ദിലീഷ് പോത്തന്‍ ഒരുക്കിയ മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലെ നായികവേഷത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് അപര്‍ണ ബാലമുരളി. പിന്നീട് മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും വേഷമിട്ട അപര്‍ണ ബാലമുരളി, സുരറൈ പോട്ര് എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌ക്കാരവും സ്വന്തമാക്കി. 68 മത് ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചപ്പോഴാണ് ആ ശുഭ വാര്‍ത്ത മലയാളിയുടെ കാതുകളില്‍ എത്തിയത്.
മലയാളി ഏറെ സ്നേഹിച്ചിരുന്ന താരം തമിഴിലൂടെ ആണെങ്കിലും പുരസ്‌കാര നിറവില്‍ എത്തുമ്പോള്‍ മലയാളിയുടെ മനം നിറയുകയാണ്. മഹേഷിന്റെ പ്രതികാരം എന്ന സിനിമയില്‍ ഇടുക്കിയുടെ ഭംഗി മുഴുവന്‍, അതിന്റെ സൗന്ദര്യം ഒട്ടും ചോരാതെ ആവാഹിച്ചു കൊണ്ടുള്ള ചിത്രത്തില്‍ തനി നാട്ടിന്‍ പുറത്തുകാരിയായി എത്തിയ അപര്‍ണ തന്റേതായ ചില എക്സ്പ്രഷനുകള്‍ ഇട്ട് പല രംഗങ്ങളെയും കൂടുതല്‍ മികവുറ്റത് ആക്കുകയും പ്രേക്ഷകരുടെ കയ്യടി നേടുകയും ചെയ്തിരുന്നു.
2013ല്‍ യാത്ര തുടരുന്നു എന്ന സിനിമയിലൂടെയാണ് അപര്‍ണ ബാലമുരളി ബിഗ് സ്‌ക്രീനിലേക്ക് എത്തുന്നത്. 2015ല്‍ ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര എന്ന സിനിമയിലും അഭിനയിച്ചു. എന്നാല്‍ 2016ല്‍ പുറത്തിറങ്ങിയ മഹേഷിന്റെ പ്രതികാരമാണ് അപര്‍ണയ്ക്ക് കരിയര്‍ ബ്രേക്ക് സമ്മാനിച്ചത്.
പിന്നീട് ഒരു മുത്തശ്ശി ഗത, സര്‍വ്വോപരി ബാലാക്കാരന്‍, ത്രിശ്ശിവപേരൂര്‍ ക്ലിപ്തം, സണ്‍ഡേ ഹോളിഡേ എന്നീ സിനിമകളിലും അവര്‍ അഭിനിയിച്ചു. അങ്ങനെയെരിക്കെയാണ് സൂര്യയ്‌ക്കൊപ്പം സൂരറൈ പോട്ര് എന്ന സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത്. ഈ ചിത്രത്തില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത അപര്‍ണ, ദേശീയ പുരസ്‌ക്കാരം സ്വന്തമാക്കി.
മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തില്‍ ‘ചേട്ടാ, ചേട്ടന് ഇതെക്കുറിച്ച് വല്യ ധാരണ ഇല്ലല്ലേ, എന്നുള്ള ഡയലോഗും, ചേട്ടാ… ചേട്ടന്‍ സൂപ്പറാ എന്നുള്ള ഡയലോഗും പിന്നീട് വൈറലാക്കുകയായിരുന്നു.’ ആരാധകരുടെ ഹൃദയത്തില്‍ തങ്ങി നില്‍ക്കുന്ന ആ കഥപാത്രത്തിന് പിന്നാലെ തമിഴിലും തന്റെ സ്വതസിദ്ധമായ സാന്നിധ്യം അറിയിക്കാന്‍ താരത്തിന് കഴിഞ്ഞു.
സുരറൈ പോട്ര് എന്ന ചിത്രത്തിലെ നായികയ്ക്ക് ജീവന്‍ വെപ്പിച്ചതിലൂടെ അവാര്‍ഡ് തേടി എത്തുമ്പോള്‍ ഇക്കാര്യം കൂടുതല്‍ വ്യക്തമാകുകയാണ്. ഒപ്പം മലയാളിയ്ക്കും ഇരട്ടി അഭിമാനിക്കാം. ചിത്രത്തിലെ ബൊമ്മി എന്ന കഥാപാത്രത്തിന് ജീവന്‍ നല്‍കാന്‍ അപര്‍ണയ്ക്ക് ഭാഷ ഒരു തടസ്സം ആയതേ ഇല്ല. ഒരു വര്‍ഷത്തോളമാണ് ബൊമ്മി എന്ന കഥാപാത്രത്തെ അതിന്റെ പൂര്‍ണതയില്‍ എത്തിക്കാന്‍ അപര്‍ണ പ്രയത്നിച്ചത്.
ഈ അവാര്‍ഡ് തിളക്കം അര്‍ഹതപ്പെട്ടത് തന്നെ എന്നാണു സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ഉള്ള വിലയിരുത്തല്‍. എന്നാല്‍, ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് ഇതൊന്നും അല്ല. താരത്തിന്റെ വിദ്യാഭാസ യോഗ്യതയാണ്. അതു മാത്രമല്ല, താരത്തിന്റെ പാട്ടും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരമാണ്. പാട്ടു പാടുന്ന ചുരുക്കം ചില നടിമാരില്‍ ഒരാള്‍ എന്നതുകൊണ്ടു തന്നെ ഇന്റര്‍വ്യൂകളിലും വേദികളിലും രണ്ടു വരി എങ്കിലും മൂളാനും താരം ശ്രമിക്കാറുണ്ട്.
ഈ എളിമ പ്രേക്ഷകര്‍ ആസ്വദിക്കാറും ഉണ്ട്. ഗായികയാകാന്‍ എത്തിയ അപര്‍ണ തികച്ചും അപ്രതീക്ഷിതമായാണ് മഹേഷിന്റെ പ്രതികാരത്തിലേയ്ക്ക് എത്തിയത്. സംഗീതജ്ഞനായ കെ.പി. ബാലമുരളിയുടെയും അഭിഭാഷകയായ ശോഭയുടെയും ഏകമകളാണ് തൃശ്ശൂര്‍ സ്വദേശിനിയായ അപര്‍ണ്ണ. ഖത്തിറിലായിരുന്നു അപര്‍ണയുടെ പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് തൃശ്ശൂരിലേയ്ക്ക്.
ഇനി ഉത്തരം എന്ന ചിത്രമാണ് അപര്‍ണയുടേതായി അവസാനം തിയറ്ററുകളിലെത്തിയത്. ഫഹദ് ഫാസിലിനൊപ്പമുള്ള ധൂമം, പൃഥ്വിരാജ് ചിത്രം കാപ്പ, ജൂഡ് ആന്തണിയുടെ 2018 തുടങ്ങി അടുത്തിടെ പ്രഖ്യാപിച്ച വമ്പന്‍ പ്രോജക്ടുകളില്‍ നായികയായി എത്തുന്നത് അപര്‍ണ ബാലമുരളിയാണ്. ഇപ്പോഴിതാ താരത്തിന്റെ ഒരു കിടിലന്‍ ഡാന്‍സ് വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.