in

പൂളിൽ നീന്തി കുളിച്ച് അമൃത സുരേഷ്, വീഡിയോ പങ്കുവെച്ച് താരം; വീഡിയോ കാണാം

ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ മലയാളികള്‍ക്ക് സുപരിചിതയായി മാറിയ താരമാണ് അമൃത സുരേഷ്. വ്യത്യസ്തമായ ആലാപന രീതിയിലൂടെ ഫൈനലില്‍ വരെ എത്താന്‍ സാധിച്ച താരം വളരെ പെട്ടെന്ന് തന്നെ മലയാളികള്‍ക്കിടയില്‍ സുപരിചിതയായി മാറുകയുണ്ടായി.

നിരവധി സിനിമകളില്‍ അടക്കം ഹിറ്റ് ഗാനങ്ങള്‍ പാടുവാന്‍ അവസരം ലഭിച്ച അമൃത ഇന്ന് സോഷ്യല്‍ മീഡിയയിലെ മിന്നുന്ന താരമാണ്. താരത്തിന്റെ വിശേഷങ്ങളും വാര്‍ത്തകളും ഒക്കെ വളരെ പെട്ടെന്ന് തന്നെ ആളുകള്‍ ഏറ്റെടുക്കാറുമുണ്ട്. 2010ല്‍ റിയാലിറ്റി ഷോയുടെ സ്‌പെഷ്യല്‍ ഗസ്റ്റ് ആയി വന്ന ചലച്ചിത്രതാരം ബാലയുമായി താരം പ്രണയത്തിലാവുകയും പിന്നീട് ഇരുവരും വിവാഹം കഴിക്കുകയും ചെയ്തിരുന്നു.

സിനിമാലോകത്തുള്ള പ്രമുഖ താരങ്ങളെല്ലാം പങ്കെടുത്ത വിവാഹം വളരെ ആഘോഷപൂര്‍വ്വം തന്നെയാണ് സോഷ്യല്‍ മീഡിയ അടക്കം കൈകാര്യം ചെയ്തത്. എന്നാല്‍ 2016 ഇരുവരും വിവാഹമോചിതരാവുകയായിരുന്നു. വിവാഹമോചന ശേഷവും പിന്നണി ഗാനരംഗത്തും ആല്‍ബങ്ങളിലും സമൂഹമാധ്യമങ്ങളിലും സജീവമായി ഇടപെടുവാന്‍ അമൃതയ്ക്ക് സാധിച്ചു.

സഹോദരി അഭിരാമി സുരേഷമായി ചേര്‍ന്ന് അമൃതം ഗമയ എന്ന മ്യൂസിക്കല്‍ ബാന്‍ഡ് നടത്തിവരുന്ന താരം ഇതിനിടയില്‍ ഫോര്‍വേഡ് മാഗസിന്റെ മോഡലായി നടത്തിയ ഫോട്ടോഷൂട്ട് ആളുകള്‍ക്കിടയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഫോട്ടോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത് താരം തന്നെയായിരുന്നു.

ചിത്രത്തിനു താഴെ അടി വസ്ത്രം എവിടെ എന്ന് അടക്കമുള്ള പല അശ്ലീല കമന്റുകളും താരത്തിനെ തേടി എത്തുകയും ചെയ്തിരുന്നു. എന്നാല്‍ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കെല്ലാം ശക്തമായ രീതിയില്‍ തന്നെയാണ് അമൃത പ്രതികരിച്ചിട്ടുള്ളത്. സഹോദരിമാര്‍ ഒന്നിച്ചു തുടങ്ങിയ അമൃതംഗമയ എന്ന മ്യൂസിക്കല്‍ ബാന്റിന് മികച്ച പ്രതികരണമാണ് സംഗീത പ്രേമികള്‍ക്ക് ഇടയില്‍ നിന്നും ലഭിക്കുന്നത്.

സംഗീതം എന്നതുപോലെ ഫാഷന്‍ രംഗത്തും സജീവമായി ഇടപെടുവാന്‍ അമൃതയ്ക്ക് സാധിക്കുന്നുണ്ട്. അതിന് ഉദാഹരണമാണ് താരം നടത്തിയ പല ഫോട്ടോഷൂട്ടുകളും വളരെ പെട്ടെന്ന് തന്നെ ആളുകള്‍ ഏറ്റെടുക്കുന്നത്. അടുത്തകാലത്തായി അമൃത വാര്‍ത്താമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത് സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍മായുള്ള പ്രണയ ബന്ധത്തോടെയാണ്.

Amrutha Suresh family

ഗോപി സുന്ദറിന്റെ മൂന്നാമത്തെ ബന്ധമാണ് അമൃതയുമായി ഉള്ളത്. ഇതിനെതിരെ ശക്തമായ വിമര്‍ശനങ്ങളും ആരാധകരുടെ ഭാഗത്തുനിന്നും ഉയര്‍ന്നിരുന്നു. ഗോപി സുന്ദറും അമൃത സുരേഷും ഒന്നിച്ചുള്ള പല ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്. ഇരുവരുടെയും യാത്രകളും സംഗീതവും മറ്റു വിശേഷങ്ങള്‍ എല്ലാം താരങ്ങള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യാറും ഉണ്ട്.

ഇപ്പോള്‍ ഒരു വീഡിയോ ആണ് താരം അപ്ലോഡ് ചെയ്തിരിക്കുന്നത്. വീക്ക് എന്‍ഡ് മൂഡിലുള്ള താരം സ്വിമ്മിങ് പൂളില്‍ നീന്തി കളിക്കുന്നതിന്റെ വീഡിയോകള്‍ ആണ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. ”ഈ ലോകം ശരിയാണെന്ന് തോന്നിപ്പിക്കാന്‍ നിനക്ക് മാത്രമേ കഴിയൂ.. ക്ഷമിക്കണം സുഹൃത്തുക്കളേ, എന്റെ പൂള്‍ വീഡിയോകളില്‍ എനിക്ക് വല്ലാത്ത താല്‍പ്പര്യമുണ്ട്..” എന്നാണ് താരം വീഡിയോയ്ക്ക് അടിക്കുറിപ്പ് നല്‍കിയത്.

Written by Editor 3

ആ വീഡിയോയിൽ ‍ഞാൻ മദ്യപിച്ചിരുന്നു, അത് കണ്ട് അമ്മ ചിരിച്ചതേയുള്ളൂ, മദ്യപിക്കും മുമ്പ് അച്ഛനോട് അനുവാദം വാങ്ങി; പ്രിയ വാര്യർ

ഗോകർണയിൽ ചുറ്റിക്കറങ്ങുന്ന വീഡിയോ പങ്കുവെച്ച് അനാർക്കലി.. അടിച്ചു പൊളിക്കുവാണല്ലോ എന്ന് ആരാധകർ