മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളാണ് ജയറാമും പാര്‍വതിയും. സിനിമയിലെ ജോഡി ജീവിതത്തിലും ഒരുമിച്ചപ്പോഴും മലയാളികള്‍ തങ്ങളുടെ കുടുംബത്തിലെന്ന പോലെ ഇരുവരേയും ചേര്‍ത്തു നിര്‍ത്തി. അച്ഛന്റേയും അമ്മയുടേയും പാത പിന്തുടര്‍ന്ന് മകന്‍ കാളിദാസ് ജയറാം സിനിമയിലേക്ക് എത്തി.
കാളിയേയും പ്രേക്ഷകര്‍ നിറകൈയ്യോടെയാണ് സ്വീകരിച്ചത്. ഇതിനിടെ മകള്‍ മാളവികയും പരസ്യ ചിത്രങ്ങളിലും ഹൃസ്വ ചിത്രത്തിലും അഭിനയിക്കുകയുണ്ടായി. അഭിനയത്തില്‍ അധികം സജീവമല്ലെങ്കില്‍ പോലും താരം മോഡലിങ്ങില്‍ സജീവമായി തന്നെയുണ്ട്. താരത്തിന് ലക്ഷകണക്കിന് ആരാധകരുണ്ട്.
അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ എല്ലാം തന്നെ പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയില്‍ വൈറലാവാറുണ്ട്. ഇപ്പോള്‍ ഇതാ അത്തരത്തില്‍ ചക്കിയുടെ പുത്തന്‍ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. നിരവധി പേരാണ് കമന്റുകളുമായെത്തിയത്. ബോള്‍ഡ് ലുക്കിലുള്ള ചിത്രങ്ങള്‍ വൈറലാകുമ്പോഴെല്ലാം താരം സിനിമയിലേക്ക് കടന്നു വരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍ ഇതിനെ കുറിച്ച് മാളവിക തന്നെ മനസ് തുറന്നിരുന്നു. അടുത്തൊന്നും സിനിമാ പ്രവേശനം ഉണ്ടാകില്ല എന്നും തന്റെ കംഫര്‍ട്ടബിള്‍ സോണ്‍ ഏതാണെന്ന് കണ്ടുപിടിക്കേണ്ടിയിരിക്കുന്നു എന്നാണ് മാളവിക പറഞ്ഞ്. തമിഴ് താരങ്ങളില്‍ വിജയ് ആണ് മാളവികയുടെ ഇഷ്ടതാരം. താനൊരു കട്ട ഫാനാണെന്ന് മാളവിക പറയുന്നു.
അതേസമയം മലയാള സിനിമയില്‍ അഭിനയിക്കുന്നതിനെ കുറിച്ച് തനിക്കുള്ള ആഗ്രഹങ്ങളും മാളവിക പങ്കുവച്ചു. മലയാളത്തില്‍ ഒരു അവസരം ലഭിക്കുകയാണെങ്കില്‍ തനിക്ക് അഭിനയിക്കാന്‍ ഏറെ ഇഷ്ടം ഉണ്ണിമുകുന്ദന്‍ ഒപ്പം ആണെന്ന് മാളവിക. അതിനൊരു കാരണം ഉണ്ടെന്നും മാളവിക പറയുന്നു.
തന്റെ ഉയരത്തിനും തടിയ്ക്കും കറക്ടായ മലയാളത്തിലെ നടന്‍ ഉണ്ണി മുകുന്ദന്‍ ആണെന്നും മാളവിക പറയുന്നു. അടുത്ത സുഹൃത്ത് കൂടിയാണ് ഉണ്ണി മുകുന്ദനെന്നും മാളവിക വ്യക്തമാക്കി. നേരത്തെ മാളവികയും ജയറാമും ഒരുമിച്ച പരസ്യ ചിത്രം വൈറലായി മാറിയിരുന്നു. ഇതിനിടെ മാളവിക സിനിമയിലേക്ക് അരങ്ങേറുകയാണെന്നും വാര്‍ത്തകളുമുണ്ടായിരുന്നു.
ആദ്യമായി അച്ഛനൊപ്പം അഭിനയിച്ചപ്പോള്‍ ചെറിയ ടെന്‍ഷന്‍ ഉണ്ടായിരുന്നു. നാണം എന്ന സംഭവം എനിക്കില്ല. എന്റെ കല്യാണത്തിനും അതുണ്ടാവില്ല. എനിക്ക് പ്രപ്പോസല്‍സ് വന്നിട്ടുണ്ട്. അങ്ങനെ പ്രപ്പോസല്‍ വരുമ്പോള്‍ ക്രൂരമായി റിജക്ട് ചെയ്യാന്‍ എനിക്ക് തോന്നാറില്ല. പതിയെ അവരെ ഒഴിവാക്കുമ്പോള്‍ അവര്‍ക്ക് കാര്യം മനസിലാവും.
അല്ലെങ്കില്‍ ഫോണില്‍ നമ്പര്‍ ബ്ലോക്ക് ചെയ്യും. അതാണ് കൂറേ കൂടെ എളുപ്പം. വിദേശിയായ വ്യക്തിയെ കല്യാണം കഴിക്കാന്‍ താല്‍പര്യമില്ല. തമിഴ് ആണ്‍കുട്ടികളെയാണ് ഇഷ്ടം എന്നും മാളവിക ജയറാം വ്യക്തമാക്കുന്നു. ഇന്ന് നമ്മുടെ സമൂഹത്തില്‍ എല്ലാ പെണ്‍കുട്ടിയും പെട്ടന്ന് വിവാഹം കഴിക്കുന്നത് അവരുടെ വീട്ടുകാരുടെ നിര്‍ബന്ധം കൊണ്ടാണ്.
ഇത് പെണ്‍ കുട്ടികളുടെ ഭാവിയും അവരുടെ സ്വപ്നവും ഇല്ലാതെ ആക്കുന്നു. എന്റെ കുടുബത്തിലെ എല്ലാവരും എന്റെ വിവാഹത്തിനായി കാത്തിരിക്കുകയാണ് ഇതിനുള്ള മറുപടി ഇവരോട് അദ്യം തന്നെ പറഞ്ഞിരുന്നു എന്നും മാളവിക പറഞ്ഞു. വീട്ടുകാരുടെ പ്രെഷറില്‍ വിവാഹം കഴിക്കാന്‍ ആഗ്രഹികുന്നില്ല എന്നും താരം വെളിപ്പെടുത്തി എല്ലാത്തിനും അതിന്റെതായ ഒരു സമയം ഉണ്ടെന്നും വിവാഹം അതിന്റെവഴിയെ നടക്കും എന്നും മാളവിക വ്യക്തമാക്കി.