in

എന്റെ ആദ്യ സിനിമയിലെ ആദ്യ സീൻ കഴിഞ്ഞപ്പോൾ തന്നെ എന്നെ അവർ പുറത്താക്കി.. കരിയർ അവസാനിച്ചു എന്നാണ് ഞാൻ ആൻ കരുതിയത്; കത്രീന കൈഫ്‌ തുറന്ന് പറയുന്നു

ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് കത്രീന കൈഫ്. വെൽക്കം, ‘മേനെ പ്യാർ ക്യൂൻ’ തുടങ്ങിയ സിനിമകളിലെ ഉന്മേഷവദിയായ നായിക കഥാപാത്രങ്ങളിൽ നിന്ന് ‘രാജനീതി’, ‘ടൈഗർ സിന്ദാ ഹേ’ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങളിലൂടെ പ്രേക്ഷക- നിരൂപക പ്രശംസ നേടുന്നത് വരെയുള്ള കത്രീനയുടെ യാത്ര ഒന്നിനൊന്ന് മികച്ചതിലേക്കായിരുന്നു.

2003- ൽ കൈസാദ് ഗുസ്താദിന്റെ ‘ബൂം’ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച കത്രീന തൻറെ പ്രയത്നത്തിലൂടെയാണ് ബോളിവുഡ് സിനിമയുടെ മുഖമായി മാറുന്നത്. എന്നാൽ കരിയറിന്റെ തുടക്കകാലത്ത് താൻ നേരിടേണ്ടി വന്നത് ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളാണ് പറയുന്നത്.

ആദ്യ സിനിമയിലെ ആദ്യ സീൻ കഴിഞ്ഞപ്പോൾ കരിയർ തന്നെ അവസാനിച്ചു പോയി എന്ന് തോന്നിയിരുന്നു എന്നാണ് പറയുന്നത്. ആ ധാരണകളെല്ലാം തെറ്റായി. കാരണം ഇതിനെയെല്ലാം തിരുത്തി കുറിച്ചു കൊണ്ടാണ് കത്രീന കൈഫ് ബോളിവുഡ് സിനിമ ഇൻഡസ്ട്രിയുടെ മുകളിൽ തന്റെ പേര് രേഖപ്പെടുത്തിയത്. മികച്ച ഒരു നർത്തകി കൂടിയായ താരം ചില തെന്നിന്ത്യൻ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

നമ്മുടെ സന്തോഷത്തിനായി മറ്റുള്ളവരെ ആശ്രയിക്കരുതെന്നും നമ്മുടെ സന്തേഷം നമ്മളുടെ മാത്രം കൈകളിലാണെന്നും കത്രീന പറഞ്ഞു. കാരണം നമ്മുടെ സന്തോഷം അവരുടെ ഉത്തരവാദിത്വമാണെന്ന് വിശ്വസിക്കുന്നില്ല. അവർ സന്തോഷിപ്പിക്കാം സന്തോഷിപ്പിക്കാതിരിക്കാം.

എന്നാൽ നിങ്ങളുടെ സന്തോഷം നിങ്ങളുടെ ഉള്ളിൽ നിന്ന് തന്നെ വരേണ്ടതാണ്. ഉയർച്ച താഴ്ചകളിലൂടെയാണ് ജീവിതം മുന്നോട്ട് പോകുന്നത്. നല്ല ദിവസങ്ങളെ പോലെ തന്നെ മോശം ദിവസങ്ങളും ഉണ്ടാകും. എല്ലായിപ്പോഴും നല്ലത് മാത്രം തിരഞ്ഞെടുക്കാൻ കഴിയില്ല. നമുക്ക് ചുറ്റുമുള്ളവരുടെ പ്രതികരണം നോക്കാം. എന്നാൽ അവരുടെ പ്രതികരണത്തെ ആശ്രയിച്ചല്ല നമ്മുടെ സന്തോഷം.

ജീവിതത്തിൽ ചിലപ്പോൾ നിങ്ങൾ വിജയിക്കും, ചിലപ്പോൾ പരാജയപ്പെടും. എന്നാൽ എപ്പോഴും സ്വന്തം കാലിൽ എഴുന്നേൽക്കാൻ ശ്രമിക്കണം. പലപ്പോഴും എന്നെ പിടിച്ചു നിർത്താൻ എനിക്ക് തന്നെ സാധിക്കാത്ത അവസരങ്ങൾ ഉണ്ടായിട്ടുണ്ട്. അപ്പോഴെക്കെ ഞാൻ എന്നെ തന്നെ സമാധാനിപ്പിക്കാൻ ശ്രമിക്കും -കത്രീന കൈഫ് കൂട്ടിച്ചേർത്തു.

ഹോങ്കോങ്ങിലായിരുന്നു കത്രീന കൈഫിന്റെ ജനനം. കത്രീന ടർക്കോട്ടെ എന്നാണ് അവരുടെ യഥാർത്ഥ പേര്. കത്രീന കൈഫിന്റെ ചെറുപ്പത്തിൽ തന്നെ അവരുടെ മാതാപിതാക്കൾ വിവാഹമോചനം നേടി. 2003ൽ കൈസാദ് ഗുസ്താദിന്റെ ‘ബൂം’ എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ കത്രീന കൈഫിന് 18 വയസ്സായിരുന്നു പ്രായം.

14 വയസ്സിൽ മോഡലായ കത്രീനയുടെ ആദ്യ പ്രോജക്റ്റ് ഒരു ജ്വല്ലറി കമ്പനിക്ക് വേണ്ടിയുള്ളതായിരുന്നു. ഫോട്ടോഗ്രാഫർ അതുൽ കസ്ബേക്കറിന് വേണ്ടി കുറച്ചുകാലം ജോലി ചെയ്യുകയും ഫെവിക്കോൾ, ലാക്മേ തുടങ്ങിയ പരസ്യങ്ങളിൽ അഭിനയിക്കുകയും ചെയ്ത ശേഷമാണ് അവർ ബോളിവുഡിന്റെ താര പദവിയിൽ എത്തുന്നത്.

Written by Editor 5

അന്ന് കങ്കണ എന്റെ മുറിയിലേക്ക് മദ്യപിച്ചു ബോധമില്ലാതെ വന്നു, അന്നു രാത്രിയിൽ സംഭവിച്ചത് തുറന്ന് പറഞ്ഞ് ഹൃത്വിക്ക് റോഷൻ

എന്റെ ശരീരം എനിക്ക് ഇഷ്ടമുള്ളത് പോലെ പുറത്ത് കാണിക്കും, മാ റിടം പുറത്ത് കാണിക്കാൻ എന്തിനാണ് പെണ്ണുങ്ങൾ മടിക്കുന്നത് എന്ന് താരം