മലയാളികളുടെ മാത്രമല്ല ലോകം മുഴുവനുമുള്ള ഗാന പ്രേമികളുടെ പ്രീയ ഗായികയാണ് കെഎസ് ചിത്ര. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഒറിയ, ഹിന്ദി, ബംഗാളി, ആസാമീസ്, തുളു തുടങ്ങിയ വിവിധ ഭാഷകളിലായി പതിനെണ്ണായിരത്തിൽ അധികം പാട്ടുകൾ ചലച്ചിത്രങ്ങൾക്ക് വേണ്ടിയും ഏഴായിരത്തോളം പാട്ടുകൾ അല്ലാതെയും പാടിയിട്ടുണ്ട്. മികച്ച പിന്നണി ഗായികക്കുള്ള ദേശീയ പുരസ്‌കാരവും വിവിധ സംസ്ഥാന സർക്കാരുകളുടെ പുരസ്‌കാരവും പല തവണ നേടിയിട്ടുണ്ട്. 2005ൽ പത്മശ്രീ പുരസ്‌കാരവും ചിത്രയ്ക്ക് സമ്മാനിക്കപ്പെട്ടു. പ്രീയ ഗായിക ചിത്രയ്ക്ക് ഇന്ന് 58-ാം ജന്മദിനമാണ്.
സംഗീതജ്ഞനും അദ്ധ്യാപകനുമായ കരമന കൃഷ്ണൻ നായരുടെയും ശാന്തകുമാരിയുടേയും രണ്ടാമത്തെ പുത്രിയായി 1963 ജുലൈ 27ന് കെ.എസ്. ചിത്ര തിരുവനന്തപുരത്ത് ജനിച്ചു. പ്രമുഖ ഗായികയായിരുന്ന കെ.എസ്. ബീന, ഗിറ്റാർ വിദഗ്ദ്ധൻ കെ.എസ്. മഹേഷ് എന്നിവരാണ് സഹോദരങ്ങൾ.
ഇപ്പോഴിതാ അമ്മയുടെ ഓർമ്മ ദിനത്തിൽ വികാരഭരിതമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ചിത്ര. ഇപ്പോഴും അമ്മ ഞങ്ങൾക്കൊപ്പമുണ്ടായിരുന്നെങ്കിൽ ഓരോ നിമിഷവും മനോഹരമായേനെയെന്ന് കെ എസ് ചിത്ര പറയുന്നു. 26 വർഷങ്ങൾ കഴിഞ്ഞെങ്കിലും അമ്മയുടെ ഓർമകൾ ഒരിക്കലും മായുന്നില്ല. മിസ് ചെയ്യുന്നു മമ്മി എന്നും കെ എസ് ചിത്ര കുറിച്ചു.