മോഹന്‍ലാല്‍ നായകനായി എത്തിയ ആറാട്ട് എന്ന ചിത്രത്തിലൂടെ വൈറലായ ആളാണ് സന്തോഷ് വര്‍ക്കി. നടി നിത്യ മേനോനെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ താല്പര്യം ഉണ്ട് എന്ന് പരസ്യമായി പറഞ്ഞ് സന്തോഷ് പലതവണ രംഗത്ത് എത്തിയിരുന്നു.
എന്നാല്‍ താരത്തിനെ ഒന്ന് കാണുവാന്‍ പോലും സാധിക്കാതെ ഇരുന്ന സന്തോഷ് സോഷ്യല്‍ മീഡിയയില്‍ നിന്ന് വലിയ തരത്തിലുള്ള ട്രോളുകള്‍ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. നിഖില വിമലിനെ കുറിച്ച് താരം പറഞ്ഞിരിക്കുന്ന വാക്കുകളും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു.
നിഖില വിമലിനെ വിവാഹം കഴിക്കുവാന്‍ തനിക്ക് താല്പര്യം ഉണ്ടെന്നും വിവാഹ കാര്യത്തെക്കുറിച്ച് അവരുടെ അമ്മയോട് സംസാരിച്ചിരുന്നു എന്നുമാണ് സന്തോഷ് വര്‍ക്കി പറയുന്നത്. വിവാഹം കഴിക്കാന്‍ താല്പര്യം ഉണ്ടോയെന്ന് നിഖില വിമലിനോട് ചോദിച്ചപ്പോള്‍ തനിക്ക് വിവാഹത്തിന് താല്പര്യമില്ലെന്ന് നിഖില പറഞ്ഞതായും സന്തോഷ് വര്‍ക്കി പറയുന്നു.
സന്തോഷ് വര്‍ക്കി പുറത്ത് വിട്ട വീഡിയോയിലാണ് ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. നിഖില ഒരു കണ്ണൂരുകാരിയാണ്. കമ്മ്യൂണിസ്റ്റുകാരിയാണ്. ഞാനും കമ്മ്യൂണിസ്റ്റുകാരനാണ് എനിക്ക് നിഖിലയെ ഇഷ്ടമാണ്. ഒരിക്കല്‍ ഞാന്‍ അവരുടെ അമ്മയോട് ചോദിച്ചതാണ്. മകള്‍ക്ക് ഇപ്പോള്‍ കല്യാണം കഴിക്കാന്‍ താല്പര്യമില്ലെന്നാണ് അമ്മ പറഞ്ഞത്.
പണ്ട് എപ്പോഴും ഒരു ബ്രേക്കപ്പ് നടന്നതാണ് അതുകൊണ്ട് ഇപ്പോള്‍ കല്യാണം കഴിക്കാന്‍ താല്പര്യം ഇല്ല എന്ന് അവര്‍ പറഞ്ഞു. നല്ല ബോള്‍ഡായ ലേഡിയാണ്. നല്ല കുട്ടിയാണ്. സുന്ദരിയാണ്. എന്നെ കഴിഞ്ഞദിവസം മൈന്‍ഡ് ചെയ്യാതിരുന്നതല്ല. അവര്‍ ഫോണില്‍ ആയിരുന്നു. അവര്‍ എന്നെ കണ്ടില്ല. അതുകൊണ്ടാണ് മിണ്ടാതെ പോയത്. ഒരിക്കല്‍ ഞാന്‍ ഫോണ്‍ വിളിച്ചപ്പോള്‍ ആറാട്ട് വര്‍ക്കി ആണ് എന്ന് പറഞ്ഞപ്പോള്‍ അവര്‍ക്ക് അറിയില്ല എന്ന് പറഞ്ഞു.
യൂട്യൂബ് ഉപയോഗിക്കാറില്ലെന്ന് അവര്‍ പറഞ്ഞു. നല്ല ബുദ്ധിയുള്ള കുട്ടിയാണ് എന്നാണ് സന്തോഷ് വര്‍ക്കി വീഡിയോയില്‍ പറഞ്ഞിരിക്കുന്നത്. ഇപ്പോഴിതാ നടി ഐശ്വര്യ ലക്ഷ്മിയെ ഇഷ്ടമാണെന്നാണ് സന്തോഷ് വര്‍ക്കി പുതിയതായി പറഞ്ഞിരിക്കുന്നത്. ‘ എനിക്ക് ആദ്യം മായാനദി, വരത്തന്‍ എന്നീ ചിത്രങ്ങള്‍ കണ്ടപ്പോള്‍ ഐശ്വര്യ ലക്ഷ്മിയെ അത്ര ഇഷ്ടപ്പെട്ടിരുന്നില്ല ഇപ്പോള്‍ എനിക്ക് അവരെ ഭയങ്കര ഇഷ്ടമാണ്. ബേസിക്കലി അവര്‍ ഡോക്ടറാണ് ഞാനൊരു എന്‍ജിനീയറാണ്.
അവര്‍ മോഹന്‍ലാലിന്റെ വലിയ ഫാന്‍ ആണ് ഞാനും വലിയ ഫാനാണ്. ഒരു സിമ്പിള്‍ പെണ്‍കുട്ടിയായിട്ടാണ് എനിക്ക് അവരെ തോന്നിയത് ഒരു ജാഡയും ഇല്ല എല്ലാം തുറന്നു സംസാരിക്കുന്ന ഒരാളാണ് എനിക്ക് അവരോട് ക്രഷ് തോന്നുന്നു. അത്രയേ ഉള്ളൂ. ഇതിന്റെ പേരില്‍ കേസ് ആക്കുകയോ ഞാന്‍ കോഴി ആണെന്ന് പറയുകയോ ചെയ്യരുത്.’
‘എനിക്ക് ആ കുട്ടിയെ ഇഷ്ടപ്പെട്ടു പക്ഷേ കണ്ടുമുട്ടാന്‍ പറ്റുമോന്ന് അറിയില്ല വളരെ പ്ലെയിന്‍ ഹാര്‍ട്ടട് ആയ ഒരാളായി എനിക്ക് തോന്നി. ഇനി ഞാന്‍ ഇഷ്ടപ്പെടുന്ന പെണ്‍കുട്ടി എന്നെ ഇഷ്ടപ്പെടുകയും ചെയ്യുന്നുണ്ടെങ്കില്‍ മാത്രമെ വിവാഹം കഴിക്കൂ ഇല്ലെങ്കില്‍ എന്റെ കല്യാണം ഉണ്ടാകില്ല.
ഞാന്‍ ഒരു പെണ്‍കുട്ടിയെ ഇഷ്ടപെട്ടാല്‍ ആ പെണ്‍കുട്ടിക്ക് എന്നെ ഇഷ്ടമാണെങ്കില്‍ കല്യാണം കഴിക്കാന്‍ തയ്യാറാണ്. എനിക്ക് ഐശ്വര്യലക്ഷ്മിയെ ഭയങ്കരമായി ഇഷ്ടപ്പെട്ടു. നല്ലൊരു പെണ്‍കുട്ടി ആയിട്ടാണ് എനിക്ക് തോന്നുന്നതെന്നും സന്തോഷ് വര്‍ക്കി പറഞ്ഞു.