ഹൃത്വിക് റോഷനും കങ്കണ റണാവത്തും തമ്മിലുള്ള പിണക്കങ്ങളും അതുണ്ടാക്കിയ തുടര്‍ചലനങ്ങളുമാണ് കഴിഞ്ഞ കുറെ നാളുകളായി ബോളിവുഡിലെ ചൂടേറിയ ചര്‍ച്ചാ വിഷയം. കങ്കണ ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരെ നീണ്ട മൗനത്തിലായിരുന്ന ഹൃത്വിക്, ഒടുവില്‍ രംഗത്ത് വന്നു.
അര്‍ണബ് ഗോസ്വാമിക്ക് റിപ്പബ്ലിക്ക് ടി.വിയില്‍ നല്‍കിയ അഭിമുഖത്തിലാണ് സൂപ്പര്‍താരം മൗനത്തിന്റെ മറപൊളിച്ച് പുറത്തുവുന്നത്. കങ്കണ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പലതിനും ഹൃത്വിക് മറുപടി പറയുന്നു. ആരോപണങ്ങള്‍ വരട്ടെ, നേരിടാന്‍ തയാറാണെന്ന് അദ്ദേഹം തുറന്നുപറയുന്നു.
ഇരുവര്‍ക്കുമിടയില്‍ നിലനിന്നതായി പറയുന്ന പ്രണയവും കങ്കണ അയച്ച മെയിലുകളും സ്വകാര്യ ചിത്രങ്ങളും ഹൃത്വിക് പുറത്തുവിട്ടുന്നുവെന്ന പരാതിയുമായി കങ്കണയാണ് ആദ്യം രംഗത്ത് വന്നത്. കങ്കണയുടെ പരാതിയില്‍ അന്വേഷണം നടത്തിയ മുംബൈ പൊലീസിന് ഫോറന്‍സിക് പരിശോധനയില്‍ മതിയായ തെളിവുകള്‍ ലഭിച്ചില്ല. തുര്‍ന്ന് പൊലീസ് കേസ് അവസാനിപ്പിച്ചു.
വിവിധ പരിപാടികളിലും അഭിമുഖങ്ങളിലും ഹൃത്വിക്കിനെതിരെ കങ്കണയുടെ ആരോപണങ്ങള്‍ തുടര്‍ന്നു. ഇതോടെ കഴിഞ്ഞ ദിവസം ഹൃത്വിക് ആരോപണങ്ങള്‍ക്കെതിരെ സമൂഹിക മാധ്യമങ്ങളിലൂടെ രംഗത്ത് വന്നു. പിന്നീടാണ് റിപ്പബ്ലിക് ടി വിക്ക് അഭിമുഖം നല്‍കിയതും. ആവശ്യത്തിലേറെ ആയെന്നും. ഇതില്‍ എന്തെങ്കിലും ചെയ്യണമെന്നും തോന്നിയത് കൊണ്ടാണ് ഇപ്പോള്‍ താന്‍ രംഗത്ത് വന്നതെന്നും ഹൃത്വിക് പറഞ്ഞു.
ഒരു നടനായി ജീവിക്കാന്‍ ഞാന്‍ ചിലത് നടിച്ചു. എന്നാല്‍ പ്രശ്‌നം ഇപ്പോള്‍ തന്നെ ദോഷകരമായി ബാധിച്ച് തുടങ്ങിയിരിക്കുന്നു. നടിക്കുന്നത് വീരത്വമോ, ശക്തിയുമോ അല്ല. തനിക്ക് എന്തെങ്കിലും ചെയ്യേണ്ട സാഹചര്യം വന്നുവെന്നും അഭിമുഖത്തില്‍ഹൃത്വിക് പറഞ്ഞു. രാത്രി പാര്‍ട്ടിയില്‍ കുടിച്ച് ബോധം കൊട്ട് രാത്രി തന്റെ മുറിയുടെ വാതിലില്‍ വന്ന് മുട്ടിയ സംഭവം വരെ ഹൃത്വിക് അഭിമുഖത്തില്‍ തുറന്നുപറയുന്നു.
