മുകേഷ് മേതിൽ ദിവിക വിവാഹമോചനം സോഷ്യൽ മീഡിയയിൽ ചൂടുള്ള ചർച്ചയായിരുന്നു. ബലൂൺ എന്ന ചിത്രത്തിലൂടെയാണ് മുകേഷ് ചലച്ചിത്രരംഗത്ത് പ്രവേശിക്കുന്നത്. പിന്നീട് പ്രിയദർശൻ സംവിധാനം ചെയ്ത നിരവധി ഹാസ്യചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടു. 1989-ൽ സിദ്ദിഖ്-ലാൽ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ റാംജിറാവ് സ്പീക്കിങ്ങ് എന്ന ചിത്രമാണ് അദ്ദേഹത്തിന്റെ ചലച്ചിത്രജീവിതത്തിൽ വഴിത്തിരിവായത്. ഉപനായകനായിട്ടാണ് മുകേഷ് ഭൂരിഭാഗം സിനിമകളിലും അഭിനയിച്ചിട്ടുള്ളത്. ഒരു സി ബി ഐ ഡയറിക്കുറിപ്പ്, അപരൻ,തനിയാവർത്തനം,കാക്കത്തൊള്ളായിരം, ഇൻ ഹരിഹർ നഗർ, ഗോഡ്ഫാഫാദർ ഒറ്റയാൾ പട്ടാളം, കല്യാണ പിറ്റേന്ന്, ഫ്രണ്ട്സ് മാട്ടുപെട്ടി മച്ചാൻ, മാന്നാർ മത്തായി സ്പീക്കിംഗ്, അമേരിക്കൻ അമ്മായി, അമ്മായി, കാക്കക്കുയിൽ, ടു ഹരിഹർ നഗർ എന്നിവയാണ് പ്രധാന സിനിമകൾ.
സിനിമകൾക്കൊപ്പം ടെലിവിഷൻ രംഗത്തും സജീവമായ താരങ്ങളിൽ ഒരാളാണ് മുകേഷ്. ഇത്തവണ മഴവിൽ മനോരമയിലെ ഒരു ചിരി ഇരുചിരി ബംബർ ചിരി പരിപാടിയിലാണ് മുകേഷ് പങ്കെടുക്കുന്നത്. കോമഡി റിയാലിറ്റി ഷോയുടെ പുതിയ പ്രൊമോ വീഡിയോയിൽ മുകേഷിന്‌റെ വരവ് കാണിക്കുന്നു. ഓണം സ്‌പെഷ്യൽ എപ്പിസോഡിലാണ് മുകേഷ് എത്തുന്നത്. ഗോൾഡൻ ബസർ എന്ന പുതിയൊരു സംഭവം കൂടി ഈ എപ്പിസോഡ് മുതൽ ഷോയിൽ ഉണ്ടാവും.
മൂന്ന് വിധികർത്താക്കൾ ചിരിച്ചാൽ അമ്ബതിനായിരം രൂപയുടെ ജാക്ക്‌പോട്ടാണ് മൽസരാർത്ഥികൾക്ക് ഇതുവരെ നൽകിയത്. എന്നാൽ പുതിയ പ്രൊമോയിൽ മുകേഷിനെ ചിരിപ്പിച്ചാൽ ഗോൾഡൻ ബസറിലൂടെ ഒരു ലക്ഷം രൂപ ലഭിക്കും. കോടീശ്വരൻ, ഡീൽ ഓർ നോ ഡീൽ, സെൽ മീ ദ ആൻസർ, ബഡായി ബംഗ്ലാവ് തുടങ്ങിയ പരിപാടികളും നടൻ അവതരിപ്പിച്ചു. ടോപ്സിംഗർ പോലുള്ള പരിപാടിയിൽ ജഡ്ജായും താരം എത്താറുണ്ട്