മിനിസ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്കെത്തി താരമായി മാറിയവരേറെയാണ്. സീരിയലുകളില്‍ നിന്നും വരുന്നവരെ മാറ്റിനിര്‍ത്തുന്ന തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് ചിലരൊക്കെ പറഞ്ഞിരുന്നു. സീതയെന്ന പരമ്പരയിലൂടെയായാണ് സ്വാസികയുടെ കരിയര്‍ മാറിമറിഞ്ഞത്.
അതിന് ശേഷമായാണ് സിനിമയിലും അവസരങ്ങള്‍ ലഭിച്ചത്. സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ചതുരത്തില്‍ നായികയായെത്തിയത് സ്വാസികയായിരുന്നു. അത് ബോള്‍ഡായ തീരുമാനമായിരുന്നുവെന്ന് താരം വ്യക്തമാക്കിയിരുന്നു. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. സാധികയുടെ അസാമാന്യ പ്രകടനം എന്നാണ് ചിത്രത്തെ കുറിച്ച് പ്രേക്ഷകര്‍ പറയുന്നത്.
സിനിമയിലെ പുതിയ ഗാനം സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. ‘റാണി’ എന്ന പേരില്‍ പുറത്തിറക്കിയ ഗാനം സിതാര കൃഷ്ണകുമാറും ശ്രീരാഗ് സജിയും ചേർന്നാണ് ആലപിച്ചത്. വിനായക് ശശികുമാറിന്റെ വരികൾക്ക് പ്രശാന്ത് പിള്ള ഈണമൊരുക്കിയിരിക്കുന്നു. സ്വാസിക ഗ്ലാമറസ് ലുക്കിൽ തിളങ്ങിയ ഗാനം ഇതിനകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. മണിക്കൂറുകൾ കൊണ്ട് 2 മില്യനിലധികം പ്രേക്ഷകരെ നേടിയ ഗാനം, ട്രെൻഡിങ്ങിൽ രണ്ടാം സ്ഥാനത്തെത്തി.
എന്നാല്‍ സീത ഇങ്ങനെയൊന്നും ചെയ്യേണ്ടിയിരുന്നില്ല എന്നാണ് ചിലരുടെ അഭിപ്രായം. എന്നാല്‍ സ്വാസിക പറയുന്നു, നല്ല ഒരു വേഷം വന്നിട്ട് അത് ഞാന്‍ ചെയ്തില്ല എങ്കില്‍ നഷ്ടം എനിക്ക് മാത്രമാണ് എന്ന്. ചതുരം ഒരു എ സര്‍ട്ടിഫൈഡ് പടം ആയിരിയ്ക്കും എന്ന് എനിക്ക് സ്‌ക്രിപ്റ്റ് വായിക്കുമ്പോള്‍ തന്നെ അറിയാമായിരുന്നു.
ഇന്ന ഇന്ന രംഗങ്ങള്‍ എല്ലം ഉണ്ടാവും എന്നും വേഷ വിധാനം ഇങ്ങനെയൊക്കെ ആയിരിയ്ക്കും എന്നും പറഞ്ഞിട്ടുണ്ട്. പക്ഷെ കഥ കേട്ടപ്പോള്‍ ഈ പടം ചെയ്യുന്നത് തെറ്റില്ല എന്ന് എനിക്ക് തോന്നി. ഇങ്ങനെയൊക്കെ ഉണ്ടെങ്കിലും സിനിമയുടെ ടോട്ടല്‍ കഥ മികച്ചതാണ്. നല്ല അഭിനയ പ്രാധാന്യമുള്ള കഥാപാത്രവുമാണ്. ഈ വേഷം ഞാന്‍ ചെയ്തില്ല എങ്കില്‍ മറ്റാരെങ്കിലും ചെയ്യും.
അപ്പോള്‍ നഷ്ടം എനിക്ക് മാത്രമാണ്. എ സ ര്‍ട്ടിഫൈഡ് പടം ആണെന്നല്ലേ ഉള്ളൂ, ഞാന്‍ അഭിനയിച്ചത് പോണ്‍ സിനിമയില്‍ ഒന്നും അല്ലല്ലോ എന്നാണ് സ്വാസിക ചോദിയ്ക്കുന്നത്. സിനിമയിലേക്ക് വരുന്ന സമയത്ത് ഒരിക്കലും കിടപ്പറ രംഗങ്ങളില്‍ അഭിനയിക്കില്ല, ലിപ് ലോക്ക് ചെയ്യില്ല, ഷോട്‌സ് ഇടില്ല എന്നൊക്കെ ഞാനും പറഞ്ഞിരുന്നു. പക്ഷെ പിന്നീട് ആണ് സിനിമയെ കുറിച്ച് കൂടുതല്‍ അറിയുന്നതും കാഴ്ചപ്പാടുകള്‍ മാറുന്നതും.
കഥാപാത്രത്തിന് വേണ്ടി ഓരോരുത്തരും എടുക്കുന്ന എഫേട്‌സ് അത്രയും ആണ്. ഏത് സിനിമ വരുമ്പോഴും അമ്മയോട് എല്ലാം വിശദമായി പറയാറുണ്ട്. ചതുരം വന്നപ്പോള്‍ തന്നെ കഥാപാത്രം എങ്ങിനെയുള്ളതാണ് എന്നും, ഏതൊക്കെ രംഗങ്ങള്‍ ഉണ്ടാവും എന്നും, ഡ്രസ്സിങ് സ്‌റ്റൈല്‍ എങ്ങിനെയായിരിയ്ക്കും എന്നും എല്ലാം പറഞ്ഞിട്ടുണ്ട്.
നിദ്ര, ചന്ദ്രേട്ടന്‍ എവിടെയാ, വര്‍ണ്ണ്യത്തില്‍ ആശങ്ക, ജിന്ന് എന്നീ ചിത്രങ്ങള്‍ക്കു ശേഷം സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ചതുരം’. ശാന്തി ബാലചന്ദ്രന്‍, അലന്‍സിയര്‍ ലേ ലോപ്പസ്, നിഷാന്ത് സാഗര്‍, ലിയോണ ലിഷോയ്, ജാഫര്‍ ഇടുക്കി, ഗീതി സംഗീത, ജിലു ജോസഫ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.