ജോജു ജോര്‍ജ് പ്രധാന വേഷത്തിലെത്തിയ ജോസഫ് എന്ന ചിത്രത്തില്‍ നാടന്‍ പെണ്‍കുട്ടിയായി എത്തിയ താരമാണ് മാധുരി ബ്രെഗന്‍സ. ബാംഗ്ലൂര്‍ സ്വദേശിയായ താരം വളരെയധികം വ്യത്യസ്തമായ ലുക്കിലാണ് ജോസഫ് എന്ന ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്.
ഇന്‍സ്റ്റയില്‍ ഏറെ സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം വളരെ പെട്ടെന്ന് തന്നെ വൈറലാവാറുണ്ട്. ഇപ്പോഴിതാ താരം പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാകുന്നത്. ഒരു പുരുഷന് നെഞ്ച് കാണിച്ച് നടക്കാമെങ്കില്‍ എന്തുകൊണ്ട് സ്ത്രീയ്ക്കും അതായിക്കൂടെയെന്ന് മാധുരി ചോദിക്കുന്നു.
സമൂഹ മാധ്യമങ്ങളില്‍ തന്റെ ഗ്ലാമര്‍ ചിത്രങ്ങള്‍ പങ്കുവച്ചപ്പോള്‍ നേരിടേണ്ടി വന്ന അ ശ്ലീല കമന്റുകള്‍ക്കെതിരെയും വിമര്‍ശനങ്ങള്‍ക്കെതിരേയും തുറന്നടിച്ചിരിക്കുകയാണ് ബാംഗ്ലൂര്‍ സ്വദേശിനിയായ മാധുരി. എനിക്ക് ഇഷ്ടമുള്ള ശ രീര ഭാഗങ്ങള്‍ ഞാന്‍ പുറത്ത് കാണിക്കും, അതിന്മേലുള്ള നിങ്ങളുടെ ചിന്താഗതി അവിടെത്തന്നെ വയ്ക്കൂ എന്നാണ് വിമര്‍ശകന് നടി മറുപടി നല്‍കിയിരിക്കുന്നത്. ”ചിത്രം പങ്കുവച്ചപ്പോള്‍ ഒരുപാട് മോശം കമന്റുകളും സന്ദേശങ്ങളും വന്നിരുന്നു.
എന്നാല്‍ അതില്‍ ഒരു ചോദ്യത്തിന് മാത്രം ഉത്തരം നല്‍കാന്‍ തോന്നലുണ്ടായി. അതെഴുതിയ ആള്‍ ഉത്തരത്തിന് കാത്തിരിക്കുകയാണെന്ന് തോന്നിയിരുന്നു. അതിനാലാണ് മറുപടി നല്‍കിയത്. സ്ത്രീ സമ ത്വത്തിലും ബോ ഡി പോസിറ്റിവിറ്റിയിലും വിശ്വസിക്കുന്നയാളാണ് താനെന്നും മാധുരി കുറിക്കുന്നു. ഇതാണ് സൗന്ദര്യമെന്ന് ആരാണ് പഠിപ്പിച്ചതെന്നൊരാളുടെ സന്ദേശത്തിനുള്ള മറുപടിയായാണ് നടി പ്രതികരിച്ചിരിക്കുന്നത്.
‘ഒരു സ്ത്രീക്ക് തന്റെ വയറു കാണുന്ന രീതിയില്‍ സാരി ധരിക്കാം. അങ്ങനെയെങ്കില്‍ ഇഷ്ടമുള്ള ശ രീരഭാഗം കാണിച്ചുകൊണ്ട് എനിക്കും വസ്ത്രം ധരിച്ചൂടെ? പുരുഷന് പൊതുനിരത്തില്‍ മൂ ത്രമൊഴിക്കാം, എങ്കില്‍ സ്ത്രീക്കും ഒഴിക്കാം. പുരുഷന് നെഞ്ച് കാണിച്ച് നടക്കാം, എങ്കില്‍ സ്ത്രീയ്ക്കുമാവാം. നടി ചോദിക്കുന്നു.
മറ്റുള്ളവരെ ബോധിപ്പിക്കാതെ പുരുഷന്‍ ജീവിക്കുന്നുണ്ടെങ്കില്‍ അതു പോലെ സ്ത്രീക്കും ജീവിക്കാം. സൗന്ദര്യത്തിന്റെ കാര്യത്തില്‍ എനിക്ക് എന്റേതായ കാഴ്ചപ്പാടുകള്‍ ഉണ്ട്. അതിന്മേല്‍ മറ്റാരുടേയും അഭിപ്രായത്തിന്റെ ആവശ്യം എനിക്കില്ല. സൗന്ദര്യം ഉള്ളിലാണെന്ന് ആദ്യം മനസ്സിലാക്കൂ’- മാധുരി പറയുന്നു.
ഫാഷന്‍ ഷൂട്ടിന്റെ അടക്കമുള്ള ചിത്രങ്ങള്‍ മാധുരി ഇന്‍സ്റ്റ്ഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ഇവയ്ക്ക് താഴെ വരുന്ന കമന്റുകളില്‍ പലതും നടിയെ അപമാനിക്കുന്ന തരത്തിലുള്ളതാണ്. ഇതിനെതിരെയാണ് ഇപ്പോള്‍ മാധുരി പ്രതികരിച്ചിരിക്കുന്നത്. പലതും അതീവ ഗ്ലാ മറസ് വേഷങ്ങളിലുള്ളതായിരുന്നു. ജോസഫ് റിലീസായതോടെയാണ് മാധുരിക്ക് ആരാധകരേറുന്നത്.
ആ ചിത്രത്തിലെ ചും ബന രംഗവും ഒരുപാട് ശ്രദ്ധിക്കപ്പെട്ടു. ബാംഗ്ലൂര്‍ മോ ഡലായ മാധുരി അനൂപ് മേനോന്റെ ‘മെഴുകുതിരി അത്താഴങ്ങള്‍’ എന്ന സിനിമയിലൂടെയാണ് മലയാള സിനിമ ലോകത്തേക്കെത്തിയത്. ജോസഫ്’ എന്ന സിനിമയിലെ നായികാ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ സമൂഹ മാധ്യമങ്ങളില്‍ മാധുരിയുടെ ഗ്ലാ മര്‍ ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്.