ഇന്ത്യന്‍ സിനിമയില്‍ തന്നെ തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് വിദ്യ ബാലന്‍. ഒരുപക്ഷെ അന്നും ഇന്നും അഭിനയ ജീവിതത്തില്‍ സജീവമായിരിക്കുന്ന ഒരു താരം കൂടിയാണ്. വമ്പന്‍ താര സുന്ദരികള്‍ അടക്കി വാഴുന്ന ബോളിവുഡ് സിനിമയില്‍ ഒരു പാരമ്പര്യവും ഇല്ലാതെ അരങ്ങേറിയ താരം കൂടിയാണ് വിദ്യ ബാലന്‍.
യാതൊരു മുന്‍ പരിചയമോ ഇല്ലാതെയാണ് താരം ബോളിവുഡ് സിനിമയില്‍ അരങ്ങേറിയത്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ ബോളിവുഡ് സിനിമയില്‍ തന്നെ ഏറ്റവും കൂടുതല്‍ താര മൂല്യം ഉള്ള താരമായി മാറിയിരിക്കുകയാണ് വിദ്യ. ഇന്ന് കാണുന്ന താരത്തിന്റെ പിന്നില്‍ ഒരുപാട് കഷ്ടപാടുകളുടെയും പരിശ്രമങ്ങളുടേയും ഒരുപാട് കഥകള്‍ പറയാനുണ്ട്.
മലയാള സിനിമയില്‍ കൂടിയാണ് താരം തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. എന്നാല്‍ മലയാള സിനിമയില്‍ അരങ്ങേറുമ്പോള്‍ തന്നെ ഭാഗ്യമില്ലാത്തവള്‍ എന്നുള്ള പട്ടം മലയാള സിനിമ താരത്തിന് നല്‍കുകയും ചെയ്തു.അവിടെ നിന്നാണ് താരം പൊരുതി നേടിയത് മികച്ച നടിക്കുള്ള ദേശിയ അവാര്‍ഡ്. ആദ്യകാലത്ത് ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്തു ഫലിപ്പിക്കാന്‍ താരത്തെ വെല്ലാന്‍ മറ്റൊരു താരം ഉണ്ടായിരുന്നില്ല. ഒട്ടുമിക്ക എല്ലാ ഭാഷയിലും താരം അഭിനയിച്ചിട്ടുണ്ട്. അഭിനയത്തില്‍ എന്നത് പോലെ തന്നെ താരം സോഷ്യല്‍ മീഡിയയിലും സജീവമാണ്.
തന്റെ നിലപടുകള്‍ താരം സോഷ്യല്‍ മീഡിയയില്‍ കൂടി പങ്കുവെയ്ക്കാറുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ മാത്രം താരത്തിന് ലക്ഷക്കണക്കിന് ആരാധകരുണ്ട് അതുകൊണ്ട് തന്നെ താരം എന്ത് പങ്കുവെച്ചാലും അതൊക്കെ ആരാധകര്‍ നിമിഷ നേരം കൊണ്ട് ഏറ്റെടുക്കാറുണ്ട്. ഗ്ലാ മര്‍ വേഷവും നാടന്‍ വേഷവും ഒരുപോലെ ചേരുന്ന താരം കൂടിയാണ്. ഇപ്പോള്‍ ഇതാ താരത്തിന്റെ പഴയ ഒരു അഭിമുഖമാണ് ശ്രദ്ധേയമാകുന്നത്.