ഞാനും കങ്കണയും പരസ്പരം കാണുന്നത് 2008ലാണ്. ഒരിക്കല്‍ ജോര്‍ദാനില്‍ വച്ച് ഒരു പാര്‍ട്ടിയുണ്ടായിരുന്നു. നൂറുകണക്കിനാളുകള്‍ പങ്കെടുത്ത ആഘോഷമായിരുന്നു അത്. സമയം ഒരുപാട് വൈകിയപ്പോള്‍ ഞാന്‍ റൂമില്‍ പോയി വിശ്രമിക്കാമെന്ന് കരുതി. ആ സമയത്ത് എന്നോടെന്തോ സംസാരിക്കാനുണ്ടെന്ന് കങ്കണ പറഞ്ഞു. രാവിലെ സംസാരിച്ചാല്‍ പോരേ എന്ന് ഞാന്‍ ചോദിച്ചു. ഞാന്‍ മുറിയിലെത്തി. കുറച്ച് കഴിഞ്ഞപ്പോള്‍ എന്റെ മുറിയുടെ വാതിലിന്മേല്‍ ആരോ തട്ടി. വാതില്‍ തുറന്നപ്പോള്‍ അത് കങ്കണയായിരുന്നു.
മദ്യ പിച്ച് ബോധം പോകാറായ അവസ്ഥയിലായിരുന്നു അവള്‍ പാര്‍ട്ടിയില്‍ ഡ്രിങ്ക്‌സ് കഴിക്കുക സ്വഭാവികമാണ്. എ?ന്റെ സഹായിയോട് അവളുടെ സഹോദരി രംഗോലിയെ വിളിച്ചു കൊണ്ട് വരാന്‍ പറഞ്ഞു. റൂമിലെത്തിയ രംഗോലി എന്നോട് മാപ്പ് പറഞ്ഞു. അവളെ തെറ്റിദ്ധരിക്കരുതെന്നും പറഞ്ഞു. ഞാന്‍ അതൊന്നും കാര്യമായി എടുത്തില്ല.
ഒരു വ്യക്തി എന്ന നിലയില്‍ അവളെ വിലയിരുത്താന്‍ സമയമായിട്ടുണ്ടായിരുന്നില്ല അന്ന്. ഞാനും കങ്കണയും പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത് 2013 ലാണ്. ആ സമയത്ത് ഞങ്ങള്‍ പരസ്പരം കാണുന്നത് പോലും അപൂര്‍വമായിരുന്നു. ഞാന്‍ അവളോട് വിവാഹാഭ്യര്‍ഥന നടത്തിയെന്ന പ്രചരണവും ഉണ്ടായിരുന്നു. അതിനിടയിലാണ്, ഞങ്ങള്‍ ഇരുവരുമുള്ള ഫോട്ടോഷോപ്പ് ചെയ്ത ഒരു ചിത്രം പ്രചരിക്കുന്നത്.
ആദ്യം ഞാന്‍ അവഗണിച്ചു. ഒരു നടനെന്ന നിലയില്‍ ഞാന്‍ ധരിച്ചതും പഠിച്ചതും അങ്ങനെ ചെയ്യാനായിരുന്നു. ഞാന്‍ ഇതെക്കുറിച്ച് എന്റെ സുഹൃത്തുക്കളോട് സംസാരിച്ചു. അവരില്‍ ചിലര്‍ അവളുടെ സുഹൃത്തുക്കളോടും സംസാരിച്ചു. അതിന്റെ അനന്തരഫലം വലുതായിരുന്നു.
അവളുടെ സഹോദരി രംഗോലി എനിക്ക് നേരെ ബലാ ത്സം ഗം പോലുള്ള വാക്കുകള്‍ ഉപയോഗിച്ചു. പ്രശ്‌നങ്ങളില്‍ നിന്ന് അകന്നു നില്‍ക്കാന്‍ ഞാന്‍ ഒരുപാട് ശ്രമിച്ചു. എനിക്ക് രണ്ട് കുട്ടികളുണ്ട്. ആരോപണങ്ങള്‍ വരട്ടെ. നേരിടാന്‍ ഞാന്‍ തയാറാണ്. വിവാദങ്ങള്‍ക്ക് മറുപടിയായി ഹൃത്വിക് പറഞ്ഞുനിര്‍ത്തി.