in

എന്റെ ദോശ ഞാൻ തരൂല്ല, രാവിലെ സുഹൃത്തിനൊപ്പം പൊടിദോശ കഴിച്ച് പാർവതി തിരുവോത്ത്: ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

അഭിനയ ശൈലിയിലൂടെയും നിലപാടുകൾ കൊണ്ടും ശ്രദ്ധേയ ആയ നടിയാണ് പാർവതി തിരുവോത്ത്. പലപ്പോഴും പാർവതിയുടെ നിലപാടുകളും ചില തുറന്നു പറച്ചിലുകളുമൊക്കെ സോഷ്യൽ മീഡിയയിൽ ചർച്ച ആകാറുമുണ്ട്. ഇടയ്ക്കു സോഷ്യൽ മീഡിയയിൽ അത്ര സജീവമാകാറില്ല താരം.

എന്നാൽ ചിലപ്പോഴൊക്കെ സുഹൃത്തുക്കൾക്കൊപ്പമുള്ള രസകരമായ നിമിഷങ്ങളും താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കാറുമുണ്ട്. അഞ്ജലി മേനോൻ സംവിധാനം ചെയ്ത വണ്ടർ വുമൺ ആണ് പാർവതിയുടേതായി ഒടുവിൽ പ്രേഷകർക്ക് മുന്നിലെത്തിയ ചിത്രം. സോണി ലിവിലൂടെയായിരുന്നു ചിത്രം പ്രദർശനത്തിനെത്തിയത്.

മിനി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ പാർവതിയെത്തിയത്. 2006 ല്‍ പുറത്തിറങ്ങിയ ‘ഔട്ട് ഓഫ് സിലബസ്’ എന്ന ചിത്രത്തില്‍ സഹ താരമായാണ് പാര്‍വ്വതി അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ കിരണ്‍ ടി വിയില്‍ അവതാരകയായിരിക്കെയാണ് ഔട്ട് ഓഫ് സിലബസില്‍ എത്തിത്. മലയാളത്തിന് പുറമേ തമിഴിലും, ബോളിവുഡിലും സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട് പാര്‍വതി.

തമിഴിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച് കയ്യടി നേടുകയും ചെയ്തു. പിന്നീട് മലയാളത്തിലും മറ്റ് തെന്നിന്ത്യൻ ഭാഷകളിലും ആയി ഏറെ മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ചു താരം. ഇന്‍സ്റ്റഗ്രാമില്‍ പാര്‍വതി പങ്കുവച്ചിരിക്കുന്ന പുതിയ പോസ്റ്റാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ആരാധകര്‍ക്കായി ഒരു പ്രഭാത ഭക്ഷണത്തെ പരിചയപ്പെടുത്തുകയാണ്. ‘പൊടി ഇഡ്ഡലി’ കഴിക്കുന്ന ചിത്രം ആണ് നടി പങ്ക് വച്ചത്.

കൊച്ചി പാലരിവട്ടത്തുള്ള മൈസൂര്‍ രാമന്‍ ഇഡ്ഡലി ഭക്ഷണശാലയില്‍ നിന്നാണ് എടുത്തിട്ടുള്ളത്. എന്റെ ഇഡ്ഡലി ഞാന്‍ തരൂല്ലാ…. എന്നായിരുന്നു പാര്‍വതി ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. വ്യത്യസ്തമായ ഇഡ്ഡലികൾ നൽകുന്നതിൽ പ്രശസ്തമായ സ്ഥലമാണ് മൈസൂർ രാമൻ. താരങ്ങൾ അടക്കം നിരവധി പേരാണ് പാർവതിയുടെ പോസ്റ്റിനു കമന്റുമായി എത്തിയിരിക്കുന്നത്. നടി പദ്മപ്രിയയും ചിത്രത്തിന് കമന്റ്‌ ചെയ്തിട്ടുണ്ട്.

ഇതൊന്നും ശരിയല്ല എന്നാണ് തമാശ രൂപേണ പദ്മപ്രിയ കുറിച്ചിരിക്കുന്നത്. എന്നാൽ ഇഡ്ഡലി വേണ്ട പാർവതി വച്ചിരിക്കുന്ന കണ്ണാടി തന്നാൽ മതിയെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. ഇടയ്ക്കിടെ തന്റെ യാത്രാ വിശേഷങ്ങളും പാർവതി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്.

പ്രഭാതസവാരിക്കിടെ സുഹൃത്തും ഫിറ്റ്നെസ് ട്രെയിനറുമായ റാഹിബ് മുഹമ്മദിനൊപ്പം ആണ് ഇഡ്ഡലിയും പൊടി ഇഡ്ഡലിയും കഴിക്കാനായി നടി എത്തിയത്.നെയ്യില്‍ ചാലിച്ച് ഇഡ്ഡലി കഴിക്കുന്നതിന്റെ വീഡിയോയും പാര്‍വതി പങ്കുവെച്ചിട്ടുണ്ട്. ഇഡ്ഡലി കൂടാതെ നെയ് റോസ്റ്റ് കൂടി കഴിച്ചിട്ടാണ് ഇരുവരും റെസ്റ്റൊറന്റില്‍ നിന്നും മടങ്ങിയത്‌.

Written by Editor 5

കറുത്ത മണിയുടെ കൂടെ അഭിനയിക്കില്ലെന്ന് പറഞ്ഞ് പല മലയാള നടിമാർ, എന്നാൽ ലോക സുന്ദരി ഐശ്വര്യ റായി ആ ഒറ്റ രംഗം മണിക്കൊപ്പം അഭിനയിക്കാൻ മണിയെ കാത്തിരുന്നത് മണിക്കൂറുകൾ..!

അർബുദം രണ്ടാം തവണയും പിടികൂടിയപ്പോൾ ഞാനാകെ തളർന്നു പോയി, എല്ലാം അവസാനിപ്പിച്ച് ഞാൻ കീഴടങ്ങാൻ തന്നെ തീരുമാനിച്ചു; മംമ്താ മോഹൻ ദാസ് പറയുന്നു