ലൈഫ് ഓഫ് ജോസൂട്ടി, ഞാന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിയ്ക്കപ്പെട്ട നടിയാണ് നടിയാണ് ജ്യോതി കൃഷ്ണ. വിവാഹ ശേഷം അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുന്ന നടി തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ്. നല്ലൊരു തിരക്കഥയും കഥാപാത്രവും വന്നാല്‍ സിനിമയിലേക്ക് മടങ്ങി വരും എന്ന് ജ്യോതി കൃഷ്ണ നേരത്തേ അറിയിച്ചിരുന്നു.
സിനിമയില്‍നിന്ന് ഇടക്കാലത്ത് ഒരു ഇടവേള എടുത്തിരുന്ന താരം ദുബായില്‍ എഫ് എം റേഡിയോയില്‍ ജോലി ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ അരുണ്‍ ആനന്ദ് രാജ് എന്ന ആളെ പരിചയപ്പെടുകയും 2019 നവംബര്‍ 17ന് ജ്യോതിയും അരുണും തമ്മിലുള്ള വിവാഹം നടക്കുകയും ചെയ്തിരുന്നു. വിവാഹശേഷം അഭിനയത്തില്‍ നിന്നും മാറിനില്‍ക്കുന്ന താരം വലിയ ഒരു തിരിച്ചു വരവിന് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
നല്ലൊരു തിരക്കഥയും കഥാപാത്രവും വന്നാല്‍ സിനിമയിലേക്ക് മടങ്ങി വരുമെന്ന് ജ്യോതി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. വിവാഹത്തിനു മുന്‍പ് ജീവിതത്തെ ഗൗരവമായി കണ്ടിരുന്നില്ല എന്നും എല്ലാം തമാശയായിരുന്നു എന്നുമാണ് താരം പറയുന്നത്. വീട്ടില്‍ താനും അമ്മയും മാത്രമായിരുന്നു ഉണ്ടായിരുന്നത്. വിവാഹശേഷമാണ് ജീവിതത്തിന്റെ പ്രാധാന്യം എത്രത്തോളം ഉണ്ടെന്നും ഓരോ കാര്യങ്ങളെയും എങ്ങനെ സമീപിക്കണമെന്നും തിരിച്ചറിഞ്ഞത്.
ചുറ്റും പലതരം ആളുകളായിരിക്കും ഉണ്ടാവുക. എല്ലാ വിവാഹശേഷം തിരിച്ചറിഞ്ഞു. വലിയ ഒരു പാഠം തന്നെയായിരുന്നു എനിക്ക് വിവാഹം. കുടുംബജീവിതത്തിന്റെ പ്രാധാന്യം തിരിച്ചറിയുവാനും എനിക്ക് വിവാഹത്തിലൂടെയാണ് സാധിച്ചത്. ഒറ്റമോള്‍ ആയിരുന്നതിനാല്‍ തന്നെ വലിയ സ്വാര്‍ത്ഥതയായിരുന്നു എനിക്ക്. ഇപ്പോള്‍ എല്ലാം മാറിയെന്നും വിവാഹ ശേഷമാണ് ഇതൊക്കെ തിരിച്ചറിഞ്ഞത് എന്നും താരം പറയുന്നു.
വിവാഹശേഷം ഒരു ബ്രേക്ക് എടുത്തത് മനഃപൂര്‍വ്വമാണെന്നും കല്യാണം കഴിഞ്ഞ് 9 മാസമായപ്പോഴേക്കും ഗര്‍ഭിണിയായി എന്നും താരം പറയുന്നു. തീര്‍ച്ചയായും അപ്പോള്‍ പൂര്‍ണ്ണമായും ശ്രദ്ധ കുടുംബത്തിന് തന്നെയാണ് നല്‍കിയിരുന്നത്. എന്നാല്‍ സിനിമയുടെ വാല്യൂ അറിയുന്ന കുടുംബത്തിലാണ് ഞാന്‍ വിവാഹിതയായത്. ഭര്‍ത്താവ് എനിക്ക് വളരെ സപ്പോര്‍ട്ട് ആണ്.
ചെയ്യുകയാണെങ്കില്‍ ഒരു നല്ല കഥാപാത്രം ചെയ്യണമെന്ന് അദ്ദേഹം എപ്പോഴും പറയാറുണ്ടെന്ന് ജ്യോതി വ്യക്തമാക്കുന്നു. സിനിമ ഒരു പാഷന്‍ ആണെന്നും പ്രതിഫലത്തിനായി ഒരു സിനിമ പോലും ചെയ്തിരുന്നില്ല എന്നും താരം പറയുന്നു. ചില സിനിമകളുടെ കഥ കേള്‍ക്കുമ്പോള്‍ പരാജയം ആകും എന്ന് തോന്നാറുണ്ട്. എന്ന് വച്ച് അഭിനയിച്ച സിനിമകളെല്ലാം വിജയമായിരുന്നു എന്നല്ല.
കഥയും കഥാപാത്രവും നോക്കിയാണ് ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്നത് എന്നും താരം വ്യക്തമാക്കുന്നു. അഭിനയ ജീവിതത്തില്‍ നിന്ന് ഇടവേള എടുത്തിട്ടുണ്ടെങ്കിലും സോഷ്യല്‍ മീഡിയയില്‍ താരം സജീവസാന്നിധ്യം തന്നെയാണ്. ഇപ്പോള്‍ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത്. നിരവധി പേരാണ് താരത്തിന്റെ ചിത്രങ്ങള്‍ക്ക് കമന്റുകളുമായെത്തിയത്. വൈറ്റ് ടോപ്പിലും ജീന്‍സിലുമാണ് താരമെത്തിയത്. ക്യൂട്ട് ലുക്കെന്നാണ് മിക്കവരും കമന്റ് ചെയ്യുന്നത്.