മിനിസ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്കെത്തി താരമായി മാറിയവരേറെയാണ്. സീരിയലുകളില്‍ നിന്നും വരുന്നവരെ മാറ്റിനിര്‍ത്തുന്ന തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് ചിലരൊക്കെ പറഞ്ഞിരുന്നു. സീതയെന്ന പരമ്പരയിലൂടെയായാണ് സ്വാസികയുടെ കരിയര്‍ മാറിമറിഞ്ഞത്. അതിന് ശേഷമായാണ് സിനിമയിലും അവസരങ്ങള്‍ ലഭിച്ചത്.
സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ചതുരത്തില്‍ നായികയായെത്തിയത് സ്വാസികയായിരുന്നു. അത് ബോള്‍ഡായ തീരുമാനമായിരുന്നുവെന്ന് താരം വ്യക്തമാക്കിയിരുന്നു. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. സാധികയുടെ അസാമാന്യ പ്രകടനം എന്നാണ് ചിത്രത്തെ കുറിച്ച് പ്രേക്ഷകര്‍ പറയുന്നത്.
എന്നാല്‍ സീത ഇങ്ങനെയൊന്നും ചെയ്യേണ്ടിയിരുന്നില്ല എന്നാണ് ചിലരുടെ അഭിപ്രായം. എന്നാല്‍ സ്വാസിക പറയുന്നു, നല്ല ഒരു വേഷം വന്നിട്ട് അത് ഞാന്‍ ചെയ്തില്ല എങ്കില്‍ നഷ്ടം എനിക്ക് മാത്രമാണ് എന്ന്. ചതുരം ഒരു എ സര്‍ട്ടിഫൈഡ് പടം ആയിരിയ്ക്കും എന്ന് എനിക്ക് സ്‌ക്രിപ്റ്റ് വായിക്കുമ്പോള്‍ തന്നെ അറിയാമായിരുന്നു.
ഇന്ന ഇന്ന രംഗങ്ങള്‍ എല്ലം ഉണ്ടാവും എന്നും വേഷ വിധാനം ഇങ്ങനെയൊക്കെ ആയിരിയ്ക്കും എന്നും പറഞ്ഞിട്ടുണ്ട്. പക്ഷെ കഥ കേട്ടപ്പോള്‍ ഈ പടം ചെയ്യുന്നത് തെറ്റില്ല എന്ന് എനിക്ക് തോന്നി. ഇങ്ങനെയൊക്കെ ഉണ്ടെങ്കിലും സിനിമയുടെ ടോട്ടല്‍ കഥ മികച്ചതാണ്. നല്ല അഭിനയ പ്രാധാന്യമുള്ള കഥാപാത്രവുമാണ്. ഈ വേഷം ഞാന്‍ ചെയ്തില്ല എങ്കില്‍ മറ്റാരെങ്കിലും ചെയ്യും.
അപ്പോള്‍ നഷ്ടം എനിക്ക് മാത്രമാണ്. എ സര്‍ട്ടിഫൈഡ് പടം ആണെന്നല്ലേ ഉള്ളൂ, ഞാന്‍ അഭിനയിച്ചത് പോണ്‍ സിനിമയില്‍ ഒന്നും അല്ലല്ലോ എന്നാണ് സ്വാസിക ചോദിയ്ക്കുന്നത്. സിനിമയിലേക്ക് വരുന്ന സമയത്ത് ഒരിക്കലും കിടപ്പറ രംഗങ്ങളില്‍ അഭിനയിക്കില്ല, ലിപ് ലോക്ക് ചെയ്യില്ല, ഷോട്‌സ് ഇടില്ല എന്നൊക്കെ ഞാനും പറഞ്ഞിരുന്നു.
