നിരവധി ആരാധകരാണ് ലിയോണല്‍ മെസിക്കുള്ളത്. വലിയ പ്രതീക്ഷകളുമായി 2022 ലോകകപ്പ് വീക്ഷിക്കാനായി ഖത്തറിലേക്ക് കണ്ണുനട്ട് ലോകമിരിക്കുമ്പോള്‍, അര്‍ജന്‍റീനയുടെ സൂപ്പര്‍താരം ലിയോണല്‍ മെസിയുടെ ഒരു കടുത്ത ആരാധികയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. വെറും ഫോട്ടോഷൂട്ടല്ല, മെറ്റേണിറ്റി ഫോട്ടോഷൂട്ട്.
തൃശൂര്‍ കുന്നത്തങ്ങാടി സ്വദേശി സോഫിയ രഞ്ജിത്തിന്‍റെ ഒമ്പതാം മാസത്തിലെ മെറ്റേണിറ്റി ഫോട്ടോഷൂട്ടാണ് ഫുട്ബോള്‍ പ്രേമികളുടെ കയ്യടി നേടുന്നത്. കടുത്ത മെസി ആരാധികയായ സോഫിയ മെസിയുടെ പേരെഴുതിയ ജഴ്സി ധരിച്ചാണ് ഫോട്ടോഷൂട്ട് നടത്തിയത്.
ഭര്‍ത്താവും ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറുമായ മലപ്പുറം മേല്‍മുറി സ്വദേശി രഞ്ജിത് ലാല്‍ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ലാല്‍ ഫ്രെയ്മ്സ് എന്ന ഇന്‍സ്റ്റഗ്രാം അക്കൌഡ് വഴിയാണ് ചിത്രങ്ങള്‍ ഇവര്‍ പങ്കുവച്ചത്. എന്തായാലും ചിത്രങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് മെസ്സി ആരാധകരുടെ ഭാഗത്തു നിന്നും ലഭിക്കുന്നത്.
അതേസമയം, ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ബി മത്സരത്തില്‍ വെയ്ല്‍സ് -യുഎസ്എ പോരാട്ടം ആവേശസമനിലയില്‍ അവസാനിച്ചു. ഇരു ടീമുകളും ഓരോ ഗോള്‍ വീതമടിച്ചാണ് സമനിലയില്‍ പിരിഞ്ഞത്. ആദ്യ പകുതിയില്‍ 36-ാം മിനിറ്റില്‍ തിമോത്തി വിയയുടെ ഗോളില്‍ മുന്നിലെത്തിയ യുഎസിനെ രണ്ടാം പകുതിയില്‍ 80-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ഗാരെത് ബെയ്‌ലിന്‍റെ പെനല്‍റ്റി ഗോളിലാണ് വെയ്ല്‍സ് സമനിലയില്‍(1-1) തളച്ചത്.
അതിനിടെ, ഖത്തറിലെ ലോകകപ്പ് സ്റ്റേഡിയങ്ങളിൽ മദ്യം നല്‍കില്ലെന്ന് ലോക ഫുട്ബോൾ ഭരണസമിതി ഫിഫ വ്യക്തമാക്കിയതിന് പിന്നാലെ പുതിയ പ്രഖ്യാപനവുമായി ബഡ്‌വെയ്‌സർ. ലോകകപ്പ് നേടുന്ന രാജ്യത്തിന് ശേഷിക്കുന്ന ബിയര്‍ നല്‍കുമെന്ന പ്രഖ്യാപനമാണ് ബഡ്വെയ്സര്‍ നടത്തിയിരിക്കുന്നത്.
ലോകകപ്പ് ഫുട്ബോളിന്‍റെ പ്രധാന സ്പോണ്‍സര്‍ ആയിട്ട കൂടിയും സ്റ്റേഡിയത്തില്‍ അല്‍ക്കഹോള്‍ അടങ്ങിയ ബിയര്‍ വില്‍പ്പന വിലക്കിയതിന് പിന്നാലെയാണ് പ്രഖ്യാപനം. പരിധിക്ക് അപ്പുറത്ത് നിന്നുള്ള നിയന്ത്രണമെന്നാണ് നേരത്തെ തീരുമാനത്തേക്കുറിച്ച് ബഡവെയ്സര്‍ പ്രതികരിച്ചത്.
View this post on Instagram