ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും മുന്‍ പാകിസ്താനി ക്രിക്കറ്റര്‍ ശുഐബ് മാലിക്കും കായിക രംഗത്തെ പ്രിയ താരദമ്പതികളാണ്. ഇരുവരും വിവാഹ മോചനത്തിന് ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ ഇതുവരെ സാനിയയോ ശുഐബ് മാലിക്കോ പരസ്യമായി പ്രതികരിച്ചിട്ടില്ല.
ഇപ്പോളിതാ ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് പാക് മാധ്യമങ്ങള്‍. നിയമപരമായ പ്രശ്‌നങ്ങള്‍ പരിഹരിച്ച ശേഷം ടെന്നീസ് താരം സാനിയ മിര്‍സയും പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കും വിവാഹമോചനം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയേക്കുമെന്നാണ് പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
”വ്യത്യസ്ത ഷോകളുമായി ബന്ധപ്പെട്ട് ഒപ്പിട്ട കരാറുകളും നിയമപരമായ സങ്കീര്‍ണതകളും കാരണം ദമ്പതികള്‍ ഇത്തരം അഭ്യൂഗങ്ങളെ അഭിസംബോധന ചെയ്യുന്നില്ല,” സ്രോതസ്സുകളെ ഉദ്ധരിച്ച് ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇരുവര്‍ക്കും നിരവധി കരാറുകള്‍ ‘പൂര്‍ത്തിയാക്കാനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ ആഴ്ച ആദ്യം സാനിയ ഇന്‍സ്റ്റാഗ്രാമില്‍ ഒരു കുറിപ്പ് പങ്കിട്ടതിന് ശേഷമാണ് അവരുടെ വേര്‍പിരിയലിനെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കാന്‍ തുടങ്ങിയത് . ‘തകര്‍ന്ന ഹൃദയങ്ങള്‍ എവിടെ പോകുന്നു? അള്ളാഹുവിനെ കണ്ടെത്താന്‍,’ എന്ന സാനിയയുടെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയാണ് വാര്‍ത്തകളില്‍ ഇടം നേടിയത്.
വേര്‍പിരിയലിനെക്കുറിച്ചുളള വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ സ്ാനിയ തന്റെ ഒറ്റക്കുള്ള ചിത്രവും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. അതേസമയം ശുഐബിന്റെ ഇന്‍സ്റ്റഗ്രാം ബയോയിലും മാറ്റമുണ്ടായി. ഹസ്ബന്‍ഡ് ടു എ സൂപ്പര്‍ വുമണ്‍ സാനിയ മിര്‍സ എന്നത് മാറ്റി അത്‌ലെറ്റ് എന്നാണ് ആക്കിയിരിക്കുന്നത്
ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും മുന്‍ പാകിസ്താനി ക്രിക്കറ്റര്‍ ശുഐബ് മാലിക്കും കായിക രംഗത്തെ താരദമ്പതികളാണ്. അടുത്തിടെയായി ഇരുവരും വിവാഹ മോചനത്തിന് ഒരുങ്ങുന്നുവെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ ഇതുവരെ സാനിയയോ ശുഐബ് മാലിക്കോ പരസ്യമായി പ്രതികരിച്ചിട്ടില്ല.
വിവാഹ മോചന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ക്ക് ചൂടേറുകയാണ്. ശുഐബും സാനിയയും വേര്‍പിരിയാന്‍ തീരുമാനിച്ചെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെ കാരണം കണ്ടെത്താന്‍ സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ ശ്രമം തുടങ്ങി. മാലിക്കിന് പാകിസ്താനി നടിയുമായി ബന്ധമുണ്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്ത.
2021 നവംബറില്‍ മാലിക് ഒരു ഫോട്ടോഷൂട്ട് നടത്തിയിരുന്നു. പ്രമുഖ പാകിസ്താനി മാഗസിന് വേണ്ടി നടി ആയിഷ ഒമറിനൊപ്പമായിരുന്നു മാലിക്കിന്റെ ഫോട്ടോഷൂട്ട്. ഇരുവരുടെയും പോസുകളും കെമിസ്ട്രിയുമെല്ലാം അന്ന് വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. സാനിയയുടെ വിവാഹ മോചന വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍ ഈ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വീണ്ടും ചര്‍ച്ചയാകുന്നത്.
1981 ഒക്ടോബര്‍ 12ന് പാകിസ്താനിലെ ലാഹോറിലായിരുന്നു ആയിഷയുടെ ജനനം. ‘സിന്ദഗി ഗുല്‍സാര്‍ ഹേ’ എന്ന പാകിസ്താനി സീരിയലിലൂടെയാണ് ആയിഷ ശ്രദ്ധേയയായത്. ഒരു വയസുള്ളപ്പോള്‍ ആയിഷയ്ക്ക് അച്ഛനെ നഷ്ടമായി. അമ്മ ഒറ്റയ്ക്കാണ് ആയിഷയെയും സഹോദരനെയും വളര്‍ത്തിയത്. കുട്ടിക്കാലം കഷ്ടതകള്‍ നിറഞ്ഞതായിരുന്നുവെന്ന് ആയിഷ പറയാറുണ്ട്.
ലാഹോര്‍ ഗ്രാമര്‍ സ്‌കൂളിലാണ് ആയിഷ പഠിച്ചത്. പിന്നീട് നാഷണല്‍ സ്‌കൂള്‍ ഓഫ് ആര്‍ട്സില്‍ നിന്ന് ബാച്ച്ലര്‍, മാസ്റ്റേഴ്സ് ഡിഗ്രികള്‍ കരസ്ഥമാക്കി. സ്‌കൂളിലും കോളേജുകളിലും നാടകങ്ങളില്‍ അഭിനയിച്ച ആയിഷ പിന്നീട് നൃത്തവും പഠിച്ചു. മോഡലായി കരിയര്‍ ആരംഭിച്ച ആയിഷ നിരവധി പരസ്യങ്ങളിലും അഭിനയിച്ചിട്ടുണ്ട്.