രംഭ എന്ന പേര് മലയാളികൾ ഒരിക്കലും മറക്കില്ല. ഒരുകാലത്ത് തെന്നിന്ത്യൻ ചലച്ചിത്ര മരഖല അടക്കി വാണ താരം ഇന്ന് സിനി യിൽ സജീവമേ അല്ല. ഉള്ളട്ടൈ അല്ലിട്ട എന്ന ചിത്രത്തിലൂടെയാണ് നടി രംബ അഭിനയരംഗത്തെത്തിയത്. അതിനുശേഷം ചെങ്കോട്ട, സോഡിയാക്, ഇലക്ട്രിക് കണ്ണ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അവർ അഭിനയിച്ചു. വിജയലക്ഷ്മി എന്നതായിരുന്നു രംഭയുടെ യഥാർത്ഥ പേര്.
1992- ൽ ഹരിഹരൻ സംവിധാനം ചെയ്ത സർഗ്ഗം എന്ന ചിത്രത്തിൽ വിജയലക്ഷ്മി നയികയായി. അമൃത എന്ന പേരാണ് സിനിമയ്ക്കുവേണ്ടി സ്വീകരിച്ചത്. ആ വർഷം തന്നെ തെലുങ്കു ചിത്രത്തിലും നായികയായി അഭിനയിച്ചു. രംഭ എന്ന പേരിലാണ് അവർ തെലുങ്കിലെത്തിയത്. 1993- ൽ രംഭ കന്നഡ ചലച്ചിത്ര ലോകത്തേയ്ക്ക് പ്രവേശിച്ചു. ആ വർഷം തന്നെ ഉള്ളത്തെ അള്ളിത്താ എന്ന സിനിമയിലൂടെ രംഭ തമിഴ് സിനിമയിലും ചുവടുറപ്പിച്ചു. 1995- ലായിരുന്നു രംഭയുടെ ബോളീവുഡ് അരങ്ങേറ്റം. ജല്ലാഡ് ആയിരുന്നു രംഭയുടെ ആദ്യ ഹിന്ദി ചിത്രം.
മലയാളത്തിൽ സർഗ്ഗത്തിനുശേഷം ആ വർഷം തന്നെ കമൽ സംവിധാനം ചെയ്ത ചമ്പക്കുളം തച്ചനിൽ രംഭ നായികയായി. പിന്നീട് 1998-ൽ മമ്മൂട്ടിയുടെ നായികയായി സിദ്ധാർത്ഥ- യിൽ അഭിനയിച്ചു. രംഭ പത്തോളം സിനിമകളിൽ മലയാളത്തിൽ അഭിനയിച്ചിട്ടുണ്ട്. ക്രോണിക് ബാച്ചിലർ, മയിലാട്ടം, കൊച്ചിരാജാവ്.. എന്നിവ രംഭ അഭിനയിച്ച വിജയ ചിത്രങ്ങളാണ്. തൊണ്ണൂറുകളിൽ തെന്നിന്ത്യയിലെ താരറാണിയായി മാറിയിരുന്നു രംഭ. ഗ്ലാമറസ് റോളുകളിലായിരുന്നു അവർ കൂടുതലും അഭിനയിച്ചിരുന്നത്.
സൂപ്പർ താരങ്ങളായ ചിരഞ്ജീവി, രജനികാന്ത്, സൽമാൻ ഖാൻ, അനിൽ കപൂർ, അക്ഷയ് കുമാർ, അജയ് ദേവ്ഗൺ, സുനിൽ ഷെട്ടി, കമൽ ഹസൻ, ഗോവിന്ദ, മമ്മൂട്ടി എന്നിവരുടെ കൂടെയെല്ലാം താരം വേഷമിട്ടു. ഇടക്കാലത്ത് താരം സിനിമാ നിർമ്മാണ മേഖലയിലും കൈവെച്ചിരുന്നു.
സുപ്പർ നടിമാരായ ജ്യോതികയ്ക്കും ലൈലയ്ക്കും ഒപ്പം ചേർന്ന് ത്രീ റോസസ് എന്ന സിനിമയാണ് രംഭ ആദ്യമായ് നിർമ്മിച്ചത്. ചാർലീസ് ആങ്കിൾസ് എന്ന ഹോളിവുഡ് സിനിമയുടെ ഒരു പകർപ്പായിരുന്നു ത്രീ റോസസ്. പക്ഷെ ഈ സിനിമ ഒരു പരാജയമായിരുന്നു. സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴാണ് താരം വിവാഹിതയായത്. വിവഹത്തോടെ സിനിമ വിട്ട താരം ഇപ്പോൾ അമേരിക്കയിൽ ആണ്.
ഇപ്പോൾ തന്റെ ഭർത്താവുമായി ഉണ്ടായിരുന്ന മാനസിക പിരിമുറുക്കുറിച്ച് മനസ്സ് തുറക്കുകയാണ് ടാരം. കുറച്ചു നാൾ മുമ്പ് രംഭയും ഭർത്താവും വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്ന തരത്തിൽ നിരവധി വാർത്തകളും റിപ്പോർട്ടുകളും വന്നിരുന്നു. തന്നെ ഭർത്താവിൽ നിന്നും പിരിക്കരുതെന്ന് ആവശ്യപ്പെട്ട് രംഭ കോടതിയെ സമീപിച്ചതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. രംഭയുമായി ഒന്നിച്ച് കഴിയാനാവില്ലെന്നും ഡിവോഴ്‌സ് വേണമെന്നും ഭർത്താവ് ആവശ്യപ്പെട്ടിരുന്നു എന്നായിരുന്നു റിപ്പോർട്ടുകൾ.
ശേഷം കൗൺസലിങിന് വിധേയരായ ഇരുവരും തങ്ങൾക്കിടയിലെ പ്രശ്‌നങ്ങൾ പരിഹരിച്ച് ഒന്നിച്ച് മുന്നോട്ട് പോകുവാനായി തീരുമാനിക്കുക ആയിരുന്നു. സന്തുഷ്ട കുടുബ ജീവിതമാണ് തങ്ങളുടേതെന്ന് ഇരുവരും പിന്നീട് വ്യക്തമാക്കിയിരുന്നു.