in

തെലുഗിൽ ലിപ്‌ ലോക്കിലും ഗ്ലാമർ രംഗങ്ങളിലും തകർത്ത് നമ്മുടെ സ്വന്തം അനുപമ: വീഡിയോ സോങ് വൈറൽ

പ്രേമം എന്ന സൂപ്പര്‍ഹിറ്റ് സിനിമയിലൂടെ തെന്നിന്ത്യയുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനുപമ പരമേശ്വരന്‍. പ്രേമത്തിലെ ചുരുളന്‍ മുടിക്കാരി മേരിയെ അത്ര പെട്ടെന്നൊന്നും ആരും മറക്കില്ല. അനുപമ പരമേശ്വരന്റെ ആ ചുരുണ്ട മുടി സിനിമ പ്രേക്ഷകര്‍ക്ക് അത്രയേറെ ഇഷ്ടമാണ്. മലയാളത്തില്‍ വിരലിലെണ്ണാവുന്ന ചിത്രങ്ങള്‍ മാത്രമേ ചെയ്തിട്ടുള്ളൂ.

പക്ഷേ തെലുങ്കില്‍ താരത്തിന് കൈനിറയെ ചിത്രങ്ങളാണ് പിന്നീട് ലഭിച്ചത്. ഇപ്പോള്‍ തെന്നിന്ത്യയിലെ മുന്‍നിരയിലെ അനുപമ പരമേശ്വരന്‍ നിരവധി സൂപ്പര്‍താരങ്ങള്‍ക്കൊപ്പം എല്ലാം ഇതിനോടകം വേഷമിട്ടു കഴിഞ്ഞു. നിവിന്‍ പോളിയ്‌ക്കൊപ്പം പ്രേമത്തിലെ മേരിയായി മലയാള സിനിമയില്‍ ശ്രദ്ധ നേടിയ നടി തന്റെ ആദ്യ സിനിമ ശ്രദ്ധിക്കപ്പെട്ടതോടെ തെന്നിന്ത്യയിലൊട്ടാകെ തിരക്കേറിയ താരമായി മാറുകയായിരുന്നു.

മലയാളത്തിലും തമിഴകത്തും ഒരുപോലെ ഹിറ്റായ പ്രേമം എന്ന ചിത്രത്തിലൂടെ അനുപമ പരമേശ്വരന്‍ പ്രശസ്തിയുടെ കൊടുമുടി കയറുകയായിരുന്നു. പിന്നീട് മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് സിനിമകളിലും അനുപമ വളരെ സജീവമാകുകയായിരുന്നു. പ്രേമം തെലുങ്ക് റീമേക്കിലൂടെ തെലുങ്കിലെ മിന്നും താരമായി മാറിയ അനുപമ പരമേശ്വരന്‍ ഇന്ന് തെന്നിന്ത്യയിലെ സൂപ്പര്‍സ്റ്റാറുകളുടെ നായികമാരുടെ പട്ടികയില്‍ മുന്‍ പന്തിയില്‍ തന്നെയാണുള്ളത്.

സോഷ്യല്‍ മീഡിയയിലും അനുപമ ഏറെ സജീവമാണ്. അനുപമയുടെ പുത്തന്‍ ഗാനം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ്. വളരെ പെട്ടന്ന് തന്നെ വീഡിയോ സോങ് ഇന്ത്യ ഒട്ടാകെ വൈറലായി മാറി. ആഷിഷ് റെഡ്ഡിയും അനുപമ പരമേശ്വരനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തെലുങ്ക് ചിത്രമായ ‘റൗഡി ബോയ്‌സ് എന്ന സിനിമയിലെ ഒരു ഗാനം കഴിഞ്ഞദിവസം പുറത്ത് വിട്ടിരുന്നു. ഈ ഗാനരംഗത്തില്‍ ഇരുവരും തമ്മിലുള്ള പ്രണയരംഗങ്ങള്‍ കോര്‍ത്തിണക്കിയിരുന്നു.

അനുപമയും ആഷിഷും തമ്മിലുള്ള ലിപ്ലോക്ക് രംഗം ഉള്‍പ്പെട്ട ഗാനമാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. നേരത്തേ ട്രെയിലറും ഇത്തരത്തില്‍ ശ്രദ്ധ നേടിയിരുന്നു. ട്രെയിലര്‍ റിലീസ് ചെയ്തത് മുതല്‍ ചിത്രത്തിലെ അനുപമയുടെ ലിപ് ലോക്ക് രംഗം ചര്‍ച്ചയായിരുന്നു. ചിത്രത്തില്‍ നടിയുടെ ഇഴുകി ചേര്‍ന്നുള്ള അഭിനയവും കൂടെ കണ്ടപ്പോള്‍, അനുപമ ഇങ്ങനെയൊക്കെ ചെയ്യുമോ എന്നായി ആരാധകരുടെ ചോദ്യം.

ലിപ് ലോക്ക് രംഗം ആ സിനിമയുടെ ഒരു ഭാഗം മാത്രമാണ്. ആഷിഷ് ചെയ്യുന്ന കഥാപാത്രത്തെയാണ് ചുംബിച്ചത് എന്ന നിലയില്‍ മാത്രമേ കണ്ടിട്ടുള്ളൂ. സിനിമ കണ്ടവര്‍ ഇഴുകി ചേര്‍ന്ന് അഭിനയിച്ച രംഗം കാണുമ്പോള്‍ സിനിമയില്‍ അതിന്റെ ആവശ്യകതയെ കുറിച്ച് മനസ്സിലാക്കും എന്നും അനുപമ പറയുന്നു. അനുപമയുടെ എട്ടാമത്തെ തെലുങ്ക് പ്രോജക്ട് ആണിത്. ചിത്രത്തില്‍ കാവ്യ എന്ന കഥാപാത്രത്തെയാണ് അനുപമ അവതരിപ്പിക്കുന്നത്.

സിനിമയുടെ നിര്‍മാതാവായ ദില്‍ രാജുവിന്റെ മരുമകനാണ് ആഷിഷ്. ഹര്‍ഷ കോനുഗണ്ടി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഭിനയത്തോടപ്പം തന്നെ സോഷ്യല്‍ മീഡിയയിലും സജീവമാണ് അനുപമ. തെലുങ്കിലെത്തിയതോടെ ഗ്ലാമര്‍ വേഷങ്ങളും അനുപമ സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്.

Written by Editor 3

സോഷ്യൽ മീഡിയയിൽ വൈറലായി നവദമ്പതികളുടെ പുത്തൻ വെഡിങ് ഫോട്ടോഷൂട്ട്; സദാചാരാ അക്രമവുമായി നിരവധി പേർ: ഫോട്ടോസ്

ഞാൻ പ്രണയിച്ചിട്ടുണ്ട്… അത് വലിയൊരു വികാരം ആണ്; മനസ്സ് തുറന്ന് പ്രേക്ഷകരുടെ പ്രിയ താരം അൻഷിത