in

ആ വീഡിയോയിൽ ‍ഞാൻ മദ്യപിച്ചിരുന്നു, അത് കണ്ട് അമ്മ ചിരിച്ചതേയുള്ളൂ, മദ്യപിക്കും മുമ്പ് അച്ഛനോട് അനുവാദം വാങ്ങി; പ്രിയ വാര്യർ

നിരവധി ആരാധകരുള്ള നടിയാണ് പ്രിയ പ്രകാശ് വാര്യര്‍. ഒരു അടാർ ലവ് എന്ന സിനിമയിലൂടെ ആണ് താരം അഭിനയരംഗത്തേക്ക് കടക്കുന്നത്. സംവിധാനം ചെയ്ത ഈ സിനിമയിലെ പാട്ടുകൾ വലിയ രീതിയിൽ ഹിറ്റായി മാറിയിരുന്നു. താരം ഒറ്റ ദിവസം കൊണ്ട് ഒരു ഇൻറർനെറ്റ് സെൻസേഷൻ ആയി മാറുകയും ചെയ്തു.

ഇപ്പോൾ ഫോർ ഇയേഴ്സ് എന്ന സിനിമയിലാണ് താരം അഭിനയിക്കുന്നത്. രഞ്ജിത്ത് ശങ്കർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സർജാനോ ഖാലിദ് ആണ് സിനിമയിലെ നായകനായി എത്തുന്നത്. ക്യാമ്പസ് പ്രണയകഥയാണ് ചിത്രം പറയുന്നത് എന്നാണ് ചിത്രത്തിൻറെ ട്രെയിലർ സൂചിപ്പിക്കുന്നത്.

അതേ സമയം ചിത്രം ടോക്സിക് റിലേഷൻഷിപ്പിനെ ഗ്ലോറിഫൈ ചെയ്യുന്നു എന്ന തരത്തിൽ വിമർശനം വന്നിരുന്നു. ഇതിനെക്കുറിച്ച് പ്രിയ വാര്യർക്ക് പറയാനുള്ളത് ഇങ്ങനെയാണ് – “ടോക്സിക് ബന്ധങ്ങളെ ഒരിക്കലും ഈ സിനിമയിൽ ഗ്ലോറിഫൈ ചെയ്തിട്ടില്ല. വല്ലപ്പോഴും ഉണ്ടാകുന്ന ദേഷ്യപ്പെടലിന്റെ ടോക്സിക് എന്ന് പറയാൻ സാധിക്കില്ല. എല്ലാവർക്കും ദേഷ്യം വരും. പരസ്പരം ദേഷ്യപ്പെടാതെ ഒരു റിലേഷൻഷിപ്പ് മുന്നോട്ടു പോകും എന്ന് എനിക്ക് തോന്നുന്നില്ല.

അതുമായി ബന്ധപ്പെട്ട ചില രംഗങ്ങൾ സിനിമയിൽ ഉണ്ട്. സിനിമയിലെ ഗായത്രിയും വിശാലും വീണ്ടെടുത്ത പ്രതികരിക്കുന്നവർ തന്നെയാണ്”. അപ്രതീക്ഷിതമായി ലഭിച്ച സെലിബ്രിറ്റി സ്റ്റാറ്റസിനെ കുറിച്ച് പ്രിയ പറയുന്നത് ഇങ്ങനെയാണ് – “ബികോം ഒരു വർഷം കഴിഞ്ഞപ്പോൾ ആണ് അഡാർ ലവ് സിനിമയിൽ അവസരം ലഭിച്ചത്. പിന്നീട് പരീക്ഷകൾക്ക് വേണ്ടി മാത്രമാണ് കോളേജിൽ പോയത്.

അന്ന് എനിക്ക് 18 വയസ്സ് മാത്രമായിരുന്നു പ്രായം. പാട്ട് വൈറൽ ആയ ശേഷവും ഞാൻ നോർമൽ ലൈഫ് തന്നെയായിരുന്നു ജീവിച്ചത്. ഒരിക്കൽ കോളേജിൽ പോയപ്പോൾ അവിടുത്തെ സ്റ്റുഡൻസ് മുഴുവൻ വന്ന് ആരവം ഉണ്ടാക്കിയിരുന്നു. അത് മാത്രം ഓർമ്മയിലുണ്ട്. എൻറെ കാര്യങ്ങൾ എല്ലാം പഴയതുപോലെ തന്നെയാണ് നടന്നത്. പുറത്തു നിൽക്കുന്നവർക്ക് മാത്രമാണ് ഞാൻ സെലിബ്രിറ്റി”. ഇതിനു പിന്നാലെ ഒരു വീഡിയോയെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്. “ബാംഗ്ലൂരിൽ വെച്ചാണ് ആ വീഡിയോ എടുത്തത്.

ആ വീഡിയോയിൽ ഞാൻ കുടിച്ചിരുന്നു. എല്ലാവരും ചെയ്യുന്ന കാര്യങ്ങളാണ് ഞാനും ചെയ്തത്. പക്ഷേ ഒരു പബ്ലിക് ഫിഗർ ആയതാണ് പ്രശ്നം. എൻറെ അമ്മ ആ വീഡിയോ കണ്ടപ്പോൾ ചിരിച്ചു. എന്തിനാണ് മോശം വാക്കുകൾ ഉപയോഗിക്കുന്നത് എന്നായിരുന്നു അച്ഛൻ ചോദിച്ചത്. ഇതല്ലാതെ ഒന്നും പറഞ്ഞിട്ടില്ല. അച്ഛനോട് പറഞ്ഞ ശേഷം ആയിരുന്നു ആദ്യത്തെ തവണ കുടിച്ചത് തന്നെ. അത്രയും ഫ്രീഡം ആണ് എനിക്ക് ഫാമിലി നൽകിയിട്ടുള്ളത്” പ്രിയ വാര്യർ പറയുന്നു.

Written by Editor 3

അതേടാ ഞാൻ മനപൂർവ്വം ഇടാഞ്ഞതാ.. നിങ്ങൾ കാണാവുന്നത് ഒക്കെ കണ്ടോ, ഫോട്ടോക്ക് താഴെ കമന്റ് അടിച്ചവർക്ക് മാസ്സ് മറുപടിയുമായി താരം

പൂളിൽ നീന്തി കുളിച്ച് അമൃത സുരേഷ്, വീഡിയോ പങ്കുവെച്ച് താരം; വീഡിയോ കാണാം