അച്ഛനൊപ്പം ഒരു ടിവി ഷോയുടെ ഓഡീഷന് പോയതായിരുന്നു ഞാന്‍. കാസ്റ്റിങ് ഡയറക്ടര്‍ എന്റെ നെഞ്ചില്‍ തന്നെ നോക്കിയിരിക്കുന്നു. ഞാന്‍ അയാളോട് ചോദിച്ചു നിങ്ങള്‍ എന്താണ് നോക്കുന്നതെന്ന് അയാള്‍ വല്ലാതായി. എനിക്ക് ആ സീരിയലില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. പക്ഷേ സ്വീകരിച്ചില്ല എനിക്ക് 20 വയസ്സ് പ്രായമുള്ളപ്പോഴാണ് അത്. സ്ത്രീകള്‍ക്ക് നേരെയുള്ള ലൈം ഗിക അതിക്രമങ്ങള്‍ സമൂഹത്തിലെ എല്ലാ മേഖലകളിലും വ്യാപകമാണെങ്കിലും സിനിമാ മേഖലയില്‍ അതല്പം കൂടുതലാണെന്നും വിദ്യാ ബാലന്‍ പറഞ്ഞിരുന്നു.
ഒരിക്കല്‍ കോളജ് പഠന കാലത്തെ ട്രെയിന്‍ യാത്രയുടെ ഞെട്ടിക്കുന്ന അനുഭവവും താരം പങ്കുവെച്ചു. ഒരു ലോക്കല്‍ ട്രെയിനിന്റെ ലേഡീസ് കമ്പാര്‍ട്ട്‌മെന്റില്‍ ചാടിക്കയറിയ പുരുഷന്‍ സ്ത്രീകള്‍ക്കു മുന്നില്‍നിന്നു പരസ്യമായി സ്വയം ഭോ ഗം ചെയ്യാന്‍ ഒരുങ്ങിയതാണ് വിദ്യാ ബാലന്‍ പറഞ്ഞത്. അന്നു ഞാന്‍ കോളജില്‍ നിന്നും സ്ത്രീകളുടെ കമ്പാര്‍ട്ട്‌മെന്റില്‍ വീട്ടിലേക്കു മടങ്ങുക ആയിരുന്നു. പെട്ടെന്ന് ഒരാള്‍ ഒരു സ്റ്റേഷനില്‍ നിന്നു കമ്പാര്‍ട്ട്‌മെന്റിലേക്കു ചാടിക്കയറി.
ഉടന്‍തന്നെ ട്രെയിനിലുണ്ടായിരുന്ന സ്ത്രീകള്‍, ഇതു ലേഡീസ് കമ്പാര്‍ട്ട്‌മെന്റാണെന്നും ഉടന്‍തന്നെ ഇറങ്ങൂ എന്നും ആവശ്യപ്പെട്ടു. അറിയാതെ കയറിയതാണ് എന്നാണ് എല്ലാവരും വിചാരിച്ചത്. അടുത്ത സ്റ്റേഷനില്‍ ഇറങ്ങിക്കോളാമെന്ന് അയാള്‍ പറഞ്ഞെങ്കിലും സ്റ്റേഷനിലെത്തിയിട്ടും വാതില്‍ക്കല്‍ നിലയുറപ്പിക്കുകയാണ് ഉണ്ടായത്.
ട്രെയിന്‍ നീങ്ങിത്തുടങ്ങിയപ്പോള്‍ പെട്ടെന്നയാള്‍ പാന്റ്‌സിന്റെ സി പ്പ് അഴിച്ച് സ്വയം ഭോ ഗം നടത്തുകയായിരുന്നു. ഞങ്ങളെല്ലാം നോക്കിനില്‍ക്കുമ്പോള്‍ ആയിരുന്നു അത്. എന്റെ കൈയില്‍ ഒരു ഫയലോ ബുക്കോ ഉണ്ടായിരുന്നു. ഉടന്‍ തന്നെ ഞാന്‍ അയാളെ അടിച്ചു പുറത്താക്കാന്‍ ശ്രമിച്ചു. ഒപ്പമുള്ളവരും അയാളെ തല്ലാന്‍ തുടങ്ങി. ഭാഗ്യത്തിന് വളരെപ്പെട്ടെന്ന് അടുത്ത സ്റ്റേഷനില്‍ എത്തി. അല്ലായിരുന്നെങ്കില്‍ അയാളെ ഞങ്ങള്‍ കൊല്ലുമായിരുന്നു എന്നും വിദ്യ പറഞ്ഞു.