പക്ഷെ പിന്നീട് ആണ് സിനിമയെ കുറിച്ച് കൂടുതല്‍ അറിയുന്നതും കാഴ്ചപ്പാടുകള്‍ മാറുന്നതും. കഥാപാത്രത്തിന് വേണ്ടി ഓരോരുത്തരും എടുക്കുന്ന എഫേട്‌സ് അത്രയും ആണ്. ഏത് സിനിമ വരുമ്പോഴും അമ്മയോട് എല്ലാം വിശദമായി പറയാറുണ്ട്. ചതുരം വന്നപ്പോള്‍ തന്നെ കഥാപാത്രം എങ്ങിനെയുള്ളതാണ് എന്നും, ഏതൊക്കെ രംഗങ്ങള്‍ ഉണ്ടാവും എന്നും, ഡ്രസ്സിങ് സ്‌റ്റൈല്‍ എങ്ങിനെയായിരിയ്ക്കും എന്നും എല്ലാം പറഞ്ഞിട്ടുണ്ട്.
ഒരുപാട് ആളുകള്‍ക്ക് മുന്നില്‍ വച്ച് ആണ് ചെയ്യുന്നതും. ക്യാമറയ്ക്ക് വേണ്ടി ചെയ്യുന്ന രംഗങ്ങളില്‍, അതേ ഫീല്‍ നമുക്കും ഉണ്ടാവും എന്ന് തെറ്റിദ്ധരിക്കരുത്. ചിലരുടെ ധാരണ ഇത്തരം റൊമാന്റിക് രംഗങ്ങള്‍ അതേ ഫീലിലാണ് നമ്മള്‍ ചെയ്യുന്നത് എന്നതാണ്. അത് തെറ്റാണ്.
റൊമാന്റിക് രംഗം മാത്രമല്ല, ഏതൊരു ഇമോഷന്‍ രംഗവും ആക്ഷന്‍ രംഗവും ചെയ്യുന്നത് ക്യാമറയ്ക്ക് വേണ്ടി മാത്രമാണ്. ഫീല്‍ ചെയ്തുകൊണ്ട് അല്ല- സ്വാസിക പറഞ്ഞു. ഇന്ത്യന്‍ സംസ്‌കാരത്തിന് യോജിക്കുന്നതല്ല എന്ന രൂപത്തിലുള്ള വര്‍ത്തമാനങ്ങള്‍ ആണ് വിമര്‍ശിക്കുന്നവര്‍ ഉന്നയിക്കുന്നത്. ഇതിന് മറുപടി എന്നോണം ഇപ്പോള്‍ താരം പറഞ്ഞ വാക്കുകള്‍ വൈറല്‍ ആവുകയാണ്.
ദീപികയും ആലിയയും ചെയ്യുമ്പോള്‍ കയ്യടിക്കും… മലയാളത്തില്‍ ഒരാള്‍ ചെയ്താല്‍ അംഗീകരിക്കില്ല എന്നാണ് താരം പറഞ്ഞിരിക്കുന്നത്. വളരെ പെട്ടെന്ന് താരത്തിന്റെ വാക്കുകള്‍ ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. കാരണം അത് സത്യം തന്നെയാണ്. മലയാളികള്‍ക്കിടയില്‍ ആണെങ്കിലും മറ്റു താരങ്ങള്‍ ഇത്തരത്തിലുള്ള വേശങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ നിറഞ്ഞ കൈയ്യടികള്‍ നല്‍കാറുണ്ട്.
പതിമൂന്ന് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ശക്തമായ കഥാപാത്രം കിട്ടുകയാണ്. നൂറ് സീനുള്ള സിനിമയില്‍ 99 സീനിലും ഞാനുണ്ട്, പോസ്റ്ററുകളില്‍ മെയിന്‍ ആയി ഞാന്‍ വരുന്നു. ഇതൊക്കെ ആണല്ലോ ഞാന്‍ സ്വപ്നം കണ്ടത്. ഇനി ഞാനെന്തിനാണ് വേറെ കാര്യങ്ങള്‍ ആലോചിക്കുന്നതെന്നും താരം പറയുന്നു.