താരത്തിന് മുന്‍പില്‍ ഉയര്‍ന്ന ചോദ്യമാണ് വിവാഹക്കാര്യം. മുന്‍പൊന്നുമില്ലാത്തവണ്ണമായിരുന്നു ഇക്കുറി പ്രചാരണം. സോഷ്യല്‍ മീഡിയ അക്കാര്യത്തില്‍ തീരുമാനിച്ചുറപ്പിച്ച മട്ടില്‍ കാര്യങ്ങള്‍ നീക്കി. നടന്‍ മുകേഷ് വിവാഹമോചിതനാവുന്നു എന്ന വാര്‍ത്തയും ഒപ്പം കൂടി. ലക്ഷ്മി ഗോപാലസ്വാമി മുകേഷിനെ വിവാഹം കഴിക്കുമെന്ന തരത്തില്‍ പോലും പ്രചാരണമുണ്ടായി. ഒടുവില്‍ നടി തന്നെ ഇക്കാര്യത്തിന് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നു.
ഇപ്പോഴിതാ താന്‍ വിവാഹിതയാകുന്നു എന്ന രീതിയില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകളോട് പ്രതികരിച്ചിരിക്കുകയാണ് താരം. മലയാളത്തിലും തെലുങ്കിലും തമിഴിലും കന്നഡയിലുമായി അമ്പതോളം സിനിമകളില്‍ ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. കൊവിഡ് കാലത്ത് താന്‍ സ്വാതി തിരുനാളിന്റെ ഉല്‍സവ പ്രബന്ധത്തെക്കുറിച്ചുള്ള ഗവേഷത്തിന് പിറകെയാണെന്ന് അടുത്തിടെ നര്‍ത്തകി കൂടിയായ താരം ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ഇപ്പോഴിതാ താന്‍ വിവാഹിതയാകുന്നുവെന്ന രീതിയില്‍ വരുന്ന വാര്‍ത്തകളില്‍ ആദ്യമായി പ്രതികരണം അറിയിച്ചിരിക്കുകയാണ് ലക്ഷ്മി ഗോപാലസ്വാമി. ‘വിവാഹ വാര്‍ത്ത വ്യാജമെന്നല്ല പറയേണ്ടത്, അത് തീര്‍ത്തും അടിസ്ഥാന രഹിതമായ വാര്‍ത്തയാണ്. ഞാന്‍ സോഷ്യല്‍മീഡിയയില്‍ വാര്‍ത്തകള്‍ കാണുന്നുണ്ട്. ഈ വിഷയത്തില്‍ എനിക്കിതാണ് മലയാളികളോട് പറയാനുള്ളത്.
എന്നെ വിളിച്ച് സത്യാവസ്ഥ തിരക്കിയതില്‍ സന്തോഷം’, ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞിരിക്കുകയാണ്. പത്തിലേറെ സിനിമകളില്‍ മോഹന്‍ലാലിനോടൊപ്പം ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. മുമ്പ് ലക്ഷ്മിക്ക് മോഹന്‍ലാലിനോട് പ്രണയമായിരുന്നുവെന്നും അദ്ദേഹം നേരത്തെ വിവാഹിതനായത് മൂലമാണ് ലക്ഷ്മി വിവാഹം കഴിക്കാതിരിക്കുന്നതെന്നുള്‍പ്പെടെയുള്ള ഗോസിപ്പുകള്‍ സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നിട്ടുള്ളതാണ്.
അതിന് പിന്നാലെയാണിപ്പോള്‍ താരം 52-ാം വയസ്സില്‍ വിവാഹിതയാകുന്നുവെന്നും മുകേഷാണോ ഇടവേളബാബുവാണോ വരനെന്നുമൊക്കെയുള്ള വാര്‍ത്തകള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരിക്കുന്നത്. ഇപ്പോഴിതാ വിവാഹം കഴിക്കാത്തതിന് പിന്നിലെ സത്യാവസ്ഥ താരം തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്.
പതിനേഴാം വയസ്സു മുതല്‍ താന്‍ മോഡലിങ് ചെയ്തും നൃത്ത പരിപാടികളിലൂടേയും വരുമാനമുണ്ടാക്കുന്നയാളാണെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ ലക്ഷ്മി പറഞ്ഞിരുന്നു. ഇപ്പോഴത്തെ ഈ ജീവിതത്തില്‍ വളരെ ഹാപ്പിയാണെന്നും ‘ഐ ആം എ ഫ്രീ സ്പിരിറ്റഡ് ഗേള്‍ ‘ എന്നും ലക്ഷ്മി പറഞ്ഞിട്ടുമുണ്ട്. മികച്ച ക്ലാസിക്കല്‍ നര്‍ത്തകിയായ ലക്ഷ്മി ഗോപാലസ്വാമി സിനിമാ തിരക്കുകള്‍ കഴിഞ്ഞാല്‍ പിന്നെ നൃത്ത ലോകത്തു നിറയും. താരത്തിന്റെ ഫേസ്ബുക്ക് പേജിലെ ചിത്രങ്ങളും മറ്റും ഇത് അടിവരയിടുന്നതാണ്.