മലയാളികളുടെ പ്രിയപ്പെട്ട വില്ലന്‍ നടന്‍ അനില്‍ മുരളി ഓര്‍മയായിട്ട് ഒരു വര്‍ഷം തികയുന്നു. മലയാളികള്‍ക്ക് ഓര്‍ത്ത് വെയ്ക്കാന്‍ ഒരുപിടി നല്ല കഥാപാത്രങ്ങള്‍ സമ്മാനിച്ച വ്യക്തിയായിരുന്നു അദ്ദേഹം. 2002-ലെ വാല്‍ക്കണ്ണാടി എന്ന സിനിമയിലെ വില്ലന്‍ വേഷം അദ്ദേഹത്തെ വളരെ പ്രശസ്തനാക്കിയിരുന്നു.
ഇപ്പോഴിതാ അനില്‍ മുരളിയെ ഒരുപാട് മിസ് ചെയ്യുന്നുവെന്ന് നടി ശ്വേതാ മേനോന്‍ പറഞ്ഞതാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ചാ വിഷയം. പരസ്‍പരം സംസാരിക്കാത്ത ഒരു ദിവസം പോലുമില്ലായിരുന്നുവെന്നാണ് അനില്‍ മുരളിയെ കുറിച്ച് ശ്വേതാ മേനോന്‍ പറയുന്നത്. ‘അനിയേട്ടന്‍ പോയിട്ട് ഒരു വര്‍ഷമായി. ഒരുപാട് അദ്ദേഹത്തെ മിസ് ചെയ്യുന്നു. എന്റെ സഹോദരനാണ്. ഞങ്ങള്‍ പരസ്‍രം സംസാരിക്കാത്ത ഒരു ദിവസം പോലുമില്ലായിരുന്നു’. ശ്വേതാ മേനോന്‍ പറഞ്ഞു.
‘കന്യാകുമാരിയില്‍ ഒരു കവിത’ എന്ന സിനിമയിലൂടെ 1993ലാണ് അനില്‍ മുരളി വെള്ളിത്തിരിയിലെത്തിയത്. ‘ദൈവത്തിന്റെ വികൃതികള്‍’ എന്ന സിനിമയിലെ അദ്ദേഹത്തിന്റെ വില്ലന്‍ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മാണിക്യകല്ല്, ബാബാ കല്യാണി, നസ്രാണി, പുതിയമുഖം തുടങ്ങിയവയാണ് മറ്റ് ശ്രദ്ധേയമായ സിനിമകള്‍. തമിഴ് സിനിമകളിലും അനില്‍ മുരളി അഭിനയിച്ചിട്ടുണ്ട്.